- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ വംശീയാധിക്ഷേപം ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്; സോഷ്യൽ മീഡിയയിലും മറ്റും വംശീയധീക്ഷേപത്തിന് പിന്തുണ നൽകുന്നവർ ഏറെ
വിയന്ന: അടുത്ത കാലത്തായി വംശീയാധിക്ഷേപം രാജ്യത്ത് ശക്തിപ്രാപിക്കുന്നതായി ആന്റി ഡിസ്‌ക്രിമിനേഷൻ ഓർഗനൈസേഷൻ (ZARA) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ചിട്ടുള്ള വംശീയാധിക്ഷേപങ്ങളുടെ കാര്യത്തിൽ വൻ വർധനയാണ് 2015-ൽ ഉണ്ടായിട്ടുള്ളതെന്നാണ് കണക്ക്. ഓസ്ട്രിയയിൽ കഴിഞ്ഞ വർഷം 927 വംശീയാധിക്ഷേപ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2014-ൽ ഇത് 794ഉം 2013-ൽ 731ഉം ആയിരുന്നു. 2015 കാലഘട്ടത്തിൽ ഇതിൽ 20 ശതമാനത്തോളം സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളത് ഓൺലൈനിലാണെന്നും മുൻ വർഷത്തെക്കാൾ ഇത് 17 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വംശീയധിക്ഷേപങ്ങളിൽ തന്നെ മൂന്നിൽ രണ്ടു സംഭവങ്ങളും അഭയാർഥികൾക്കു നേരേയെ അവരെ പിന്തുണയ്ക്കുന്നവർക്കെതിരേയുള്ളതോ ആണ്. കുടിയേറ്റം ശക്തമായതോടെ വംശീയാധിക്ഷേപങ്ങളുടെ കാര്യത്തിലും ശക്തമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. അഭയാർഥികൾക്കായി കോൺസെൻട്രേഷൻ ക്യാമ്പുകൾ തുറക്കണമെന്നും മറ്റുമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിന് വ്യാപകമായ പ്രതികരണമ
വിയന്ന: അടുത്ത കാലത്തായി വംശീയാധിക്ഷേപം രാജ്യത്ത് ശക്തിപ്രാപിക്കുന്നതായി ആന്റി ഡിസ്‌ക്രിമിനേഷൻ ഓർഗനൈസേഷൻ (ZARA) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിച്ചിട്ടുള്ള വംശീയാധിക്ഷേപങ്ങളുടെ കാര്യത്തിൽ വൻ വർധനയാണ് 2015-ൽ ഉണ്ടായിട്ടുള്ളതെന്നാണ് കണക്ക്.
ഓസ്ട്രിയയിൽ കഴിഞ്ഞ വർഷം 927 വംശീയാധിക്ഷേപ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2014-ൽ ഇത് 794ഉം 2013-ൽ 731ഉം ആയിരുന്നു. 2015 കാലഘട്ടത്തിൽ ഇതിൽ 20 ശതമാനത്തോളം സംഭവങ്ങൾ അരങ്ങേറിയിട്ടുള്ളത് ഓൺലൈനിലാണെന്നും മുൻ വർഷത്തെക്കാൾ ഇത് 17 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വംശീയധിക്ഷേപങ്ങളിൽ തന്നെ മൂന്നിൽ രണ്ടു സംഭവങ്ങളും അഭയാർഥികൾക്കു നേരേയെ അവരെ പിന്തുണയ്ക്കുന്നവർക്കെതിരേയുള്ളതോ ആണ്. കുടിയേറ്റം ശക്തമായതോടെ വംശീയാധിക്ഷേപങ്ങളുടെ കാര്യത്തിലും ശക്തമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. അഭയാർഥികൾക്കായി കോൺസെൻട്രേഷൻ ക്യാമ്പുകൾ തുറക്കണമെന്നും മറ്റുമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിന് വ്യാപകമായ പ്രതികരണമാണ് ലഭിക്കുന്നത്. അഭയാർഥികളെ സ്വിമ്മിങ് പൂളുകളിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കണമെന്നും മറ്റുമുള്ള വംശീയ പ്രസ്താവനകൾക്ക് ചില രാഷ്ട്രീയ പ്രമുഖരും പിന്തുണ നൽകുന്നുണ്ടെന്ന് ZARA ചൂണ്ടിക്കാണിക്കുന്നു.
ചർമത്തിന്റെ നിറത്തിന്റെ പേരിലും ബുർഖ ധരിക്കുന്നതിന്റെ പേരിലും ചിലർക്ക് ജോലിസ്ഥലങ്ങളിൽ നിന്ന് അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നുമുണ്ട്.