വാഷിങ്ടൺ: പന്ത്രണ്ട് വർഷത്തിനിടെ യു എസ്സിൽ ഉണ്ടായ വംശീയതിക്രമങ്ങളിൽ പകുതിയിലധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഫെഡറൽ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

2004 മുതൽ 2015 വരെ ഓരോ വർഷവും 250000 ലധികം വംശീയാതിക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പകുതിയിലധികം പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം പറയുന്നു.

പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലായെന്നാണ് ഇത്തരക്കാർ വിശ്വസിക്കുന്നത്. വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഇല്ലാതിരിക്കുന്നതാണ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. ഇമ്മിഗ്രേഷൻ നടപടികൾ ട്രംമ്പ് ഭരണകൂടം കർശനമായി നടപ്പാക്കുന്നത് ഇതിന് മറ്റൊരു കാരണമായും ചൂണ്ടികാണിക്കുന്നു.

വംശീയാതിക്രമങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ലാറ്റിനൊ വിഭാഗവും, അതിന് പുറകിൽ കറുത്ത വർഗ്ഗക്കാരുമാണ്. ലാറ്റിനൊ വിഭാഗത്തിൽ ഡിപോർട്ടേഷനെ ഭയക്കുന്നവർ ഇത്തരം സംഭവങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന ഒഹായൊ, കൊളംബസ് എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും അധികം വംശീയാതിക്രമങ്ങൾ നടക്കുന്നത് തൊട്ടു പുറകിൽ ഫ്ളോറിഡായും. വംളീയാതിക്രമങ്ങൾക്ക് വിധേയരാകുന്നവർ ഉടനെ വിവരം റിപ്പോർട്ട് ചെയ്യണമെന്ന് സിവിൽ ആൻഡ് ഹ്യൂമൺ റൈറ്റ്സ് നേതാവ് വനിതാ ഗുപ്ത അഭ്യർത്ഥിച്ചു.