- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദ ശല്യം ഉണ്ടാകാതെ സൂക്ഷിച്ചോളൂ; അബുദബിയിൽ പൊതു ജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ ശബ്ദ ശല്യമുണ്ടാക്കുന്നവരെ പിടികൂടാൻ റഡാർ
അബുദാബി: അത്യുച്ചത്തിൽ വാഹനങ്ങളുമായി കുതിച്ചു പായുന്നവർക്ക് തടയിടുവാനുള്ള യന്ത്രം അബുദാബി പൊലീസ് തയ്യാറാക്കി കഴിഞ്ഞു. ഉപകരണം അബൂദാബിയിലും അൽഐനിലും സ്ഥാപിക്കുന്നതിലൂടെ ശബ്ദ ശല്യം ഉണ്ടാക്കുന്നവർക്ക് നിയന്ത്രണം വീഴുമെന്ന് ഉറപ്പാണ്. അബൂദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റിലെ ട്രാഫിക് എൻജിനീയറിങ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് മേധാവി ക്യാപ്റ്റൻ അഹമ്മദ് അബ്ദുല്ല അൽ മുഹൈരിയാണ് ഈ ഉപകരണം കണ്ടെത്തിയത്. കാർ ഹോണുകൾ അമിതമായി ഉപയോഗിക്കുന്നത് കണ്ടെത്താനും ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു ജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ താമസ സ്ഥലങ്ങളിലും റോഡുകളിൽ ശബ്ദ ശല്യമുണ്ടാക്കുന്നവരെയാണ് പിടികൂടുക. ഇതോടെ ശബ്ദശല്യം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുന്നതിന് റഡാർ സ്ഥാപിക്കുന്ന ലോകത്തെ ആദ്യ നഗരമെന്ന ബഹുമതിയും അബുദാബിക്ക് സ്വന്തമാകും. ശബ്ദ ലെവൽ അളക്കുവാനുള്ള മീറ്ററും മികച്ച കാമറയും അടങ്ങുന്നതാണ് ഈ ഉപകരണം. പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ മീറ്ററുകൾ കണ്ടെത്തുകയും കാമറ ചിത്രങ്ങൾ പകർത്തുകയുമാണ്
അബുദാബി: അത്യുച്ചത്തിൽ വാഹനങ്ങളുമായി കുതിച്ചു പായുന്നവർക്ക് തടയിടുവാനുള്ള യന്ത്രം അബുദാബി പൊലീസ് തയ്യാറാക്കി കഴിഞ്ഞു. ഉപകരണം അബൂദാബിയിലും അൽഐനിലും സ്ഥാപിക്കുന്നതിലൂടെ ശബ്ദ ശല്യം ഉണ്ടാക്കുന്നവർക്ക് നിയന്ത്രണം വീഴുമെന്ന് ഉറപ്പാണ്. അബൂദാബി ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റിലെ ട്രാഫിക് എൻജിനീയറിങ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് മേധാവി ക്യാപ്റ്റൻ അഹമ്മദ് അബ്ദുല്ല അൽ മുഹൈരിയാണ് ഈ ഉപകരണം കണ്ടെത്തിയത്. കാർ ഹോണുകൾ അമിതമായി ഉപയോഗിക്കുന്നത് കണ്ടെത്താനും ഈ ഉപകരണത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതു ജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ താമസ സ്ഥലങ്ങളിലും റോഡുകളിൽ ശബ്ദ ശല്യമുണ്ടാക്കുന്നവരെയാണ് പിടികൂടുക. ഇതോടെ ശബ്ദശല്യം കുറച്ച് പരിസ്ഥിതി സംരക്ഷിക്കുന്നതിന് റഡാർ സ്ഥാപിക്കുന്ന ലോകത്തെ ആദ്യ നഗരമെന്ന ബഹുമതിയും അബുദാബിക്ക് സ്വന്തമാകും.
ശബ്ദ ലെവൽ അളക്കുവാനുള്ള മീറ്ററും മികച്ച കാമറയും അടങ്ങുന്നതാണ് ഈ ഉപകരണം. പരിധിയിൽ കൂടുതൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ മീറ്ററുകൾ കണ്ടെത്തുകയും കാമറ ചിത്രങ്ങൾ പകർത്തുകയുമാണ് ചെയ്യുക. രണ്ട് സംവിധാനവും ഒരേ സമയം പ്രവർത്തിച്ചാണ് നിയമലംഘനം പിടികൂടുന്നത്. ശബ്ദം നിർദിഷ്ട പരിധിയിലധികമായാൽ കാമറ വാഹനത്തിന്റെ രജിസ്‌ട്രേഷൻ പ്ലേറ്റിന്റെ ചിത്രം പകർത്തുകയും ഡ്രൈവറുടെ പേരിൽ നിയമ ലംഘനം രേഖപ്പെടുത്തുകയും ചെയ്യും. വാസ സ്ഥലങ്ങൾ, ആശുപത്രികൾ, പള്ളികൾ, വിദ്യാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാമാണ് റഡാർ സ്ഥാപിക്കുക.
ഈ വർഷം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ഫ്‌ളാഷ് രഹിത കാമറകൾ അടക്കം വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇതുവരെ അമിത വേഗത മൂലമുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായിട്ടുണ്ട്.