- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
റഡാർ സംവിധാനം തകരാറിലായി; എയർ ന്യൂസിലാൻഡിന്റെ എല്ലാ വിമാനങ്ങളും നിലത്തിറക്കി
വെല്ലിങ്ടൺ: രാജ്യമെമ്പാടുമുള്ള റഡാർ സംവിധാനത്തിൽ തകരാർ സംഭവിച്ചതോടെ എയർ ന്യൂസിലാൻഡിന്റെ എല്ലാ അന്താരാഷ്ട്ര, ഡൊമസ്റ്റിക് വിമാനങ്ങളും അടിയന്തിരമായി നിലത്തിറക്കി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ 2.48 ഓടെയാണ് റഡാർ സംവിധാനം തകരാറിലായതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വിമാനങ്ങൾക്ക് നാവിഗേഷണൽ സർവീസ് നൽകുന്ന എയർവേസ് ന്യൂസിലാൻഡ് ആണ് ട്വിറ്ററി
വെല്ലിങ്ടൺ: രാജ്യമെമ്പാടുമുള്ള റഡാർ സംവിധാനത്തിൽ തകരാർ സംഭവിച്ചതോടെ എയർ ന്യൂസിലാൻഡിന്റെ എല്ലാ അന്താരാഷ്ട്ര, ഡൊമസ്റ്റിക് വിമാനങ്ങളും അടിയന്തിരമായി നിലത്തിറക്കി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ 2.48 ഓടെയാണ് റഡാർ സംവിധാനം തകരാറിലായതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
വിമാനങ്ങൾക്ക് നാവിഗേഷണൽ സർവീസ് നൽകുന്ന എയർവേസ് ന്യൂസിലാൻഡ് ആണ് ട്വിറ്ററിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. റഡാർ സംവിധാനം തകരാറിലാണെന്ന് കണ്ടെത്തിയ ഉടൻ തന്നെ പുറപ്പെടാനിരുന്ന വിമാന സർവീസുകളെല്ലാം തന്നെ റദ്ദാക്കി. ആകാശത്ത് യാത്ര ചെയ്തിരുന്ന വിമാനങ്ങളെയെല്ലാം എയർ ട്രാഫിക് കൺട്രോളർമാർ റേഡിയോ സംവിധാനത്തിലൂടെ അറിയിപ്പു നൽകി സുരക്ഷിതരായി നിലത്തിറക്കുകയായിരുന്നുവെന്ന് ട്രാൻസ്‌പോർട്ട് മിനിസ്റ്റർ സൈമൺ ബ്രിഗേഡ്‌സ് വ്യക്തമാക്കി.
യാത്രക്കാരുടേയും വിമാനങ്ങളുടേയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വെളിപ്പെടുത്തി. നാലു മണിയോടെ എല്ലാ വിമാനങ്ങളും സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചുവെന്ന് എയർ ന്യൂസിലാൻഡ് വക്താവ് മാരി ഹോസ്‌ക്കിങ് അറിയിച്ചു. പിന്നീട് റഡാർസംവിധാനം പുനഃസ്ഥാപിച്ചപ്പോൾ അന്താരാഷ്ട്ര വിമാനങ്ങൾക്ക് മുൻഗണന നൽകി വിമാനങ്ങളുടെ യാത്ര പുനഃരാരംഭിക്കുകയായിരുന്നുവെന്നും മാരി ഹോസ്‌ക്കിങ് പറഞ്ഞു.
റഡാർ സംവിധാനം തകരാറിലായതോടെ രാജ്യത്തെ വിമാനസർവീസ് മൊത്തം താളംതെറ്റുകയായിരുന്നു. ഓക്ക്‌ലാൻഡ് എയർപോർട്ടിലെ അന്താരാഷ്ട്ര ടെർമിനലിൽ മൂന്നു വിമാനങ്ങൾ അടിയന്തിരമായി നിലത്തിറക്കി. ഡൊമസ്റ്റിക്ക് ടെർമിനലിൽ ഏഴെണ്ണവും. ക്രൈസ്റ്റ് ചർച്ച് എയർപോർട്ടിലും വിമാനസർവീസിൽ ഏറെ താമസം ഇതുമൂലം നേരിട്ടു.