- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂത്ത് കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാധാകൃഷ്ണൻ നിര്യാതനായി; സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ തിളങ്ങിയിട്ടുള്ള രാധാകൃഷ്ണന്റെ മരണം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്
ഷൊർണൂർ: ചാക്യാർകൂത്ത്, കൂടിയാട്ട കലാകാരനായ കലാമണ്ഡലം രാധാകൃഷ്ണൻ(56) നിര്യാതനായി. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി കടുത്ത പ്രമേഹ രോഗബാധിതനായിരുന്നു ദാറാകൃഷ്ണൻ. കേരള കലാമണ്ഡലത്തിൽ നിന്നും ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പൂർത്തീകരിച്ച് കലാമണ്ഡലത്തിൽ താത്കാലിക കൂടിയാട്ട അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ രംഗാവതരണം നടത്തിയിട്ടുണ്ട്. കലാമണ്ഡലം പൈങ്കുളം രാമചാക്യാർ പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. പാലക്കാട് പാറശ്ശേരി സ്വദേശിയാണ് രാധാകൃഷ്ണൻ. ഭാര്യ രമണി, മകൻ അർജുൻ.
ഷൊർണൂർ: ചാക്യാർകൂത്ത്, കൂടിയാട്ട കലാകാരനായ കലാമണ്ഡലം രാധാകൃഷ്ണൻ(56) നിര്യാതനായി. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി കടുത്ത പ്രമേഹ രോഗബാധിതനായിരുന്നു ദാറാകൃഷ്ണൻ.
കേരള കലാമണ്ഡലത്തിൽ നിന്നും ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പൂർത്തീകരിച്ച് കലാമണ്ഡലത്തിൽ താത്കാലിക കൂടിയാട്ട അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച് വരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ രംഗാവതരണം നടത്തിയിട്ടുണ്ട്.
കലാമണ്ഡലം പൈങ്കുളം രാമചാക്യാർ പുരസ്‌കാരം, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. പാലക്കാട് പാറശ്ശേരി സ്വദേശിയാണ് രാധാകൃഷ്ണൻ. ഭാര്യ രമണി, മകൻ അർജുൻ.
Next Story