മുംബൈ: രാധിക ആപ്‌തേയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ബോളിവുഡിനെയും സൗത്ത് ഇന്ത്യൻ സിനിമകളെയും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയൊരു വെളിപ്പെടുത്തലാണ് താരം നടത്തിയത്.

ഒരു ചിത്രത്തിന്റെ അവസരത്തിനായി തനിക്ക് ഫോൺ സെക്സിൽ ഏർപ്പെടേണ്ടിവന്നിട്ടുണ്ട് താരം വെളിപ്പെടുത്തി. അനുരാഗ് കശ്യപ് ചിത്രമായ ദേവ് ഡിയിൽ അഭിനയിക്കാൻ ചാൻസിനായിരുന്നു അത്. ഒരു ചാനൽ പരിപാടിക്കിടെയാണ് രാധിക ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ വെളിപ്പെടുത്തലും വലിയ രീതിയലാണ് ബോളിവുഡിനെ പ്രകമ്പനം കൊള്ളിക്കുന്നത്, കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യയിലെ ഒരു നടൻ തന്നോട് മോശമായി പെരുമാറിയ്്‌പ്പോൾ അയാളുടെ മുഖത്തടിച്ചിരുന്നു എന്ന് താരം പറഞ്ഞിരുന്നു.

താൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ആദ്യദിവസത്തെ ഷൂട്ടിംഗിനിടെയായിരുന്നു ആ സംഭവമെന്നും താൻ അവതരിപ്പിക്കുന്ന അവശയായ കഥാപാത്രം നിലത്തു കിടക്കുന്നതാണ് രംഗമെന്നും നടി വ്യക്തമാക്കി. ചിത്രീകരണത്തിനായി എല്ലാം സജ്ജമായി. മുഴുവൻ ക്രൂ അംഗങ്ങളും ഷൂട്ടിങ് സെറ്റിലുണ്ട്. അപ്പോൾ ആണ് നായകനായി അഭിനയിക്കുന്ന നടൻ സെറ്റിലെത്തുന്നത്.

അദ്ദേഹത്തെ എനിക്ക് മുൻപരിചയമില്ലായിരുന്നു. നായകനെത്തിയതോടെ ഷൂട്ടിംഗിന് മുന്നോടിയായി ഫൈനൽ റിഹേഴ്‌സൽ തുടങ്ങി. അതിനിടയിലാണ് അയാൾ എന്റെ കാലിൽ തോണ്ടാൻ തുടങ്ങിയത്. തെലുങ്ക് സിനിമയിലെ വലിയ ശക്തനായ നടനാണയാൾ, പക്ഷേ ഞാനും അത്ര ദുർബലയലല്ലോ.. അപ്പോൾ തന്നെ ഞാൻ കിടന്നിടത്ത് നിന്നെഴുന്നേറ്റ് അയാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. മൊത്തം സെറ്റും അതോടെ സ്തംഭിച്ച അവസ്ഥയിലായെന്നും നടി പറഞ്ഞു.

ഇനിയൊരിക്കല്ലും എന്നോട് അങ്ങനെ ചെയ്യരുത്... എല്ലാവരും കേൾക്കേ തന്നെ ഞാൻ അയാളോട് പറഞ്ഞു. ദേഷ്യം കാരണം സ്വബോധം നഷ്ടമായ ഞാൻ പലവട്ടം ആ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരിരുന്നു. പെട്ടെന്നുണ്ടായ എന്റെ പ്രതികരണത്തിൽ അയാൾ ആകെ ഞെട്ടിയിരുന്നു.എന്തായാലും അതിനു ശേഷം അയാൾ എന്നോട് നിലവിട്ടു പെരുമാറിയിട്ടില്ലെന്നുമയിരുന്നു രാധിക പറഞ്ഞത്