- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയത്തിനുള്ള അവസരത്തിന് പകരം എന്തു നൽകുമെന്നായിരുന്നു അവർക്ക് അറിയേണ്ടത്; കിടക്ക പങ്കിട്ടാൽ മതിയെന്ന് തുറന്നു പറയുകയും ചെയ്തുവെന്ന് ഉഷാ ജാദവ്; ബോളിവുഡിലെ സിംഹാസനങ്ങൾ കീഴടക്കിയിരിക്കുന്ന ചിലർക്ക് കാസ്റ്റിങ് കൗച്ചിൽ വ്യക്തമായ പങ്കെന്ന് രാധിക ആപ്തെ: വെളിപ്പെടുത്തലുമായി നടിമാർ
മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചുകളെ കുറിച്ചുള്ള വെളിപ്പെടുത്തൽ ദിവസം തോറും പുറത്തുവരികയാണ്. തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും നടിമാർ ഈ തുറന്നു പറച്ചിൽ നടത്തുകയുണ്ടായി. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ലോകത്തെ നാണം കെടുത്തി ആ കസ്റ്റിങ് കൗച്ചിന്റെ കഥ ബോളിവുഡിലും. ബിബിസി 'ബോളിവുഡ്സ് ഡാർക്ക് സീക്രട്ട്സ്' എന്ന പേരിൽ ഡോക്യുമെന്ററിലാണ് പുറത്തിറക്കിയത്. ഇതിന്റെ സംപ്രേഷണം നടക്കാനിരിക്കേയാണ്. ഇതിൽ രാധികാ ആപ്‌തെയും ഉഷാ ജാദവും ചില തുറന്നു പറച്ചിലുകളുമായി രംഗത്തെത്തുകയുണ്ടായി. തങ്ങൾക്ക് നേരിടേണ്ടി വന്ന കാസ്റ്റഇംഗ് കൗച്ച് അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്. ബോളിവുഡിൽ ഇപ്പോഴും കാസ്റ്റിങ് കൗച്ച് ശക്തമാണെന്ന് ഇവർ വ്യക്തമാക്കുന്നു. 'ചില ആളുകൾ ചിലർക്ക് ദൈവ തുല്യരാണ്. അവർ വളരെ ശക്തരുമാണ്. താനെന്തെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ കരിയറിനെ നശിപ്പിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. ബോളിവുഡിലെ സിംഹാസനങ്ങൾ കീഴടക്കിയിരിക്കുന്ന ചിലർക്ക് ഇതിലെല്ലാം വ്യക്തമായ പങ്കുണ്ട്.'- രാധികാ ആപ്തെ പറയുന്നു.
മുംബൈ: ഇന്ത്യൻ സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ചുകളെ കുറിച്ചുള്ള വെളിപ്പെടുത്തൽ ദിവസം തോറും പുറത്തുവരികയാണ്. തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും നടിമാർ ഈ തുറന്നു പറച്ചിൽ നടത്തുകയുണ്ടായി. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ ലോകത്തെ നാണം കെടുത്തി ആ കസ്റ്റിങ് കൗച്ചിന്റെ കഥ ബോളിവുഡിലും. ബിബിസി 'ബോളിവുഡ്സ് ഡാർക്ക് സീക്രട്ട്സ്' എന്ന പേരിൽ ഡോക്യുമെന്ററിലാണ് പുറത്തിറക്കിയത്. ഇതിന്റെ സംപ്രേഷണം നടക്കാനിരിക്കേയാണ്. ഇതിൽ രാധികാ ആപ്‌തെയും ഉഷാ ജാദവും ചില തുറന്നു പറച്ചിലുകളുമായി രംഗത്തെത്തുകയുണ്ടായി.
തങ്ങൾക്ക് നേരിടേണ്ടി വന്ന കാസ്റ്റഇംഗ് കൗച്ച് അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്. ബോളിവുഡിൽ ഇപ്പോഴും കാസ്റ്റിങ് കൗച്ച് ശക്തമാണെന്ന് ഇവർ വ്യക്തമാക്കുന്നു. 'ചില ആളുകൾ ചിലർക്ക് ദൈവ തുല്യരാണ്. അവർ വളരെ ശക്തരുമാണ്. താനെന്തെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ കരിയറിനെ നശിപ്പിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. ബോളിവുഡിലെ സിംഹാസനങ്ങൾ കീഴടക്കിയിരിക്കുന്ന ചിലർക്ക് ഇതിലെല്ലാം വ്യക്തമായ പങ്കുണ്ട്.'- രാധികാ ആപ്തെ പറയുന്നു.
ദേശീയ പുരസ്‌കാര ജേതാവായ മറാത്തി താരം ഉഷ ജാദവും തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. 'എനിക്ക് ഒരു സിനിമയിലഭിനയിക്കാൻ അവസരം ലഭിച്ചു. അതിന് പകരം ഞാൻ എന്ത് നൽകുമെന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. എന്റെ കയ്യിൽ പണമൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ, പണത്തെക്കുറിച്ചല്ലെന്നും ഞാൻ എനിക്ക് അവസരം നൽകിയവരോടൊപ്പം കിടക്ക പങ്കിട്ടാൽ മതിയെന്നുമായിരുന്നു അവരുടെ മറുപടി.'- ഉഷ പറയുന്നു.
മീറ്റൂ ക്യാംപെയിനിന്റെ ഭാഗമായി തെലുങ്ക് നടി ശ്രീറെഡ്ഡി നടത്തിയ വെളിപ്പെടുത്തിയതോടെയാണ് ബോളിവുഡിലേക്കും ചർച്ചകൾ വീണ്ടും എത്തിത്. ഹൈദരാബാദിലെ ഫിലിം ചേംമ്പറിന് മുന്നിൽ അർധനഗ്‌നയായി നിന്നുള്ള നടിയുടെ പ്രതിഷേധവും വലിയ വാർത്തയായിരുന്നു. ഇതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം കാസ്റ്റിങ് കൗച്ച് ചൂഷണമല്ലെന്നും അത് പെൺകുട്ടികൾക്ക് നല്ല ജീവിതം നൽകുന്നതിന് തുല്യമാണെന്നുമുള്ള അഭിപ്രായവുമായി ബോളിവുഡ് കൊറിയോഗ്രാഫർ സരോജ ഖാൻ രംഗത്തെത്തിയത്. ഇത് വലിയ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചു.