- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ആദ്യ ആർത്തവം അമ്മ ഒരു ആഘോഷമാക്കിയാണ് നടത്തിയത്; എനിക്ക് നിറയെ സമ്മാനങ്ങൾ ലഭിച്ചപ്പോഴും ഞാൻ കരയുകയായിരുന്നു; ആർത്തവത്തെക്കുറിച്ചുള്ള അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രാധിക ആപ്‌തേ
മുംബൈ: തന്റെ ആദ്യ ആർത്തവം അമ്മ ഒരു ആഘോഷമാക്കിയാണ് നടത്തിയതെന്നും ഋതുമതിയായ തനിക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചുവെന്നും നടി രാധികാ ആപ്‌തേ, അക്ഷയ് കുമാർ നായകനായി എത്തുന്ന 'പാഡ്മാൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിടുന്ന പരിപാടിക്കിടെയാണ് തന്റെ അനുഭവം വ്യത്യസ്തമായ അനുഭവം രാധിക വെളിപ്പെടുത്തിയത്. എന്റെ അച്ഛനും അമ്മയും ഡോക്ടർമാരായിരുന്നു. അതുകൊണ്ട് തന്നെ ഇത് സംഭവിക്കുമെന്ന് എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നു. ആ ദിവസം എന്റെ അമ്മ വീട്ടിൽ ഒരു പാർട്ടി നടത്തി, എനിക്ക് ഒരു വാച്ച് സമ്മാനമായി നൽകി. ഞാൻ അന്ന് കരയുകയായിരുന്നു. പക്ഷെ എനിക്ക് നിറയെ സമ്മാനങ്ങൾ ലഭിച്ചിരുന്നെന്ന് രാധിക പറയുന്നു. കുറഞ്ഞ ചെലവിൽ സാനിട്ടറി നാപ്കിനുകൾ നിർമ്മിച്ച അരുണാചലം മുരുഗാനന്ദം എന്ന വ്യക്തിയുടെ ജീവിതമാണ് പാഡ്മാൻ എന്ന ചിത്രം. സംവിധായകൻ ബാൽക്കിയും ആർത്തവത്തെക്കുറിച്ചുള്ള അനുഭവങ്ങളാണ് പങ്ക് വെച്ചു. ഞാൻ കുഞ്ഞായിരുന്ന സമയത്ത് എന്റെ അമ്മ നടുമുറ്റത്തിന് പുറത്തിരിക്കുന്ന സമയങ്ങളുണ്ടാകാറുണ്ടായിരുന്നു. എനിക്ക് അന്നറിയില്ലായിരുന്നു എന
മുംബൈ: തന്റെ ആദ്യ ആർത്തവം അമ്മ ഒരു ആഘോഷമാക്കിയാണ് നടത്തിയതെന്നും ഋതുമതിയായ തനിക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചുവെന്നും നടി രാധികാ ആപ്‌തേ, അക്ഷയ് കുമാർ നായകനായി എത്തുന്ന 'പാഡ്മാൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിടുന്ന പരിപാടിക്കിടെയാണ് തന്റെ അനുഭവം വ്യത്യസ്തമായ അനുഭവം രാധിക വെളിപ്പെടുത്തിയത്.
എന്റെ അച്ഛനും അമ്മയും ഡോക്ടർമാരായിരുന്നു. അതുകൊണ്ട് തന്നെ ഇത് സംഭവിക്കുമെന്ന് എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നു. ആ ദിവസം എന്റെ അമ്മ വീട്ടിൽ ഒരു പാർട്ടി നടത്തി, എനിക്ക് ഒരു വാച്ച് സമ്മാനമായി നൽകി. ഞാൻ അന്ന് കരയുകയായിരുന്നു. പക്ഷെ എനിക്ക് നിറയെ സമ്മാനങ്ങൾ ലഭിച്ചിരുന്നെന്ന് രാധിക പറയുന്നു.
കുറഞ്ഞ ചെലവിൽ സാനിട്ടറി നാപ്കിനുകൾ നിർമ്മിച്ച അരുണാചലം മുരുഗാനന്ദം എന്ന വ്യക്തിയുടെ ജീവിതമാണ് പാഡ്മാൻ എന്ന ചിത്രം. സംവിധായകൻ ബാൽക്കിയും ആർത്തവത്തെക്കുറിച്ചുള്ള അനുഭവങ്ങളാണ് പങ്ക് വെച്ചു.
ഞാൻ കുഞ്ഞായിരുന്ന സമയത്ത് എന്റെ അമ്മ നടുമുറ്റത്തിന് പുറത്തിരിക്കുന്ന സമയങ്ങളുണ്ടാകാറുണ്ടായിരുന്നു. എനിക്ക് അന്നറിയില്ലായിരുന്നു എന്തിനാണ് അമ്മ അന്നത്രയും നേരം അവിടെ ഇരുന്നിരുന്നതെന്ന്. അവിടെ ഒരു തുണി തൂക്കി ഇടാറുണ്ടായിരുന്നു.ആ സമയങ്ങളിൽ അമ്മ അടുക്കളയിൽ പ്രവേശിച്ചിരുന്നില്ല. അതെന്തോ നിയമമാണെന്നാണ് ഞാൻ അന്ന് കരുതിയിരുന്നത്. നമ്മുടെ ഒക്കെ അമ്മ, സഹോദരി, ഭാര്യ അങ്ങനെ പലരും ഇതേ അവസ്ഥയിലൂടെ കടന്ന് പോയത് നമ്മൾ കണ്ടിട്ടുണ്ടാകും. ബാൽകി പറഞ്ഞു. ജനുവരി ഇരുപത്തിയാറിനാണ് പാഡ്മാൻ റിലീസ് ചെയ്യുന്നത്