ബോളിവുഡ് നടി രാധികാ ആപ്തെ നഗ്‌നവീഡിയോയുമായി ബന്ധപ്പെട്ട് വീണ്ടും വാർത്തകളിൽ സ്ഥാനം നേടുന്നു. മുമ്പ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹൃസ്വചിത്രത്തിൽ നടി തന്റെ വസ്ത്രമുയർത്തി നഗ്‌നത പ്രദർശിപ്പിക്കുന്ന വീഡിയോ വൈറലായ വിവാദത്തിന് പിന്നാലെയാണ് താരത്തിന്റെ പുതിയ വീഡിയോയും പ്രചരിക്കുന്നത്.

12 സെക്കന്റ് നീളുന്ന താരത്തിന്റെ നഗ്‌നവീഡിയോ പ്രചരിക്കുന്നതായിട്ടാണ് റിപ്പോർട്ട്. താരത്തിന്റെ അടുത്ത ചിത്രം പാർച്ചഡിലെ രംഗമാണ് ഇതെന്നും സിനിമയിൽ സഹതാരം അദിൽ ഹുസൈനുമായുള്ള കിടപ്പറ രംഗങ്ങളുടെ ഭാഗമാണ് ഇതെന്നും കേൾക്കുന്നുണ്ട്. സൂപ്പർതാരം അജയ്ദേവ് ഗണിന്റെ ബാനറിൽ ഒരുങ്ങിയിട്ടുള്ള ചിത്രം ഇതിനകം മെൽബൺ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

രജനീകാന്ത് നായകനായ പുതിയ സൂപ്പർഹിറ്റ് ചിത്രം കബാലിയിൽ നായിക രാധിക ആയിരുന്നു. ചിത്രത്തിൽ രജനിയുടെ നായികയായി എത്തിയ താരം ചെറിയ സീൻ ആയിരുന്നെങ്കിലും മികച്ച പ്രകടനം നടത്തിയിരുന്നു. ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നെങ്കിലൂം സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.