രു  താരത്തിൽ നിന്ന് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിരുന്നുവെന്ന് നടി രാധിക ആപ്‌തേ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.തന്നോട് അപമര്യാദയായി പെരുമാറിയ തെന്നിന്ത്യൻ നടന്റെ കരണത്തടിച്ചുവെന്ന നടിയുടെ വളിപ്പെടുത്തൽ സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു.തെന്നിന്ത്യയിൽ തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതിനാൽ രാധികയുടെ ഈ വെളിപ്പെടുത്തൽ നിരവധി നടന്മാരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതോടെ ഇക്കാര്യം കൂടുതൽ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. നേഹ ധൂപിയ അവതാരകയായെത്തുന്ന ടോക്ക് ഷോവിലാണ് രാധിക ഇതെക്കുറിച്ച് വിശദീകരിച്ചത്.

ഒരു നടൻ ചെയ്ത തെറ്റിന്റെ പേരിൽ ഒപ്പം അഭിനയിച്ച മുഴുവൻ നടന്മാരേയും സംശയനിഴലിൽ നിർത്തിയ രാധികയുടെ നടപടിയേയും ചിലർ വിമർശിച്ചതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ നടി തയ്യാറായത്. താൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ആദ്യദിവസത്തെ ഷൂട്ടിംഗിനിടെയായിരുന്നു ആ സംഭവമെന്നും താൻ അവതരിപ്പിക്കുന്ന അവശയായ കഥാപാത്രം നിലത്തു കിടക്കുന്നതാണ് രംഗമെന്നും നടി വ്യക്തമാക്കി. ചിത്രീകരണത്തിനായി എല്ലാം സജ്ജമായി. മുഴുവൻ ക്രൂ അംഗങ്ങളും ഷൂട്ടിങ് സെറ്റിലുണ്ട്. അപ്പോൾ ആണ് നായകനായി അഭിനയിക്കുന്ന നടൻ സെറ്റിലെത്തുന്നത്.

അദ്ദേഹത്തെ എനിക്ക് മുൻപരിചയമില്ലായിരുന്നു. നായകനെത്തിയതോടെ ഷൂട്ടിംഗിന് മുന്നോടിയായി ഫൈനൽ റിഹേഴ്സൽ തുടങ്ങി. അതിനിടയിലാണ് അയാൾ എന്റെ കാലിൽ തോണ്ടാൻ തുടങ്ങിയത്. തെലുങ്ക് സിനിമയിലെ വലിയ ശക്തനായ നടനാണയാൾ, പക്ഷേ ഞാനും അത്ര ദുർബലയലല്ലോ.. അപ്പോൾ തന്നെ ഞാൻ കിടന്നിടത്ത് നിന്നെഴുന്നേറ്റ് അയാളുടെ കരണത്ത് ഒന്ന് പൊട്ടിച്ചു. മൊത്തം സെറ്റും അതോടെ സ്തംഭിച്ച അവസ്ഥയിലായെന്നും നടി പറഞ്ഞു.

ഇനിയൊരിക്കല്ലും എന്നോട് അങ്ങനെ ചെയ്യരുത്... എല്ലാവരും കേൾക്കേ തന്നെ ഞാൻ അയാളോട് പറഞ്ഞു. ദേഷ്യം കാരണം സ്വബോധം നഷ്ടമായ ഞാൻ പലവട്ടം ആ വാക്കുകൾ ആവർത്തിച്ചു കൊണ്ടിരിരുന്നു. പെട്ടെന്നുണ്ടായ എന്റെ പ്രതികരണത്തിൽ അയാൾ ആകെ ഞെട്ടിയിരുന്നു.എന്തായാലും അതിനു ശേഷം അയാൾ എന്നോട് നിലവിട്ടു പെരുമാറിയിട്ടില്ലെന്നും നടി വ്യക്തമാക്കി. തെലുങ്കിൽ രണ്ട് സിനിമകളിലാണ് രാധിക അഭിനയിച്ചിട്ടുള്ളത് ലെജൻഡ് (2014), ലയൺ(2015) രണ്ട് സിനിമകളിലും ബാലകൃഷ്ണയായിരുന്നു നായകൻ. ഇതോടെ ബാലകൃഷ്ണൻ ആണ് നടിയോട് അപമര്യാദയായി പെരുമാറിയതെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

തെന്നിന്ത്യൻ സിനിമകളിൽ മുഴുവൻ ഈ അവസ്ഥയാണ് എന്ന് ഞാൻ പറയില്ല. തെലുങ്കിലെ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ മാത്രമാണ് എനിക്ക് ഈ ദുരനുഭവം ഉണ്ടായത്. രജനീകാന്തി നൊപ്പം കാബാലിയിൽ അഭിനയിച്ചത് തീർത്തും വിപരീതമായ അനുഭവമായിരുന്നു. ജീവിതത്തിൽ ഞാൻ ഏറ്റവും മാന്യനും നന്മ നിറഞ്ഞതുമായ വ്യക്തിത്വങ്ങളിൽ ഒന്നാണ് രജനീകാന്തിന്റേത്..... രാധിക പറയുന്നു.

തമിഴിൽ രജനീകാന്ത്(കബാലി),സൂര്യ(രക്തചരിത്ര),പ്രകാശ് രാജ്(ധോണി), കാർത്തി(ഓൾ ഇൻ ഓൾ അഴഗുരാജ),അജ്മൽ അമീർ(വെട്രിസെൽവൻ) എന്നിവർക്കൊപ്പംരാധികാ ആപ്തെ അഭിനയിച്ചിട്ടുണ്ട് ഇതിൽ കൂടുതലും തെലുങ്കിലേക്കും ഹിന്ദിയിലേക്കും ഡബ് ചെയ്തവയാണ്.2015-ൽ ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന മലയാള ചിത്രത്തിലും രാധിക അഭിനയിച്ചിരുന്നു.