മുംബൈ: നഗ്‌നവീഡിയോയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി രാധികാ ആപ്‌തെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. 'ഹരം' എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായെത്തിയ രാധിക ആപ്‌തെ നഗ്ന സെൽഫികൾ പ്രചരിച്ചതിന്റെ പേരിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗ്നവീഡിയോ പുറത്തിറങ്ങിയതിന്റെ പേരിൽ വാർത്തകളിൽ വീണ്ടും ഇടംനേടിയത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് 29 കാരി രാധിക ആപ്‌തെ. താരത്തിന്റെ അർദ്ധഗന്ഗ ദൃശ്യങ്ങൾ ഇപ്പോൾ വാട്‌സ് ആപ്പിൽ പ്രചരിക്കുകയാണെന്നാണ് പുതിയ വാർത്ത. കുളിമുറിയിൽ നിന്നുള്ള നഗ്‌നമായ സെൽഫികളായിരുന്നു രാധിക ആപ്‌തെയെ നേരത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. എന്നാൽ ആ ചിത്രങ്ങൾ തന്റേതല്ലെന്നു രാധിക പറഞ്ഞിരുന്നു.

എന്നാൽ ഇത്തവണ പുറത്തുവന്നിരിക്കുന്നത് ഒരു ഷോർട്ട് ഫിലിമിന് വേണ്ടി ചിത്രീകരിച്ച രംഗങ്ങളാണ്. ചോർന്നിരിക്കുന്നത്. നേരത്തെ വ്യാജ വീഡിയോ പ്രചരണത്തിലാണ് നടി കുടുങ്ങിയതെങ്കിൽ ഇത്തവണ ഒറിജിനൽ വീഡിയോ ആണ് ലീക്ക് ചെയ്യപ്പെട്ടത്. ഷോർട്ട് ഫിലിമിന്റെ സംവിധാകൻ അനുരാഗ് കശ്യപ് ഇക്കാര്യത്തിൽ ഇപ്പോൾ അരിശംപൂണ്ടിരിക്കുകയാണ്.

നടി തന്റെ വസ്ത്രമുയർത്തി നഗ്‌നത പ്രദർശിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ലീക്ക് ആയിട്ടുള്ളതെന്നാണ് വിവരം. ചിത്രത്തിന്റെ നിർമ്മാണവേളയിലുടനീളം ഈ രംഗം ചോരാതിരിക്കാനുള്ള മുൻകരുതൽ എടുത്തിട്ടും അരുതാത്തത് സംഭവിച്ചതിന്റെ രോഷത്തിലാണ് അനുരാഗ് കശ്യപ്. അന്താരാഷ്ട്ര പ്രോജക്ടിന്റെ ഭാഗമാണ് ചിത്രം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംവിധായകരുടെ എട്ട് ചിത്രങ്ങൾ ചേർത്ത് മെഗാ ചിത്രമായി ആഗോളതലത്തിൽ റിലീസ് ചെയ്യാനിരിക്കെയാണ് രാധിക ആപ്‌തെയുടെ നഗ്‌ന രംഗങ്ങൾ വാട്‌സ് ആപ്പ് വഴി ചോർന്നത്.

ഷോർട്ട് ഫിലിമിന് വേണ്ടി അതീവ രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളാണ് ഇപ്പോൾ വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്. ഞായറാഴ്ചയാണ് ദൃശ്യങ്ങൾ വാട്‌സ് ആപ്പിൽ എത്തിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ എല്ലാവിധ മുൻകരുതലുകളും എടുത്തിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. പക്ഷേ എങ്ങനെയോ അത് ചോർന്നു. രാധിക വീണ്ടും ഇരയാക്കപ്പെട്ടുവെന്നും അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും കശ്യപ് പറയുന്നു. കഥാസന്ദർഭത്തിന് വേണ്ടി ചിത്രീകരിച്ചതാണ് ആ ദൃശ്യം. പക്ഷേ അതിലെ ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്താണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തിൽ സ്ത്രീകളെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളു. ചിത്രീകരണം പൂർത്തിയാക്കി ന്യൂയോർക്കിലേക്ക് ഒരുമാസം മുമ്പ് തന്നെ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടെങ്ങനെയാണ് ഇത് പുറത്ത് വന്നത് എന്നറിയാതെ ഉഴലുകയാണ് അനുരാഗ് കശ്യപ്. ദൃശ്യങ്ങൾ ചോർന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അനുരാഗ് കശ്യപ് മുംബൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.