സിനിമയിൽ നിലനിൽക്കുന്ന പുരുഷമേൽക്കോയ്മയ്‌ക്കെതിരെയും നടിമാർക്കുനേരേയുള്ള ആക്രമങ്ങൾക്കെതിരെയും പ്രതികരണം നടത്തിയിട്ടുള്ള ആളാണ് രാധിക ആപ്‌തെ. എന്നാൽ സിനിമയിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ രാധിക പറഞ്ഞു. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോളാണ് രാധിക തനിക്ക് നേരിട്ട അനുഭവം പങ്ക് വച്ചത്.

ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാൻ പോവുകയായിരുന്നു ഞാൻ. ആ സെറ്റിൽ ഉണ്ടായിരുന്ന ഒരു ജോലിക്കാരൻ എനിക്കൊപ്പം ലിഫ്റ്റിൽ കയറി. അയാൾ എന്നോട് പറഞ്ഞു, അർധരാത്രിയിൽഎന്തെങ്കിലും സഹായം വേണമെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം, വേണമെങ്കിൽ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.

ഞാൻ് ഈ കാര്യം അണിയറ പ്രവർത്തകരോട് പങ്കുവച്ചു. ഭാഗ്യവശാൽ് അവർ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്‌നം അവസാനിപ്പിച്ചതന്നും നടി പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടൽ വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വലിയ ചർച്ചകൾക്ക് തുടക്കമിട്ട താരമാണ് രാധിക.ഹോളിവുഡിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച മീ ടു കാമ്പയിൻ ഇതുവരെ ബോളിവുഡിൽ എത്തിയിട്ടില്ലെന്നും രാധിക കൂട്ടിച്ചേർത്തു..