സിനിമാ താരവും കർണാടക മുൻ മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ രണ്ടാം ഭാര്യയുമായ രാധിക കുമാരസ്വാമി വീണ്ടും വിവാഹിതയായെന്ന വാർത്ത രണ്ട് ദിവസമായി സിനിമാ ലോകത്ത് പരക്കുകയാണ്.വ്യവസായിയായ വിവേകുമായുള്ള ഫോട്ടോയുൾപ്പെ ടെയായിരുന്നു വാർത്ത പരന്നത്. എന്നാൽ വാർത്തകൾ നിഷേധിച്ച് നടി തന്നെ രംഗത്തെത്തി.

താന്റെ രണ്ടാം വിവാഹം കഴിഞ്ഞിട്ടില്ല ഇനി മറ്റൊരു വിവാഹത്തിന് തയ്യാറല്ലെന്നും. ഇത്തരം വാർത്തകൾ തന്നെ വിഷമത്തിലാഴ്‌ത്തിയതായും അവർ പറഞ്ഞു. തന്റെ വിവാഹത്തെ പറ്റിയുള്ള എല്ലാ വാർത്തകളും തെറ്റാണെന്നും അവർ പറഞ്ഞു.

ഇതിനൊപ്പം, ബെംഗലൂരുവിൽ നിന്നും മംഗലാപുരത്തേക്ക് വിദേശത്തേക്കോ താമസം മാറിയെന്ന തരം വാർത്തകളും വെറും ഊഹാപോവങ്ങളാണെന്നും അവർ വ്യക്തമാക്കി. ഇത്തരം നിരവധി വാർത്തകൾ താൻ കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇതിൽ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കാത്തത്. ഇപ്പോൾ പ്രതികരിക്കുന്നത് തന്റെ മാതാപിതാക്കളോടും വളർന്നു വരുന്ന മകളോടും തന്റെ അരാധകരോടും ഉത്തരം പറയേണ്ടതുകൊണ്ടാണെന്നും അവർ പറഞ്ഞു.

സിനിമാ അഭിനയം തുടരാൻ തന്നെയാണ തീരുമാനമെന്നും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്നതിനും പദ്ധതിയിടുന്നുണ്ടെന്നും അവർ വ്യക്തമാക്കി. നല്ല തിരക്കഥകൾക്കായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.