ക്രമ രഹിത കേരളത്തിനായി 24 മണിക്കൂർ റേഡിയോ പരിപാടി അവതരിപ്പിച്ച് ബാലകൃഷ്ണൻ പെരിയ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക്.ഇനി വേണ്ട കണ്ണീർ പുഴകൾ എന്ന് പേരിട്ട ശബ്ദയജ്ഞം, കൊച്ചി ആസ്ഥാനമായുള്ള റേഡിയോ ഗ്രാമം എന്ന ഗ്ളോബൽ റേഡിയോയാണ് പ്രക്ഷേപണം ചെയ്തത്്.വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ ശബ്ദയജ്ഞം ശനി രാവിലെ 8 മണിക്കാണ് അവസാനിക്കുക.ഏഷ്യാ ബുക്ക് ഓഫ്് റെക്കോഡ്സ് പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ശബ്ദയജ്ഞം.

രാഷ്ട്രീയ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തത്സമയം അതിഥികളായും ടെലിഫോണിലും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാടുകൾ വ്യക്തമാക്കി.വിദേശത്തും നാട്ടിലും നിന്നായി 300 ലധികം ശ്രോതാക്കളും അക്രമത്തിനെതിരായ സന്ദേശവുമായി പരിപാടിക്കൊപ്പം പങ്കാളികളായി.ഓരോ മണിക്കൂറിലും ഏഷ്യാബുക്ക് ഓഫ് റെക്കോഡ്സ് അനുവദിച്ചിട്ടുള്ള 5 മിനിട്ട് സമയം മാത്രമായിരുന്നു ഇടവേള.

ഒരു സാമൂഹ്യ ലക്്ഷ്യം മുൻ നിർത്തി റേഡിയോ ഗ്രാമം ഏറ്റെടുത്ത ദൗത്യത്തിൽ ഉയർന്നു വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് കണ്ണൂർ സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിനും രാഷ്ട്രീയ പാർട്ടി അധ്യക്ഷന്മാർക്കും കൈമാറും.ബാലകൃഷ്ണൻ പെരിയയുമായി തത്സമയംസംവദിച്ച് നടൻ ശ്രീനിവാസനാണ് ശബ്ദയജ്ഞം ഉദ്ഘാടനം ചെയ്തത്

രക്തസാക്ഷികളെയും രാഷ്ട്രീയ അക്രമികളെയും സൃഷ്ടിക്കുന്നത് വിവരമില്ലാത്ത ഭരണാധികാരികൾ: ശ്രീനിവാസൻ

രക്തസാക്ഷികളെയും രാഷ്ട്രീയ അക്രമികളെയും സൃഷ്ടിക്കുന്നത് വിവരമില്ലാത്ത ഭരണാധികാരികളാണെന്ന് നടൻ ശ്രീനിവാസൻ... അക്രമരഹിത സംസ്‌കാരത്തിനായി റേഡിയോ ഗ്രാമം സംഘടിപ്പിക്കുന്ന 24 മണിക്കൂർ ശബ്ദയജ്ഞത്തിലെ ഉദ്ഘാടന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ. തൊഴിലില്ലായ്മയാണ് രാഷ്ട്രീയ അതിക്രമങ്ങളുടെ പ്രധാന കാരണം.നല്ല തൊഴിൽ കേന്ദ്രങ്ങളും ശരിയായ വിദ്യാഭ്യാസവും ഇല്ലാത്തതു കൊണ്ടാണ് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ചെറുപ്പക്കാർ തയ്യാറാകുന്നത്്.പണം ലഭിക്കാനുള്ള എളുപ്പ മാർഗമായി രാഷ്ട്രീയ അക്രമങ്ങളെ പലരും കാണുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു.

പലതും തുറന്ന് പറയുന്ന താൻ കണ്ണൂരിൽത്തന്നെ സ്ഥിര താമസമാക്കിയിരുന്നെങ്കിൽ ഇതിനകം കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.. പ്രമുഖ റേഡിയോ അവതാരകനായ ബാലകൃഷ്ണൻ പെരിയ (ബാലേട്ടൻ)യാണ് ശബ്ദയജ്ഞം നയിക്കുന്നത്. കൊച്ചിയിലെ റേഡിയോ ഗ്രാമം സ്റ്റുഡിയോയിൽ വെള്ളിയാഴ്ച തുടങ്ങിയ ശബ് ദയജ്ഞം 19 ന് ശനിയാഴ്ച രാവിലെ 8 നാണ് അവസാനിക്കുക. രാഷ് ട്രീയ - സാമൂഹ്യ - സാംസ്‌കാരിക മേഖലകളിലെ പ്രമുഖർക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കളും ഈ തത്സമയ പരിപാടിയിൽ പങ്കാളികളാകും.പരിപാടി വിലയിരുത്താൻ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധികളും എത്തിയിട്ടുണ്ട്. ശ്രോതാക്കൾക്ക് തത്സമയം വിളിക്കാവുന്ന നമ്പർ : 95395 77772.