ഷിക്കാഗോ: അമേരിക്കയിൽ പുതിയ മലയാളം റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നു. അമേരിക്കൻ മലയാളികൾക്കായി ഷിക്കാഗോയിൽ നിന്നും ആണ് ഈ പുതിയ റേഡിയോ പ്രവർത്തനം ആരംഭിക്കുന്നത്.സെപ്റ്റംബർ ഇരുപത്തിഅഞ്ചാംതിയതി സിറോമലബാർ പള്ളിയിൽ വച്ച്നടക്കുന്ന ഓണാഘോഷത്തോട്കൂടി നടക്കുന്ന ലൈവ്ബ്രോഡ് കാസ്സ്റ്റോടുകൂടി ആണ് റേഡിയോ സ്റ്റേഷന്റെ ലോഞ്ച് നടക്കുന്നത്.

ഇന്റ്റർനറ്റ്‌വഴിപ്രവർത്തിക്കുന്ന ഈ സ്റ്റേഷൻ മൊബൈൽ ആപ്പ് വഴി അമേരിക്ക കേൾക്കാവുന്നതാണ്. ആൻഡ്രോയിഡ് ഫോണുകളിലും ഐഫോ ണുകളിലും റേഡിയോ ടാങ്കോയുടെ ആപ്ഡൗൺലോഡ് ചെയ്യാവുന്നതാണ്.വീക്ക്ഡേയ്സിൽ മോർണിങ്ഷോയോടെ തുടങ്ങുന്ന ഈ സ്റ്റേഷൻ ഉടൻ തന്നെ വൈകുന്നേരവും വീക്കെൻഡുകളിലും എന്റർടൈനിങ്ഷോകൾ ബ്രോഡ്കാസ്റ്റ്ചെയ്യുമെന്ന് ടാംഗോ ടീം അറിയിച്ചിട്ടുണ്ട്.

പുതിയതും പഴയതും ആയപാട്ടുകളും, ടോക്ക്ഷോകളും, ഇന്റർവ്യൂസും, പ്രാങ്ക്കോൾസും ഒക്കെആയി ഒരു എനെർജിറ്റിക് ആൻഡ്യൂത്ഫുൾ സ്റ്റേഷൻ ആയിരിക്കും റേഡിയോടാംഗോ എന്ന് ടീം അംഗങ്ങൾ അറിയിച്ചു.