- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികൾക്ക് വീണ്ടും ഖത്തറിന്റെ സമ്മാനം; മലയാളികൾക്കായി റെഡിയോ സുനോയും ഹിന്ദി പ്രേക്ഷകർക്കായി റേഡിയോ ഒലിവും പ്രക്ഷേപണം തുടങ്ങി
ഇന്ത്യൻ പൗരന്മാർക്കു ഓണൈർവൽ വിസ അനുവദിച്ചതിന്റെ സന്തോഷം അലയടിക്കുമ്പോൾ തന്നെ ഖത്തറിലുള്ള പ്രവാസികൾക്കിതാ വീണ്ടും ഇരട്ടി മധുരം. പ്രവാസികളിൽ ഏറ്റവും അധികം ഇന്ത്യൻ സമൂഹമുള്ള ഖത്തറിൽ പുതുതായി അനുവദിച്ചിരിക്കുന്ന റേഡിയോ സ്റ്റേഷനുകൾ മലയാളികൾക്കും ഹിന്ദിക്കാർക്കും ഒരേ പോലെ മധുരം സമ്മാനിക്കുന്നു. 106.3 റേഡിയോ ഒലിവ് എന്ന ഹിന്ദി സ്റ്റേഷനും, മലയാളികൾക്കായി ദോഹയിൽ നിന്നും 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സുനോ 91.7 എഫ്മുമാണ് പ്രേക്ഷപണം തുടങ്ങിയത്..നാട്ടിൽ നടക്കുന്ന കാര്യങ്ങളും വാർത്തകളും വിശേഷങ്ങളും ഞൊടിയിടയിൽ ശ്രോദ്ധാക്കളിലേക്കു എന്നുള്ളതുകൊണ്ടും ഒറ്റപെട്ടു പോകുന്ന പ്രവാസികൾക്ക് ഒരു കൂട്ടുകാരനെ പോലെ ആകുന്നതു കൊണ്ടുമാണ് റേഡിയോ എന്ന മാധ്യമത്തിന് ഇത്രയും പ്രചാരം ഗൾഫ് നാടുകളിൽ ലഭിക്കുന്നത്. ഖത്തറിലെ മലയാളികൾ യൂ എ യിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുമെത്തുന്ന റേഡിയോ സ്റ്റേഷനുകളാണ് കൂടുതൽ കേൾക്കുന്നത് ,പുതുതായി അനുവദിച്ചിരിക്കുന്ന റേഡിയോ സ്റ്റേഷനുകൾ കുറിക്കുന്നത് ഒരു പുതിയ ചരിത്രമാണ്. ദൃശ
ഇന്ത്യൻ പൗരന്മാർക്കു ഓണൈർവൽ വിസ അനുവദിച്ചതിന്റെ സന്തോഷം അലയടിക്കുമ്പോൾ തന്നെ ഖത്തറിലുള്ള പ്രവാസികൾക്കിതാ വീണ്ടും ഇരട്ടി മധുരം. പ്രവാസികളിൽ ഏറ്റവും അധികം ഇന്ത്യൻ സമൂഹമുള്ള ഖത്തറിൽ പുതുതായി അനുവദിച്ചിരിക്കുന്ന റേഡിയോ സ്റ്റേഷനുകൾ മലയാളികൾക്കും ഹിന്ദിക്കാർക്കും ഒരേ പോലെ മധുരം സമ്മാനിക്കുന്നു.
106.3 റേഡിയോ ഒലിവ് എന്ന ഹിന്ദി സ്റ്റേഷനും, മലയാളികൾക്കായി ദോഹയിൽ നിന്നും 24 മണിക്കൂറും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സുനോ 91.7 എഫ്മുമാണ് പ്രേക്ഷപണം തുടങ്ങിയത്..നാട്ടിൽ നടക്കുന്ന കാര്യങ്ങളും വാർത്തകളും വിശേഷങ്ങളും ഞൊടിയിടയിൽ ശ്രോദ്ധാക്കളിലേക്കു എന്നുള്ളതുകൊണ്ടും ഒറ്റപെട്ടു പോകുന്ന പ്രവാസികൾക്ക് ഒരു കൂട്ടുകാരനെ പോലെ ആകുന്നതു കൊണ്ടുമാണ് റേഡിയോ എന്ന മാധ്യമത്തിന് ഇത്രയും പ്രചാരം ഗൾഫ് നാടുകളിൽ ലഭിക്കുന്നത്.
ഖത്തറിലെ മലയാളികൾ യൂ എ യിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുമെത്തുന്ന റേഡിയോ സ്റ്റേഷനുകളാണ് കൂടുതൽ കേൾക്കുന്നത് ,പുതുതായി അനുവദിച്ചിരിക്കുന്ന റേഡിയോ സ്റ്റേഷനുകൾ കുറിക്കുന്നത് ഒരു പുതിയ ചരിത്രമാണ്. ദൃശ്യ ശ്രവ്യ മാധ്യമ രംഗത്ത് വെന്നിക്കൊടി പാറിച്ചവർക്കൊപ്പം ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നുള്ള 30 ലധികം പ്രൊഫെഷനലുകളാണ് ഹിന്ദി മലയാളം റേഡിയോ സ്റ്റേഷനുകൾ നയിക്കുന്നത്.നാട്ടിലെ വിശേഷങ്ങൾക്കൊപ്പം ഖത്തർ വാർത്തകളും പ്രവാസികൂട്ടായ്മയുടെ അറിയിപ്പുകളും ആരോഗ്യ നിയമ വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കുന്ന പരിപാടികളാണ് പ്രവാസികൾക്കായി ഒരുക്കുന്നതെന്നാണ് സൂചന.
മലയാളം ഹിന്ദി തമിഴ് ഗാനങ്ങൾ കേൾക്കൊന്നതിനൊപ്പം ഖത്തറിലെ പ്രവാസി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടി ആകും റേഡിയോ ഒലിവും റേഡിയോ സുനോയും എന്ന പ്രതീക്ഷയിലാണ് ശ്രോദ്ധാക്കളും.