- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിൽ വീണ്ടും ഷാറൂഖ് തരംഗം; നാല് ദിവസം കൊണ്ട് റയീസ് കളക്റ്റ് ചെയ്തത് 100 കോടി; 50 കോടി ക്ലബ്ബിൽ കയറി ഹൃത്വിക്കിന്റെ കാബിലും
കാബിലിനെ പിന്തള്ളി കളക്ഷനിൽ റയീസ് മുന്നിൽ. ഷാറൂഖ് ഖാൻ ചിത്രം റയീസും ഹൃത്വിക് റോഷൻ ചിത്രം കാബിലും ബോക്‌സ് ഓഫീസ് കളക്ഷനിൽ കടുത്ത മത്സരത്തിലാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ഷാരൂഖ് ചിത്രം റയീസ് തന്നെയാണ് മുമ്പിൽ. 100 കാടിക്കടുത്ത കളക്ഷനുമായി റയീസ് കുതിക്കുകയാണ്. 50 കോടിയുമായി കാബിൽ പിറകിലുമുണ്ട്. റയീസിന് ആദ്യദിനം 20.42 കോടിയാണ് ലഭിച്ചത്. 10.43 കോടിയായിരുന്നു കാബിലിന് ലഭിച്ചത്. രണ്ടാംദിനം റയീസിന് 26.30 കോടി ലഭിച്ചപ്പോൾ കാബിലിന് 18.67 കോടി ലഭിച്ചു. റിലീസായി നാല് ദിവസം പിന്നിടുമ്പോൾ 50 കോടി പിന്നിട്ടിട്ടുണ്ട് കാബിൽ. റയീസ് 75.44 കോടി നേടിയപ്പോൾ കാബിലിന്റെ ആകെ നേട്ടം 52.41 കോടി. രണ്ട് ചിത്രങ്ങളും വമ്പൻ വിജയം നേടുമെന്നാണ് സൂചന. റയീസുമായി മത്സരിക്കേണ്ടി വരുന്നത് തന്റെ ചിത്രത്തിന് പ്രതിസന്ധിയാകുമെന്ന് ഹൃത്വിക് റോഷൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് റയീസ് കളക്ഷനിൽ മുമ്പിലെത്തുന്നത്.

കാബിലിനെ പിന്തള്ളി കളക്ഷനിൽ റയീസ് മുന്നിൽ. ഷാറൂഖ് ഖാൻ ചിത്രം റയീസും ഹൃത്വിക് റോഷൻ ചിത്രം കാബിലും ബോക്‌സ് ഓഫീസ് കളക്ഷനിൽ കടുത്ത മത്സരത്തിലാണ്.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ ഷാരൂഖ് ചിത്രം റയീസ് തന്നെയാണ് മുമ്പിൽ. 100 കാടിക്കടുത്ത കളക്ഷനുമായി റയീസ് കുതിക്കുകയാണ്. 50 കോടിയുമായി കാബിൽ പിറകിലുമുണ്ട്. റയീസിന് ആദ്യദിനം 20.42 കോടിയാണ് ലഭിച്ചത്. 10.43 കോടിയായിരുന്നു കാബിലിന് ലഭിച്ചത്. രണ്ടാംദിനം റയീസിന് 26.30 കോടി ലഭിച്ചപ്പോൾ കാബിലിന് 18.67 കോടി ലഭിച്ചു. റിലീസായി നാല് ദിവസം പിന്നിടുമ്പോൾ 50 കോടി പിന്നിട്ടിട്ടുണ്ട് കാബിൽ. റയീസ് 75.44 കോടി നേടിയപ്പോൾ കാബിലിന്റെ ആകെ നേട്ടം 52.41 കോടി. രണ്ട് ചിത്രങ്ങളും വമ്പൻ വിജയം നേടുമെന്നാണ് സൂചന.
റയീസുമായി മത്സരിക്കേണ്ടി വരുന്നത് തന്റെ ചിത്രത്തിന് പ്രതിസന്ധിയാകുമെന്ന് ഹൃത്വിക് റോഷൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് റയീസ് കളക്ഷനിൽ മുമ്പിലെത്തുന്നത്.

