- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ നിന്നും അഞ്ചാം ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തി; ആദ്യ സ്ക്വാഡ്രൻ അംബാലയിൽ; രണ്ടാം റഫാൽ സ്ക്വാഡൻ ഒരുങ്ങുക ബംഗാളിലെ ഹസിമാര എയർ ബേസിൽ; രാജ്യത്തിന്റെ ആകാശ അതിർത്തികളിൽ ഇനി കരുത്തേറും
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും അഞ്ചാമത് ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തി. ഇന്നെത്തിയ വിമാനങ്ങളോടെ പട്യാലയിൽ അംബാലയിൽ ആദ്യ റഫാൽ സ്ക്വാഡൻ പൂർത്തിയാകും.
ഫ്രഞ്ച് വ്യോമതാവളമായ മെറിനാക് ബോർഡോയിൽ ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദോരിയയാണ് വിമാനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തത്. അഞ്ചു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം തിങ്കളാഴ്ച ഫ്രാൻസിലെത്തിയിരുന്നു.
ഇന്ത്യയിലെത്തുന്ന അഞ്ചാം ഗഡുവാണിത്. ഇതോടെ, രാജ്യത്തെ റഫാൽ വിമാനങ്ങൾ 18 ആയി. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ലഡാക് അതിർത്തിയിൽ ഇവ ഇന്ത്യ നേരത്തെ പറത്തിയിരുന്നു.
8,000 കിലോമീറ്റർ നിർത്താതെ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. ഇടക്ക് ഫ്രഞ്ച് വ്യോമസേനയും യു.എ.ഇയും സഹകരിച്ച് ഇന്ധനം നിറച്ചിരുന്നു.
വൈകാതെ രാജ്യത്തെ രണ്ടാമത് റഫാൽ സ്ക്വാഡൻ പശ്ചിമ ബംഗാളിലെ ഹസിമാര എയർ ബേസിൽ സ്ഥാപിതമാകും. ഒരു സ്ക്വാഡൻ എന്നാൽ 18 യുദ്ധവിമാനങ്ങൾ ചേർന്ന യൂണിറ്റാണ്.
കഴിഞ്ഞ വർഷം ജൂലായ് 29നാണ് ആദ്യബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. അഞ്ചെണ്ണമാണ് അന്നുവന്നത്. രണ്ടാം ബാച്ച് നവംബറിൽ എത്തി. മൂന്ന് വിമാനങ്ങളാണ് രണ്ടാം ബാച്ചിൽ ഉണ്ടായിരുന്നത്.
ഫാൻസിൽ സന്ദർശനം നടത്തുന്ന വായുസേന മേധാവി ആർ.കെ.എസ് ഭദൗരിയ റഫാൽ പരിശീലന വിഭാഗത്തിൽ സന്ദർശനം നടത്തുകയാണ്.
അറിയിച്ചതിലും നേരത്തെയാണ് ചില വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചതെന്ന് ഭദൗരിയ അഭിപ്രായപ്പെട്ടു. അതിനുള്ള ഫ്രാൻസിനോടുള്ള നന്ദിയും അറിയിച്ചു.ഫ്രാൻസുമായി 36 റഫാൽ വിമാനങ്ങൾക്കായി ഇന്ത്യ കരാറൊപ്പിട്ടത് 2016ലായിരുന്നു. 58,000 കോടി രൂപയുടെ കരാർ പ്രകാരം ഇതുവരെ 14 യുദ്ധ വിമാനങ്ങളാണ് എത്തിയത്. ഇന്ന് വന്നവ ചേർന്ന് ഒരു സ്ക്വാഡ്രൻ പൂർത്തിയായി.
അതേസമയം, റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി വൈകാതെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്ഡെ വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി നേരത്തെ പരിഗണിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഫ്രഞ്ച് യുദ്ധവിമാന നിർമ്മാണ കമ്പനിയായ ദസോ ഏവിയേഷൻ, ആയുധ ഇടനിലക്കാരന് കോഴ നൽകിയെന്ന ആരോപണം അന്വേഷിക്കണമെന്നാണ് പൊതുപ്രവർത്തകനായ മനോഹർ ലാൽ ശർമയുടെ ആവശ്യം. റഫാൽ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.
ന്യൂസ് ഡെസ്ക്