- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറയിൻകീഴ് അബ്ദുൾ ഖാദറെന്നു വിളിക്കപ്പെടുന്നതിനു മുമ്പ് പ്രേം നസീർ പോയതു നന്നായി; ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? കമലിനെ കമാലുദ്ദീനാക്കാനുള്ള ശ്രമങ്ങളെ പരിഹസിച്ചു ഗാനരചയിതാവ് റഫീഖ് അഹമ്മദ്
തിരുവനന്തപുരം: സിനിമാ സംവിധായകൻ കമലിനെ കമാലുദ്ദീനാക്കാനുള്ള സംഘപരിവാർ പ്രവർത്തകരുടെ ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് രംഗത്ത്. പ്രേംനസീറിന്റെ യഥാർത്ഥ പേരെടുത്ത് പറഞ്ഞാണ് റഫീഖിന്റെ പരിഹാസം. ചിറയിൻകീഴ് അബ്ദുൾ ഖാദറെന്നു വിളിക്കപ്പെടുന്നതിനു മുമ്പ് പ്രേം നസീർ പോയതു നന്നായെന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചത്. റഫീഖ് അഹമ്മദിന്റെ പോസ്റ്റ്: ചിറയൻ കീഴ് അബ്ദുൽഖാദറേ എന്നു വിളിക്കപ്പെടും മുൻപ് പ്രേം നസീർ പോയത് നന്നായി.ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിയറ്ററുകളിൽ എല്ലാ സിനിമകൾക്കും മുൻപായി ദേശീയഗാനം ആലപിക്കണമെന്ന നിർദ്ദേശത്തെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരുന്നു. ഇതിൽ കമലിന് പങ്കുണ്ടെന്നും അദ്ദേഹം ദേശീയഗാനം ആലപിക്കുന്നതിന് എതിരാണെന്നും ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറുകയുണ്ടായി. യുവമോർച്ച പ്രവർത്തകർ കമ
തിരുവനന്തപുരം: സിനിമാ സംവിധായകൻ കമലിനെ കമാലുദ്ദീനാക്കാനുള്ള സംഘപരിവാർ പ്രവർത്തകരുടെ ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് രംഗത്ത്. പ്രേംനസീറിന്റെ യഥാർത്ഥ പേരെടുത്ത് പറഞ്ഞാണ് റഫീഖിന്റെ പരിഹാസം. ചിറയിൻകീഴ് അബ്ദുൾ ഖാദറെന്നു വിളിക്കപ്പെടുന്നതിനു മുമ്പ് പ്രേം നസീർ പോയതു നന്നായെന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക് പേജിൽ കുറിച്ചത്.
റഫീഖ് അഹമ്മദിന്റെ പോസ്റ്റ്:
ചിറയൻ കീഴ് അബ്ദുൽഖാദറേ എന്നു വിളിക്കപ്പെടും മുൻപ് പ്രേം നസീർ പോയത് നന്നായി.ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ?
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിയറ്ററുകളിൽ എല്ലാ സിനിമകൾക്കും മുൻപായി ദേശീയഗാനം ആലപിക്കണമെന്ന നിർദ്ദേശത്തെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരുന്നു. ഇതിൽ കമലിന് പങ്കുണ്ടെന്നും അദ്ദേഹം ദേശീയഗാനം ആലപിക്കുന്നതിന് എതിരാണെന്നും ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കടുത്ത പ്രതിഷേധ പരിപാടികൾ അരങ്ങേറുകയുണ്ടായി.
യുവമോർച്ച പ്രവർത്തകർ കമലിനെ കമാലുദ്ദീൻ എന്നു വിളിച്ച് പ്രകടനം നടത്തുകയും പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെതിരേയും വ്യാപക പ്രതിഷേധങ്ങളും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സംഘപരിവാറിന് മറുപടി നൽകുകയണ്ടായി. കമൽ എന്ന വ്യക്തിയുടെ മതം തെരഞ്ഞുപിടിച്ച് അദ്ദേഹത്തെ കമാലുദ്ദീൻ ആക്കാൻ നടക്കുന്ന വർഗീയ ശ്രമങ്ങൾ നടക്കില്ലെന്നു പിണറായി വ്യക്തമാക്കി.