- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിൾ ഉദ്ഘാടനം നിർവഹിച്ചു
ഷിക്കാഗോ: ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായും, ഹൂസ്റ്റൺ ഭദ്രാസന കേന്ദ്രത്തിൽ ഒരു ചാപ്പൽ നിർമ്മിക്കുന്നതിനുമായി നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ ഷിക്കാഗോയിലെ വിതരണോദ്ഘാടനം ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നട

ഷിക്കാഗോ: ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായും, ഹൂസ്റ്റൺ ഭദ്രാസന കേന്ദ്രത്തിൽ ഒരു ചാപ്പൽ നിർമ്മിക്കുന്നതിനുമായി നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ ഷിക്കാഗോയിലെ വിതരണോദ്ഘാടനം ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നടന്നു. ഭദ്രാസന മെത്രാപ്പൊലീത്ത നി.വ.ദി അലസ്കിയോസ് മാർ യൗസേബിയോസ്, ഏബ്രഹാം വർക്കി, ഏലിയാമ്മ പുന്നൂസ്, വർഗീസ് പുന്നൂസ്, ഷിബു മാത്യു, ഫിലിപ്പ് ജോസഫ്, തോമസ് സ്കറിയ, ജോർജ് പുഴിക്കുന്നേൽ എന്നിവർക്ക് നൽകി.
വികാരി റവ.ഫാ. ദാനിയേൽ ജോർജിന്റെ ആമുഖ പ്രസംഗത്തിൽ കഴിഞ്ഞ 7 വർഷമായി ഭദ്രാസനം കൈവരിച്ച നേട്ടങ്ങളെപ്പറ്റി സംസാരിച്ചു. ഈ വർഷം സമ്മറിൽ നടത്തിയ യുവജന ക്യാംപിൽ 25 കുട്ടികൾ പങ്കെടുത്തതായും ഭദ്രാസനത്തിന്റേയും സഭയുടേയും ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും തിരുമേനി പറഞ്ഞു.
കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള കൗൺസിലിങ് സെന്റർ, യുവതീ യുവാക്കൾക്ക് കോളജിൽ പോകുന്നതിനുമുമ്പായി അവിടെ എങ്ങനെ വർത്തിക്കണം എന്നതിനെപ്പറ്റിയുള്ള ക്ലാസുകൾ, ആരാധനാ പുസ്തകങ്ങളുടെ വിവർത്തനം, ഭദ്രാസന-റീജിയണൽ തലങ്ങളിലുള്ള ഫാമിലി കോൺഫറൻസുകൾ എന്നിങ്ങനെ ബഹുമുഖ ആത്മീയ പ്രവർത്തനങ്ങൾ വളരെ ചിട്ടയായി ഭദ്രാസന തലത്തിൽ നടന്നുവരുന്നതിൽ തനിക്ക് ചാരിതാർത്ഥ്യമുണ്ടെ ന്നും, അതിൽ ഭദ്രാസനത്തിലെ വൈദികരും, ജനങ്ങളും ഒന്നടങ്കം തന്നോടൊപ്പം നിന്ന് പ്രവർത്തിക്കുന്നതിൽ താൻ വളരെ സന്തോഷവാനാണെന്നും തിരുമേനി അഭിപ്രായപ്പെട്ടു.
ഓരോ കാലഘട്ടങ്ങളിലും സഭയെ നയിക്കുന്നവർ ഭാവി തലമുറയ്ക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും തിരുമേനി തന്റെ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.
ഷിക്കാഗോയിലെ മറ്റു മൂന്നു ഓർത്തഡോക്സ് ദേവാലയങ്ങളായ എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ഷിക്കാഗോ, സെന്റ് മേരീസ് ഓക്ലോൺ എന്നിവടങ്ങളിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കും.
റാഫിൾ ടിക്കറ്റിന്റെ ഒന്നാം സമ്മാനം മേഴ്സിഡെസ് ബെൻസ് എം.സി-450 ഉം, രണ്ട ാം സമ്മാനം 5 പവൻ സ്വർണ്ണവും, മൂന്നാം സമ്മാനം രണ്ട ു പേർക്ക് എയർ ടിക്കറ്റുമാണ്. ഈ പ്രവർത്തനങ്ങളുടെ ഷിക്കാഗോ റീജിയന്റെ ചുമതല വഹിക്കുന്ന ജോർജ് പണിക്കർ തദവസരത്തിൽ സന്നിഹിതനായിരുന്നു. ട്രഷറർ ഏബ്രഹാം മാത്യു സ്വാഗതവും, സെക്രട്ടറി ഏലിയാമ്മ പുന്നൂസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോർജ് പണിക്കർ അറിയിച്ചതാണിത്.

