ക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചുവടുവച്ച അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ താരമാണ്. അനു ഇമ്മാനുവൽ എന്ന പേര് ഇന്ന് തെന്നിന്ത്യയിലെ ഹോട്ട് സെൻസേഷണലായി മാറിക്കഴിഞ്ഞു. തെലുങ്ക് ചിത്രം മജ്‌നുവിലൂടെയാണ് ടോളിവുഡിൽ എത്തിയ നടിക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.

ഏറ്റവും പുതിയതായി അനു നായികയായെത്തുന്ന അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ വിഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. 'ഇറഗ ഇറഗ' എന്ന ഗാനത്തിന്റെ രംഗങ്ങളിൽ അതീവ ഗ്ലാമറസ്സായാണ് അനു ഇമ്മാനുവൽ എത്തുന്നത്.

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രമാണ് നാ പേരു സൂര്യ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇതേ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനം വൈറലായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ചടുല നൃത്തച്ചുവടുകളുമായി അല്ലുവും ഗ്‌ളാമർ ഒട്ടും ചോരാതെ അനുവും എത്തുന്ന ഗാനം യൂട്യൂബിൽ വൈറലായി കഴിഞ്ഞു. വക്കാന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് വിശാൽ- ശേഖർ ടീമാണ്. ശരത് കുമാർ, അർജുൻ, നാദിയ മൊയ്തു തുടങ്ങിയ പ്രമുഖ താരങ്ങൾ അണി നിരക്കുന്ന ചിത്രം മെയ്‌ നാലിന് തീയേറ്ററുകളിലെത്തും.