കോർക്ക്: ഐഡിയ സ്റ്റാർ സിങ്ങർ ഫയിം അഞ്ജു ജോസഫ് ആൻഡ് ടീം നയിക്കുന്ന സംഗീതനിശ രാഗാഞ്ജലി നവംബർ 14 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6.00 മണിക്ക് കോർക്ക് വിൽട്ടൻ ജിഎഎ ഹാളിൽ വച്ചു നടത്തപ്പെടുന്നു.

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായി പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന യുവ പിന്നണി ഗായിക അഞ്ജു ജോസഫ്. വേൾഡ് മലയാളി കൗൺസിൽ നേതൃത്വം നല്കുന്ന കേരളപിറവി  ശിശുദിന ആഘോഷ വേളയ്ക്ക് മാറ്റുകൂട്ടുവാനായി ഡബ്ലിനിലെ പ്രശസ്തരായ സംഗീതഞരും സംഗീതനിശയിൽ കൂടി ഒത്തു ചേരും.

സംഗീതസന്ധ്യ രാഗാഞ്ജലി 2014 ലേക്ക് കോർക്കിലെ സഹൃദയരായ എല്ലാ കലാ സ്‌നേഹികളെയും വേൾഡ് മലയാളി കൗൺസിൽ കോർക്ക് യുണിറ്റ് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:ജോസഫ് ജോസഫ് 0863620000, ഹാരി തോമസ്        0879769468, ലിജോ ജോസഫ് 0876485031, ഷാജു പി കുര്യാക്കോസ് 0873205335