ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം അൻജു ജോസഫ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് നവംബർ 15ന് വൈകുന്നേരം ആറിന് പാമേഴ്‌സൺടൗൺ സെന്റ് ലോർക്കൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാഗാജ്ഞലി എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ അയർലണ്ടിലെ പ്രശസ്ത ഗായകരും അണിചേരും.

ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകൾ ഉണർത്തുന്ന അനവധി സുന്ദരമായ പഴയ ഗാനങ്ങളും പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങളും ചടുലതാളങ്ങളും കൈകോർക്കുന്ന പുതിയ ഗാനങ്ങളും രാഗാജ്ഞലിയുടെ സവിശേഷത ആയിരിക്കും. ആരേയും ഭാവഗായരാക്കുന്ന, സപ്തസ്വരമാധുരിയുടെ നറുനിലാവ് പെയ്തിറങ്ങുന്ന രാഗാജ്ഞലിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ് ദീപു ശ്രീധർ, സെക്രട്ടറി മാർട്ടിൻ പുലിക്കുന്നേൽ, ട്രഷറർ തോമസ് മാത്യു എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഷൈബു കൊച്ചിൻ- 0876842091, ജിപ്‌സൺ ജോസ്- 0831032701, ജോസ് കോലംകുഴി- 0871339026, ബിജു പള്ളിക്കര- 0873245756, സുനിൽ ഫ്രാൻസീസ്- 0894893009, ജോർജ് പുറപ്പന്താനം- 0858544121, മാത്യൂസ് ചേലക്കൻ- 0876369380.