മക്കാലൻ (ടെക്സാസ്): എഡിൻബർഗ് ഡിവൈൻ മേഴ്സി സീറോ മലബാർ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീത-നൃത്ത കലാസന്ധ്യ രാഗവർണ്ണങ്ങൾ - 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 

ഇടവകയുടെ ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ഈ കലാസന്ധ്യ ജൂൺ 25ന് ഞായറാഴ്ച വൈകിട്ട് 3.30ന് എഡിൻബർഗ് സിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.
അമേരിക്കയിലെ പ്രമുഖ സംഗീത നൃത്ത വിദ്യാലയങ്ങളിലൊന്നായ ഹൂസ്റ്റൺ ക്രെസ്ന്റൊയിലെ കലാപ്രതിഭകളാണ് നൃത്തസന്ധ്യയുടെ താളകൊഴുവിന് ചുക്കാൻ പിടിക്കുന്നത്.

പ്രസിദ്ധ ഗായകരായ കോറസ് പീറ്റർ, രശ്മി നായർ, ആമന്റ് , അങ്കമാലി എന്നിവർ അടിപൊളി ഗാനങ്ങളായെത്തമ്പോൾ നൃത്തരംഗത്ത് പ്രത്യേക ശൈലികൾക്ക് ഉടമകളായ ഗീതു സുരേഷും, മിഷേൽ തോമസും സംഘവും നൃത്തച്ചുവടുകളുമായി കലാസന്ധ്യയെ വേറിട്ടതാക്കും.
നൃത്തരംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീദേവി ടീച്ചർ കോറിയോഗ്രാഫി നിർവഹിക്കുമ്പോൾ കൊച്ചിൻ കലാഭവനിൽ കൂടി ശ്രദ്ധേയനായ സജു മാളിയേക്കൽ രാഗവർണ്ണങ്ങളുടെ സംവിധാനത്തോടൊപ്പം സൗണ്ട് എഞ്ചിനിയറിഗും നിർവഹിക്കും.
എഡിൻബർഗ്, മക്കാലൻ നിവാസികൾക്ക് ഒരു വ്യത്യസ്ത അനപഭവമായിരിക്കും ഈ രാഗവർണ്ണങ്ങൾ 2017 എന്ന സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ വിൽസൺ ആന്റണി - 8326146654, എബ്രാഹാം ഫിലിപ്പ്- 9568780551, ജോൺ വർഗീസ്- 9567398609, തോമസ് വർഗീസ്- 9568782163, ആന്റണി മാത്യു- 9562259227, ജോസഫ് ബിജു- 9562072457.