- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ്: രണ്ടാംവർഷ ബികോം വിദ്യാർത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് പരാതി
തളിപ്പറമ്പ്: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ് നടന്നതായി പരാതി.രണ്ടാംവർഷ ബികോം വിദ്യാർത്ഥി അസുലഫിൻ എന്ന വിദ്യാർത്ഥിയെ ഏഴ് മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. വിദ്യാർത്ഥി കോളേജ് അധികൃതർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.
സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നികൽ സ്റ്റഡീസിലാണ് റാഗിങ് നടന്നതായി വീണ്ടും പരാതിയുയർന്നത്. കോളേജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂർ ജില്ലയിൽ നിന്നും റാഗിങ് പരാതിയുണ്ടാകുന്നത്. കഴിഞ്ഞമാസം റാഗിങ് പരാതിയിൽ സർ സയ്യിദ് കോളേജിലെ നാല് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഷഹസാദിനെ മർദ്ദിച്ചതിനായിരുന്നു അറസ്റ്റ്. ക്ലാസിലിരിക്കുകയായിരുന്ന ഷഹസാദിനോട് രണ്ടാം വർഷ സീനിയർ പെൺകുട്ടികൾ പാട്ട് പാടാൻ ആവശ്യപ്പെട്ടു. എന്നാൽ ഷഹസാദ് പാടാൻ തയ്യാറായില്ല. ഇതിന് പിന്നാലെ ഒരു കൂട്ടം ആൺകുട്ടികൾ ക്ലാസിന് പുറത്ത് എത്തുകയും ഷഹസാദിനെ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദ്ദിക്കുകയും ചെയ്തു.
മർദ്ദനത്തിൽ ഷഹസാദിന് തലയ്ക്കും ചെവിക്കും പരിക്കേറ്റിരുന്നു. മർദ്ദിച്ചത് പുറത്ത് പറയരുതെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്. ഷഹസാദ് കോളേജ് പ്രിൻസിപ്പളിന് പരാതി നൽകിയതോടെ പ്രിൻസിപ്പൾ പരാതി തളിപ്പറമ്പ് പൊലീസിന് കൈമാറി. കേസിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ നാലുപേരെ റാഗിങ് കുറ്റം ചുമത്തി തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മറുനാടന് മലയാളി ബ്യൂറോ