സെപ്റ്റംബർ മാസത്തിലെ അവസാനത്തെ ആഴ്ചയായിരുന്നു അത്. അന്നു സന്ധ്യാസമയത്ത് നല്ലൊരു മഴ പെയ്തിരുന്നതിനാൽ അന്തരീക്ഷമാകെ തണുത്തിരുന്നു. ആ സുഖത്തിൽ വിനോദ് ഉറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വാതിലിൽ ആരോ മുട്ടുന്നതുകേട്ടത്. സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു.

ഹോസ്റ്റൽ ബോയി വാതിൽ തുറന്നുപിടിച്ചുകൊണ്ടു വിനോദിനോടു പറഞ്ഞു. 'വിനോദ് സാറിനെ മാഷ് വിളിക്കുന്നു. മാഷിന്റെ മുറിയിലോട്ടു ചെല്ലാൻ.'

അതു പറയുമ്പോൾ ഹോസ്റ്റൽ ബോയിയുടെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടായിരുന്നു. 'എന്തിനാണാവോ' എന്ന് മന്ത്രിച്ചു കൊണ്ട് വിനോദ് സീനിയേർസിന്റെ ഹോസ്റ്റലിലേക്കു നടന്നു.

അവന്റെ മനസ്സ് പ്രക്ഷുബ്ധമായി. ഹോസ്റ്റൽ ബോയിയുടെ ചിരിയുടെ അർത്ഥം എന്തെന്നു ചിന്തിച്ചപ്പോൾ വല്ലാത്ത വിഷമവും അനുഭവപ്പെട്ടു.'ഇവർ എന്നെ എന്നും ശല്യം ചെയ്യാനാണോ ഭാവം. റാഗിങ് കഴിഞ്ഞിട്ട് രണ്ടുമാസം കഴിഞ്ഞു. എന്നിട്ടും എന്നും എന്നെ അവർക്കുകണ്ടുകൊണ്ടിരിക്കണം പോലും. അതും, വെള്ളമടിക്കുമ്പോഴും കഞ്ചാവടിക്കുമ്പോഴും ആ പൂതികുറച്ചുകൂടുതലും. ഇന്നെന്താണാവോ പരിപാടി? വെള്ളമടിയോ കഞ്ചാവടിയോ? നാശങ്ങൾ. മനസ്സിരുത്തി പഠിക്കാൻ കൂടി സാധിക്കുന്നില്ല. ഇവരുമായിട്ട് എങ്ങനെയാണ് ഒന്നുടക്കുന്നത്?' വിനോദ് അവരോടു പിണങ്ങാൻ ഒരു വഴിതേടി. തലച്ചോറിൽ തൽക്കാലം ഒന്നും ഉരുത്തിരിഞ്ഞുവരുന്നില്ല.

സീനിയേർസ് ഹോസ്റ്റലിലെ മാഷിന്റെ മുറിയുടെ അടുത്തെത്തിയപ്പോൾ നടപ്പിന്റെ' വേഗം കുറച്ചു.

''ചിയർ അപ്പ്.'' ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്നതിന്റെ കിലുകിലാശബ്ദം അവിടെ അലയടിച്ചു കേൾക്കാം. വിനോദ് മാഷിന്റെ മുറിയുടെ വാതിലിനു മുമ്പിൽ വന്ന് അനങ്ങാതെ നിന്നു.
ഒറ്റവലിക്കു ദ്രാവകം അകത്താക്കിയിട്ട് ആ മുറിയിൽ ഉണ്ടായിരുന്നവർ ഗ്ലാസ്സുകൾ വീണ്ടും പഴയപടി വച്ചു.

കുപ്പിയിൽ നിന്നു വീണ്ടും മദ്യംഗ്ലാസ്സുകളിലേക്കു പകർന്നിട്ട് മാഷ് താഴെ അടച്ചു വച്ചിരുന്ന ഒരു വലിയ പാത്രം എടുത്തു മേശപ്പുറത്തു വച്ചു. അതിലുണ്ടായിരുന്ന മുപ്പതു പുഴുങ്ങിയ താറാമ്മുട്ടകൾ കാണത്തക്കവണ്ണം അടപ്പു തുറന്നുവച്ചു.

'താൻ എന്ത്‌നെടോ അവ്‌ടെ നിക്ക്ണത്. താൻ ഇന്ന് ഞങ്ങ്‌ടെ ഗസ്റ്റാ.' മാഷ് വിനോദിനെ നോക്കി പറഞ്ഞിട്ട് കുണുങ്ങി ചിരിച്ചു. 'ഇങ്ങ് വടൊ. ഇവ്‌ടെ വന്ന്‌രി.'

വിനോദ് ദേഷ്യത്തോടെ, അതിലധികം അമർഷത്തോടെ അവിടെ ഇരുന്നിട്ട് അക്ഷമനായി തറയിലേക്കു നോക്കി.

''ചിയേർസ്.'' ഗ്ലാസ്സുകൾ കൂട്ടിമുട്ടിക്കുന്നതിന്റെ കിലുകിലാ ശബ്ദം വീണ്ടും അവിടെകേട്ടു.
'ഇ ചിയെര്‌സ് പറയ്ണതിന്റെ പിന്നിലെ ശാസ്ത്രം എന്തെന്നു തനിക്ക് അറ്യോ?' മാഷ് വിനോദിനോടു ചോദിച്ചു. അവൻ അറിയില്ല എന്ന അർത്ഥത്തിൽ തലയാട്ടി.

'നാം നമ്മ്‌ടെ സന്തോഷത്ത്‌ന് എന്ത് ചെയ്തലും അദ്യം അഞ്ച് ഇന്ദ്രിയങ്ങള്യും സന്തോഷിപ്പിക്ക്ണം.' മാഷ് വിനോദിന്റെ മുഖത്തേക്കു നോക്കി.

'ഈ മദ്യം കാണുമ്പൊ കണ്ണിനു സുഖം ലഭിക്ക്ണു. ..ല്ലെ? കുടിക്കും മുമ്പ് വിരൽ തൊട്ട് ഒര് തുള്ളി എടുത്ത് തെറിപ്പിക്കുമ്പൊഴും മദ്യം കുടിക്കുമ്പോഴും സ്പര്ശ്‌നസുഖം ലഭിക്ക്ണു. ..ല്ലെ? മദ്യം കുടിക്കുമ്പോ ...തിന്റെം മണം മൂക്കിന് ഗന്ധസുഖം നല്ക്ണു . ..ല്ലെ?കുടിക്കുമ്പോൾ നാവിനു രുചിയും. എല്ല്മായൊ?' മാഷ് ഉത്തരം പ്രതീക്ഷിച്ചുകൊണ്ട് വിനോദിനെ നോക്കി. അവൻ ഇല്ല എന്ന അർത്ഥാത്തിൽ വീണ്ടും തലയാട്ടി.

'കുടിക്കുമ്പൊ നാല് ഇന്ദ്രിയങ്ങൾക്കും സന്തോഷം കിട്ടണ്. അപ്പൊ അഞ്ചമത്തെ ഇന്ദ്രിയമായ കാതിനെ എങ്ങ്‌ന സന്തോഷിപ്പിക്കും? അതിനാണ് ചിയെർസ്് പറയണത്. മനസ്സിലായൊ?'
വിനോദ് തലയാട്ടുമ്പോൾ മാഷ് പറഞ്ഞു. 'ചിയെര്‌സ്. പറയുമ്പൊ ആ സന്തോഷശബ്ദം കാതിന് ഇമ്പം നല്ക്ണു..ല്ലെ?.'

അയാളുടെ ഭോഷത്തം കേട്ട് വിനോദ് ഉള്ളിൽ ചിരിക്കുകയായിരുന്നു. എല്ലാ കള്ളുകുടിയന്മാരും കഞ്ചാവടിക്കുന്നവരും അത്തരത്തിലുള്ള പല ന്യായീകരണങ്ങളും പറയും. സ്വയം സമാധാനിപ്പക്കാൻ കണ്ടെത്തുന്ന ഫിലോസഫി. ഒരുസ്റ്റുപ്പിഡ് ഫിലോസഫി.
മാഷ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മദ്യം നിറച്ച ഗ്ലാസ്സുകൾ എല്ലാം കാലിയായിക്കഴിഞ്ഞിരുന്നു.

ഒഴിഞ്ഞ ഗ്ലാസ്സുകളിലേക്കു മദ്യം ഒഴിച്ചുകൊണ്ട് അയാൾ ഉച്ചത്തിൽ ചോദിച്ചു.''അപ്പൊ നാളെസമരംഇറങ്ങാനെ നിശ്ചെച്ചു..ല്ലേ?''

കോളേജ് യൂണിയൻ സെക്രട്ടറിജോസഫ് മറുപടി നല്കി. ''അതേ മാഷേ.''
മാഷ്എന്തോഓർത്തശേഷംവീണ്ടുംചോദിച്ചു.''നമ്മളെ റാഗിംഗിന് പിടിക്കാൻതുനിഞ്ഞന്മാർക്കാണൊ പിന്തുണകൊടുക്ക്‌ണ്ടെ?''പരിഹാസച്ചുവയുംനീരസവുംആ സ്വരത്തിലടങ്ങിയിരുന്നു.

''അതൊക്കെ കഴിഞ്ഞ കാര്യമല്ലേമാഷേ.'' ജോസഫ് പറഞ്ഞു. ''അദ്ധ്യാപകർ അവരുടെസമരത്തിനു പിന്തുണകൊടുക്കണമെന്ന്അഭ്യർത്ഥിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ചർച്ച ചെയ്തുതീരുമാനിച്ചു. പിന്തുണകൊടുക്കുന്നു. അത്ര മാത്രം. അവരുടെസമരംവിജയിക്കണമെന്നു നമുക്ക് നിർബന്ധമില്ല.''
''പരീക്ഷക്ക് അവർസഹായിക്കുമായിരിക്കും.'' ബിജുവിന്റെഅഭിപ്രായംഉയർന്നു.
''അതിനു വച്ച വെള്ളം..ങ്ങു വാങ്ങിക്കളഞ്ഞാമതി.പരീക്ഷാ സമയത്ത് ഒന്നുതിരിഞ്ഞു നോക്വ പോലൂല്ല. പ്രാക്ടിക്കലിനു ഉപദ്രവിക്കാനും നോക്കും ആ എന്ത്‌രവന്മാർ.'' മാഷ് ബിജുവിന്റെഅഭിപ്രായത്തെ വീറോടെ ഖണ്ഡിക്കാൻ ശ്രമിച്ചു.'ഞാൻ എത്ര വര്ഷകങ്ങൾ കൊണ്ട് കാണുവ ആ പരിഷകളെ.'

''ഏതായാലും നടക്കട്ടെമാഷേ.വീട്ടിൽ പോകാമല്ലോ.'' ജോസഫ്‌രോഷാകുലനായമാഷിനെസമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു.
'അത് ശരിയാ. വീട്ടിൽ പോയി കുറച്ചു ദിവസം വിശ്രമിക്കണം. പുകയടിച്ച് രണ്ടു ദിവസംതുടര്ച്ച യായി കിടന്നൊന്നുറങ്ങണം. എത്ര ദിവസമായി ശരിക്കൊന്നുറങ്ങിയിട്ട്.'ബിജു പറഞ്ഞിട്ടു കുണുങ്ങി ഒന്നു ചിരിച്ചു.

'ഇത്രയും നാൾ നീ ഇവിടെ പിന്നെ എന്തോ പണിയായിരുന്നു. ചൊവ്വയിലേക്ക് റോക്കറ്റു വിടുകയായിരുന്നോ?' ജോസഫ് ചോദിച്ചു.

ഒഴിഞ്ഞഗ്ലാസ്സുകളിൽമാഷ്‌വീണ്ടുംമദ്യം നിറച്ചു. മുട്ടയുടെതോടുകളഞ്ഞ്, ബിജുവുംജോസഫുംഓരോമുട്ട അകത്താക്കി.

''ഇന്നാടോഇതുകഴിച്ചോ.'' പാത്രത്തിലെമുട്ടകളുടെ നേർക്കുവിരൽചൂണ്ടിക്കൊണ്ട് ബിജുവിനോദിനോടു പറഞ്ഞു. വിനോദിന് അടക്കാനാവാത്ത രോഷംതോന്നി.

അവൻരോഷത്തോടെഒരു മുട്ടയുടെതോടു പൊളിച്ചുകയ്യിൽവച്ചുതിരിച്ചുകൊണ്ടിരുന്നു. 

മാഷ് പറഞ്ഞു. ''അതിങ്ങുതന്നെടോ.'' മാഷ്‌കിണുങ്ങിചിരിച്ചു.

അവൻ മുട്ട മാഷിനു നീട്ടി. അയാൾഅതുവാങ്ങിവായിലേക്കെറിഞ്ഞു. വിനോദ് അയാളുടെ മുഖത്തേക്കു നോക്കിയിരുന്നു.വീർത്തു നിന്ന കവിളുകൾചലിക്കുന്നതുംപിന്നെ ചൊട്ടുന്നതും കണ്ടുകൊണ്ട്. വിനോദ്മറ്റൊരുമുട്ട എടുത്തുതോടു പൊളിച്ചു. അതുംവിരലുകൾക്കുള്ളിൽ പിടിച്ചുതിരിച്ചുകൊണ്ടിരുന്നു.

''അതുകഴിച്ചോടോ.'' ബിജു പറഞ്ഞതുകേട്ട് അവൻ മുട്ട കഴിച്ചുതുടങ്ങി.
''ഇതല്പംകഴിക്ക്‌ണൊ?'' മാഷ്‌വിനോദിനോടുചോദിച്ചു.
''വേണ്ട.''
''...ല്പം.'' മാഷ് നിർബന്ധിച്ചു.
''ഞാനിതുവരെകുടിച്ചിട്ടില്ല.''
''തിനു സാരംല്ല, ...ങ്ങനല്ലേ പഠിക്ക്ണത്.''

മാഷ് ഒരു ഗ്ലാസ്സിൽ അല്പം മദ്യവും പിന്നെവെള്ളവും ഒഴിച്ചു. വിനോദിനു ഗ്ലാസ്സ് നീട്ടിക്കൊണ്ടുമാഷ് പറഞ്ഞു. ''കമ്പനിസേക്കിനു വേണ്ടിദാഇത്തിരി.''
വിനോദ്ആദ്യംനിരസിച്ചുവെങ്കിലും നിർബന്ധംമൂത്തപ്പോൾഅതുവാങ്ങികയ്യിൽ പിടിച്ചു.
''ഇതുകഴിച്ചൂന്നുകരുതിആകാശംഇടിഞ്ഞുവീഴില്ല.''ജോസഫിന്റെ പ്രതികരണം.
''ഇതാ ഒരു മുട്ട കൂടികഴിച്ചോളൂഅളിയാ.'' ബിജു ഒരു മുട്ട നീട്ടിക്കൊണ്ടുഅവനെ നോക്കിചിരിച്ചു. വിനോദ്മറ്റേകയ്യിൽമുട്ട വാങ്ങി പിടിച്ചു.

''തനിക്കു ദേഷ്യം തൊന്ന്ണ്‌ണ്ടൊ?''മാഷ്തിരക്കി.

''...ണ്ടന്നെ ഞങ്ങക്കറിയാം...ങ്കിലുംതന്നെ കാണണതൊരുസുഖാണ്.അതോണ്ടു തനിക്കല്പംദേഷ്യംതോന്നിയാലും ഞങ്ങക്ക് ഒന്നൂല്ല.'' മാഷ്‌കുണുങ്ങിചിരിച്ചുകൊണ്ടു പറഞ്ഞു.
ബിജുവുംജോസഫുംമാഷിനോടൊപ്പംചിരിച്ചു. വിനോദ്തല കുനിച്ചിരുന്നതേയുള്ളൂ.
''കഴിച്ചോടോ.'' ജോസഫ് പറഞ്ഞു.

''താൻ കഴിച്ചിട്ടെ ഞങ്ങൾ ..നിയുംകഴിക്ക്ണുള്ളു.''മാഷ് മുമ്പിലിരുന്ന ഗ്ലാസ്സ്മാറ്റിവച്ചു.

വിനോദ്കയ്യിലിരുന്ന ഗ്ലാസ്സ്‌കാലിയാക്കുന്നതിന് ഉയർത്തി.അപ്പോൾവീട്ടിൽ നിന്നും പോരുന്നതിനു മുമ്പ് അമ്മ പറഞ്ഞ കാര്യംഓർത്തു. 'മോനേ, ദൂരെയാണെന്നുകരുതികുടിക്കുകയുംസിഗററ്റുവലിക്കുകയുംഒന്നുംചെയ്യരുത്.'

അവൻ ഒറ്റവലിക്ക്അതുകുടിച്ചുതീർത്തു. തൊണ്ടയിൽക്കൂടി ആ ദ്രാവകംഇറങ്ങിയപ്പോൾഒരുതരംകയ്പുംകവർപ്പും പിന്നെ എന്തൊക്കെയോതോന്നി. മനം മടുപ്പിക്കുന്ന ഗന്ധം. വേഗംകയ്യിലിരുന്ന മുട്ട അകത്താക്കി. ജീവിതത്തിൽആദ്യമായിട്ടാണുമദ്യത്തിന്റെരുചിഅറിഞ്ഞത്.

''..നിയുംവെണോ?''
''വേണ്ട.''
''അതുമതിമാഷേ.'' ബിജുവിന്റെ ശിപാർശ.
''മുട്ട ...ടുത്തുകഴിച്ചൊ, ആവശ്യത്തിന്.'' മാഷ് അനുവാദം നല്കിയിട്ടും അവൻ മുട്ടയിലേക്കു
നോക്കിയില്ല.

ആ മുറിയിൽസിഗററ്റുപുകയോടൊപ്പംഅർത്ഥമില്ലാത്ത വാക്കുകളും. അനുസ്യൂതംഒഴുകിക്കൊണ്ടിരുന്നു.എവിടെ നിന്നോ, ഫൈനൽ ഇയറിലെഏബ്രഹാംകോശിഅവിടേക്കുകയറിവന്നു. എലുമ്പൻ ഏബ്രഹാം.
''ഒണ്ടേഅല്പംഇങ്ങുതാ, മാഷേ.''മദ്യക്കുപ്പിയിലേക്ക് നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
''ദാകഴിച്ചൊ.'' മാഷിന്റെചിരി പടർന്നതുകണ്ട്ഏബ്രഹാം ഒരു ഗ്ലാസ്സിലിരുന്ന പാനീയംഅകത്താക്കി.

''അല്പംകൂടി''എന്നു പറഞ്ഞുകൊണ്ട്‌ പെട്ടെന്ന് അര ഗ്ലാസ്സു കൂടിഒഴിച്ചു കുടിച്ചു. അയാളുടെ പെരുമാറ്റത്തിൽ നിന്നുംശരീരചലനങ്ങളിൽ നിന്നുംമദ്യംശരിക്കേറ്റുഎന്നുവിനോദിനുമനസ്സിലായി.
'എന്തൊരു ആര്ത്തിചയോടെയും വേഗത്തിലുമാണ് അയാൾ മദ്യം അകത്താക്കിയത്.'അടുത്ത കാലത്തു പത്രത്തിൽ വായിച്ച ഒരു ലേഖനം വിനോദിന്റെ! ഓര്മ്മ്യിൽ വന്നപ്പോൾ അവൻ പുഞ്ചിരിച്ചു. ലഹരി നിറഞ്ഞു നിന്നിരുന്നതിനാൽ മറ്റാരും ആ ചിരി കണ്ടില്ല.
'മദ്യം കിട്ടിയാൽ മലയാളികൾ ഒറ്റ വിഴുങ്ങലാണ്. വിദേശമദ്യം കണ്ടു തുടങ്ങിയിട്ടല്ലേയുള്ളൂ. അതിനാലാവും വേഗത്തിലുള്ള ഈ കുടി. വിദേശരാജ്യങ്ങളിൽ അങ്ങനെ അല്ലെന്നാണ് ആ ലേഖനത്തിൽ പറയുന്നത്.'

'വേഗംകുടിച്ചാൽമദ്യംവേഗംസിരകളെഅമർത്തും.പയ്യെ കുടിച്ചാൽ എത്ര വേണമെങ്കിലുംഅകത്താക്കാം.'വിനോദ്എവിടെയോകേട്ട കാര്യവുംഅപ്പോൾ ഓർത്തു പോയി.അവനു ലഹരി പിടിച്ചില്ല. മദ്യക്കുപ്പികാലിയായപ്പോഴേക്കും ബാക്കിയുള്ളവർലഹരിയിലമർന്നുകഴിഞ്ഞിരുന്നു.

പിന്നീട്‌വാക്‌ധോരണങ്ങളുടെ നീണ്ട പ്രവാഹമായിരുന്നു.

മദ്യം ശരിക്കു പിടിച്ചു കഴിഞ്ഞാൽ പിന്നെ വാചകമേളയാണ്. എന്താണു പറയുന്നതെന്നു പറയുന്നവനും എന്താണു കേള്ക്കു ന്നതെന്നു കേള്ക്കുണന്നവനും അറിയുന്നില്ല. എല്ലാം ഉറക്കെയുള്ളവെറും ചിലമ്പൽ ശബ്ദങ്ങൾ മാത്രമായികാതുകള്ക്കുയള്ളിൽ മുഴങ്ങും. വ്യക്തമല്ലാത്ത വെറും അപസ്വരങ്ങളായി മാത്രം കാതുകള്ക്കുള്ളിൽ കേള്ക്കും . എങ്കിലും എല്ലാവരും കേള്ക്കു ന്നുണ്ട് എന്നു കരുതി പറയുന്നവൻ പറഞ്ഞു കൊണ്ടേയിരിക്കുന്നു. കേള്ക്കു ന്നവരെല്ലാം പറയുന്നവന്റെന വായിലേക്കു നോക്കി ഇരിക്കുകയും ചെയ്യുന്നു. വിനോദ് അവരിലെ ലഹരിയുടെ പ്രകടനങ്ങളെല്ലാം അപ്പോൾ നോക്കി കാണുകയായിരുന്നു.
പെട്ടെന്ന്ഏബ്രഹാംഛർദ്ദിച്ചു. മദ്യംകഴിച്ചഅതേവേഗത്തിൽ.പിന്നെമദ്യത്തിന്റെ ആക്രമണമേറ്റ്കട്ടിലിൽഅവശനായിക്കിടന്നു. ബാക്കിയുള്ളവർപിടിച്ചു നില്ക്കാൻ കെല്പുള്ളവരായിരുന്നു.

'മദ്യം കഴിക്കാൻ ഇത്ര ആര്ത്തി കാട്ടണോ? കിട്ടുന്നതിനോടെല്ലാം ആര്ത്തിമയാണ്...വല്ലാത്തൊരു ആര്ത്തിയ. കയം കണ്ട കന്നിനെപ്പോലെ...അതങ്ങനെയാണ്. എതോരുകാര്യത്തിൽ നിരോധനമുണ്ടോ, പരിമിതിയുണ്ടോ അതിനോടെല്ലാംമനുഷ്യര്ക്ക്െ ആര്ത്തിയയാണ്.മദ്യത്തിന്റെആ ഉപയോഗത്തിന് ഏതെങ്കിലും തരത്തിലുള്ള നിരോധനമോ പരിമിതികളോ എക്കാലത്തും ഉണ്ടാവും.അത് മനുഷ്യരുടെ ജന്മസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണോ? ഈ ഭൂമിയിൽ മനുഷ്യനു ജീവിക്കാൻ വേണ്ടി കിട്ടിയജന്മാവകാശത്തിൻ മേലുള്ള കടന്നുകയറ്റം....' മദ്യലഹരി നിറഞ്ഞു നിന്നിരുന്ന ആശബ്ദബഹളങ്ങളിൽ വെറുതെ ഇരുന്നു ചിന്തിക്കുമ്പോൾ വിനോദിനു തോന്നി.'താൻ എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്.. തനിക്കും മദ്യം ഏറ്റോ? ഇല്ല. ഏറ്റിട്ടില്ല.'

പാതിരാവായിക്കാണും. വാക്കസർത്തുമൂലംഎല്ലാവരും ക്ഷീണിച്ചു. ചിലർകണ്ണുകൾഅടച്ചുകിടക്കുന്നു.

''താൻ ഇനി പൊയ്‌ക്കൊ.'' മാഷ് പറഞ്ഞതുകേട്ട്‌വിനോദ്എഴുന്നേറ്റു.മുറിയുടെ വെളിയിൽ എത്തിയിട്ട് നല്ലൊരു ശ്വാസം വലിച്ചു കയറ്റി.വെളിയിൽ വെളിച്ചം കുറവായിരുന്നു. അവൻ ശ്രദ്ധയോടെയുംവീഴാതെയും.പയ്യെഇറങ്ങിതന്റെമുറിയിലേക്കുനടന്നു. അപ്പോഴുംഉള്ളിൽഅടക്കാനാവാത്ത രോഷംഉണ്ടായിരുന്നു. സ്വയംസഹതാപവുംതോന്നി.
'എനിക്ക് ഇത്ര ആകർഷണമോ?എന്നെ കാണുമ്പോൾഇത്ര സുഖം കിട്ടത്തക്കവണ്ണംഎന്ത് ആകര്‌ഷെകത്വം ആണ് അവർ എന്നിൽ കാണുന്നത്? അതോ എന്നെ നശിപ്പിക്കാൻ അവരിലൂടെ ദുരാത്മാക്കൾ പ്രവര്ത്തിുക്കുന്നതോ?'വിനോദ്ചിന്തിച്ചുകൊണ്ടു നടന്നു.

അവൻ ഒരു കല്ലിൽതട്ടിതാഴെവീണു.കൈകാലുകളുടെമുട്ടുകൾതറയിൽഇടിച്ചു. അന്ധകാരമായിരുന്നതിനാൽഅത്ആരുംഅറിഞ്ഞില്ല. അവൻ വേഗംഎഴുന്നേറ്റ്മുറിയിലേക്കു പോയി. കൈകാലുകൾ നീറുന്നു. ആവീഴ്ചയിൽഉണ്ടായമുറിവുകളിൽനിന്നുംചോര പൊടിഞ്ഞുവരുന്നുണ്ട്. അതുതുടച്ചുകളഞ്ഞ് അവൻ കിടക്കയിൽഅഭയംതേടി.
ചിന്തകൾകുറ്റബോധം ഉണർത്തി. അമ്മയ്ക്കു കൊടുത്തിരുന്ന വാഗ്ദാനം നിറവേറ്റുവാൻ സാധിച്ചില്ലല്ലോഎന്നുചിന്തിച്ച് ഒരു നെടുവീർപ്പിട്ടു. കിടക്കയിൽതിരിഞ്ഞുംമറിഞ്ഞുംകിടന്നു നോക്കി. ആരോടൊക്കെയോ പക തോന്നുന്നു.എല്ലാം തന്റെി കഴിവില്ലായ്മയും ഭീരുത്വവും തന്നെ. അവനു സ്വയം പുച്ഛം തോന്നി.

ഇനിയുംമേലിൽകുടിക്കുകയില്ലെന്നുദൃഢപ്രതിജ്ഞചെയ്തു. 'ഇതുപോലെയുള്ളഅവസരം ഇനിയുമുണ്ടാകുമോഎന്നറിയില്ല. പേരിനും മാത്രമല്ലേകുടിച്ചുള്ളു. കുടിച്ചതുതലയ്‌ക്കേറ്റുമില്ല.അതുകൊണ്ടുസാരമില്ല' എന്ന്അവൻ സ്വയംസമാധാനിപ്പിക്കാൻ ശ്രമിച്ചു.

വീണ്ടുംകാതുകളിൽ അമ്മയുടെ ഉപദേശംമുഴങ്ങുന്നു. ''മോനേ, ദൂരെആണെന്നുകരുതികുടിക്കുകയുംസിഗററ്റുവലിക്കുകയുംഒന്നുംചെയ്യരുത്.''
ഹോസ്റ്റലിൽ കൊണ്ടു വിടുന്നതിന്റെ, തലേദിവസമാണ് അമ്മ അടുത്തു പിടിച്ചിരുത്തി ഉപദേശിച്ചത്. അമ്മ പറഞ്ഞതെല്ലാം ഇപ്പോഴും മനസ്സിൽ ഉയര്ന്നു വരാറുണ്ട്.
'മോനെ നിന്നെ കണ്ടുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. എന്റെണ തുച്ഛമായ ശമ്പളം വീട്ടുചെലവിനും നിന്റെ് പഠിത്തത്തിനുമേ തികയുള്ളൂ. നമ്മുടെ പെങ്കൊച്ചു വളർന്നു വരുവാ. അവളെയും നിന്നെപ്പോലെ നല്ല നിലയിൽ പഠിപ്പിക്കണം. പിന്നെ കെട്ടിച്ചു വിടണം. നിനക്കറിയാമല്ലോ, അപ്പക്ക് ഇപ്പോൾ ജോലിയില്ല... ജോലി കിട്ടിയാൽ തന്നെ പിടിച്ചുനില്ക്കാ നും അറിയില്ല. നമ്മുടെ അനുഭവദോഷം.' അമ്മ അത്രയും പറഞ്ഞിട്ട് കണ്ണീർ തുടയ്ക്കുന്നതു കണ്ടു.
'വീടൊരു കരയിലെത്തണമെങ്കിൽ നീ മിടുക്കനായി പഠിച്ചു നല്ല ഒരു ജോലി നേടണം. എന്റെ് ഈ ശമ്പളമല്ലാതെ നമുക്ക് വേറെ വരുമാനമൊന്നുമില്ലെന്നറിയാല്ലോ? അപ്പയുടെ തറവാട്ടിൽ നിന്നും ഇതുവരെയും ഒന്നും കിട്ടിയിട്ടില്ല. അല്ലെങ്കിൽ അതിൽ നിന്ന് എന്തെങ്കിലുമൊക്കെ ചില്ലറ വരുമാനം കൂടി കിട്ടുമായിരുന്നു. ഇപ്പോൾ എല്ലാം കാശു കൊടുത്തെങ്കിലേ കിട്ടുകയുള്ളൂ. ഞാൻ പറയുന്നതു നീ കേള്ക്കു്ന്നുണ്ടോ?

ഒറ്റയ്ക്കാകുമ്പോൾ നശിക്കാൻ എളുപ്പമാണ്. പല തരത്തിലുള്ള കൂട്ടുകാരുണ്ടാവും. നാശത്തിലേക്കുകൊണ്ടുപോകുന്നവരാകും അധികവും. അത്തരം കൂട്ടുകെട്ട് പാടില്ല...നേരത്തേ തന്നെ മനസ്സിലാക്കി അത്തരക്കാരെഒഴിവാക്കിക്കോണം. അല്ലെങ്കിൽ ഒഴിവാക്കാൻ പറ്റാതെ വരും. ഒരു കാര്യം പ്രത്യേകം പറയുകയാ... നിന്റെ കൂട്ടുകെട്ട് ഏതു തരമാണോ, അതാവും നീ ഇനിയുള്ള കാലം.' പിന്നെ കുറെനേരം അമ്മ മിണ്ടാതെയിരുന്നു. നോക്കിയപ്പോൾ കണ്ണ് തുടയ്ക്കുകയായിരുന്നു.
'മോനെ. ഈപ്രായത്തിൽ എല്ലാം നല്ലതാണെന്നു തോന്നും. പല ശീലങ്ങളും ഉണ്ടാവുന്ന പ്രായമാ നിന്റേനതിപ്പോൾ. അതുകൊണ്ട് പറയുവാ.

മോനേ, ദൂരെആണെന്നുകരുതികുടിക്കുകയുംസിഗററ്റുവലിക്കുകയുംഒന്നുംചെയ്യരുത്.
ഞാനീപ്പറയുന്നത് എപ്പോഴും നിന്റെി കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കണം. മനസ്സിൽ ഉണ്ടാവണം. ഉണ്ടാവുമോ?'

'നീ എന്താ മറുപടി പറയാത്തത്?'
'അപ്പ പറയാൻ ഏല്പിച്ചതാണോ?'

'അപ്പ പറയാൻ ഏല്പിച്ചതല്ല. ഇപ്പോൾ ജോലിയില്ലാത്ത അവസ്ഥയിൽ ആയതിനാൽ നിന്നെ ഉപദേശിക്കാനുള്ള യോഗ്യത ഇല്ലെന്നാ അപ്പയുടെ വിചാരം. അപ്പക്ക് ഇപ്പോൾ നിന്നോടോന്നും പറയാനും വയ്യാന്ന് എനിക്കറിയാം. അതാ ഞാൻ തന്നെ പറയുന്നത്. നിനക്കറിയാമോ? ഇന്നലെ രാത്രിയിൽ അപ്പ കുറെനേരം കിടന്നു കരഞ്ഞു.നീ ഒറ്റയ്ക്കു താമസിക്കാൻ പോവാന്നും പറഞ്ഞുകൊണ്ട്. പിന്നെ എഴുന്നേറ്റു ജനലിലൂടെ വെളിയിലേക്കും നോക്കി കസേരയിൽ ഇരിക്കുകയായിരുന്നു. എപ്പോഴാണ് വന്നു കിടന്നുറങ്ങിയതെന്നു പോലും എനിക്കറിയില്ല. അത്ര വേദനയാ അപ്പയ്ക്കു നിന്നെപ്പറ്റി ചിന്തിച്ച്. ഇത്രയും നാൾ നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയും കൊണ്ടുനടന്നും വളര്ത്തി്യതല്ലേ? ഇനി നീ ഒറ്റക്കെല്ലാം നോക്കണമല്ലോ...ആരു നിന്നെ കാക്കും... ലോകം നിറയെ പിള്ളേരെ നശിപ്പിക്കുന്ന ദുഷ്ടശക്തികളാ എന്നൊക്കെ പറഞ്ഞു കൊണ്ട് വിങ്ങി വിങ്ങി കരയുകയായിരുന്നു. അപ്പയ്ക്ക് ആകെ ഭയമാ...അപ്പയ്ക്ക് നിന്റെ മുഖത്തു നോക്കുന്നതു പോലും പ്രയാസമുണ്ടാക്കുന്നു.

നീ സ്വയം ശ്രദ്ധയോടെ സൂക്ഷിക്കുക. അത്രയേ അവസാനമായി പറയാനുള്ളൂ.'
അങ്ങനെ ഓര്ത്തുര കിടക്കുമ്പോൾ വിനോദ് വല്ലാതെ അസ്വസ്ഥനായി.

'ഇവിടുത്തെ എേെന്റാ ഭാവി എന്താകും? ഞാൻ എങ്ങനെയാണ് ഇവിടുത്തെ ദുഷ്ടശക്തികളിൽ നിന്നും രക്ഷപ്പെടുക? ആർ എന്നെ കാക്കും?' അവൻ തന്നോടു തന്നെ ആ ചോദ്യങ്ങൾ ചോദിച്ചു നോക്കി. പക്ഷേ ആ ചോദ്യങ്ങള്‌ക്കൊതന്നിനും ഉത്തരം ലഭിച്ചില്ല.

'റാഗിങ് ഉണ്ടെന്നറിഞ്ഞിട്ടും അത്രയും നാൾ ഓമനിച്ചു വളര്ത്തി യ മക്കളെ ഹോസ്റ്റലിലെ ക്രൂരമായ പീഡനങ്ങള്ക്ക് എറിഞ്ഞു കൊടുത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി എല്ലാം നല്ല രീതിയിൽ നടന്നുകോള്ളും എന്ന് അമ്മയപ്പന്മാർ സ്വപ്നം കണ്ടിരുന്നാൽ മതിയോ?

മക്കൾ നാശത്തിൽ മുങ്ങിത്താണശേഷം പിന്നെ വീട്ടിൽ ഉറങ്ങാതെയിരുന്നിട്ടു എന്തു പ്രയോജനം?
പിന്നീട് എല്ലാം വിധിപോലെ എന്ന് സമാധാനിച്ചു കൊണ്ട് ഒന്നും അറിയാതെ,എല്ലാം അറിഞ്ഞാലും ഒന്നും അറിയാത്തവരെപ്പോലെ നിഷ്‌ക്രിയരായി ഇരിക്കുകയാണോ അവർ ചെയ്യേണ്ടത്?
തക്ക സമയത്ത് വേണ്ട മുന്കപരുതലുകൾ അവർഎടുക്കുകയും ശരിയായി പ്രതികരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒന്നാം വര്ഷശ വിദ്യാര്ഥിയകൾ ഇത്തരം പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നോ?'

വിനോദ് തന്നോടുതന്നെ വെറുതെ ചോദിച്ചു. 'ഏതാണുശരി?'

തുടരും................