സീനിയർ വിദ്യാർത്ഥികളിലൊരുവൻ ഒരു ഒന്നാം വർഷ വിദ്യാർത്ഥിെയ ആംഗ്യഭാഷയിൽ അരികിലേക്കു വിളിച്ചു. അവൻ അടുത്തു വന്നപ്പോൾചോദിച്ചു. ''ഹോസ്റ്റലിൽ താമസിക്കാനാണോ?''

''അതെ.'' അവൻ കൂസലന്യേ മറുപടി പറഞ്ഞു.

''എന്നാ വരൂ. ഹോസ്റ്റൽ കാട്ടി തരാം.''

അവൻ സീനിയർ വിദ്യാർത്ഥിയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. പല്ലുകൾ വെളിയിലേക്ക് ഉന്തി നിൽക്കുന്ന കുറിയ ഒരു മനുഷ്യൻ. കറുത്ത നിറം അയാളുടെ ഭീകരമായ മുഖഭാവത്തിനു ഗൗരവം കൂട്ടുന്നു. അവൻ മനസ്സിൽ പറഞ്ഞു. 'തന്നെ വല്ല ഭൂതമായി അഭിനയിപ്പിക്കാൻ കൊള്ളാമല്ലോ?'

''വാടോ. ഹോസ്റ്റൽ കാട്ടിത്തരാം.'' അയാൾ നവാഗതനെ വീണ്ടും നിർബന്ധിച്ചു.

''ഇപ്പോൾ വരുന്നില്ല. ക്ലാസ്സ് കഴിയുമ്പോൾ വന്നേക്കാം.'' പുച്ഛസ്വരത്തിലാണ് അവൻ ഉത്തരം പറഞ്ഞത്.

അതു കേട്ട് അയാൾ ഇളിഭ്യനായി.

''നീ അങ്ങു വന്നേക്ക്. നിന്നെ എടുത്തുകൊള്ളാം.''

അവനോടു പറഞ്ഞിട്ട് അയാൾ നടന്നുനീങ്ങി. വീണ്ടും മടങ്ങി വന്നു ചോദിച്ചു. ''നിന്റെ പേരെന്താ?''

''എന്തിനാ അറിയുന്നേ?'' മറുചോദ്യം കേട്ട് അയാളുടെ മുഖത്ത് ദേഷ്യം ഇരമ്പിക്കയറി.

''പറയില്ലേ?''

''പേരൊന്നും ഇല്ല.'' അവൻ വീണ്ടും പുച്ഛസ്വരത്തിൽ സംസാരിക്കുന്നതു കണ്ട് അവിടെ ഉലാത്തിക്കൊണ്ടിരുന്ന ചില സീനിയർ വിദ്യാർത്ഥികൾ അവനെ വളഞ്ഞു.
''കണ്ടിട്ട് വിളഞ്ഞ വിത്താണെന്നു തോന്നുന്നല്ലോ?'' ഒരാൾ കമന്റടിച്ചു.

''അതെ.''

''അതൊക്കെ അങ്ങ് ആർട്‌സ് കോളേജിൽ. ഇവിടെ വെളച്ചിൽ എടുത്താൽ കരയാനേ നേരം കാണൂ. കേട്ടോടാ കൊച്ചൻസേ?'' കർക്കശമായ സ്വരത്തിൽ ഒരുവൻ വിരട്ടി.

ആ ഭീഷണികേട്ടിട്ടും അവൻ കുലുങ്ങിയില്ല.

പല്ലുന്തിയ സീനിയർ വിദ്യാർത്ഥി അവന്റെ കയ്യിൽ നിന്നും ബലമായി ബുക്കുപിടിച്ചു വാങ്ങി അവന്റെ പേരു വായിച്ചു. ''കുരുവിള ജോർജ്.''

എന്നിട്ട് ആ ബുക്ക് താഴേക്ക് ഇട്ടു. ''വേണമെങ്കിൽ എടുത്തോ.''

''പറയാതെ അറിയാം എടുക്കണമെന്ന്.'' അവൻ ഒട്ടും കൂസാതെ വീണ്ടും പരിഹാസത്തോടെ പറയുന്നതുകേട്ട് അതു വഴി പോയ സീനിയർ വിദ്യാർത്ഥികൾ ആ നവാഗതനെ സൂക്ഷിച്ചു നോക്കി. അവർ അവിടെ നിന്ന ഒരുസീനിയർ വിദ്യാർത്ഥിയോടു അവന്റെ പേര് ചോദിച്ചു മനസ്സിലാക്കി. അവൻ എല്ലാസീനിയർ വിദ്യാർത്ഥികളുടെയും നോട്ടപ്പുള്ളിയായി.

സീനിയർ വിദ്യാർത്ഥികൾ നടന്നു നീങ്ങിയപ്പോൾ അവർ കേൾക്കാനായി തന്നെ അവൻ പറഞ്ഞു, ''ഇതൊക്കെ ഞാനും കൊറെ കണ്ടതാ. എന്റെയടുത്തു വെളച്ചിൽ എടുത്താൽ ഞാൻ കാണിച്ചു തരുമേ.''

അവൻ പറഞ്ഞത് കേട്ട ഭാവം കാണിക്കാതെ സീനിയർ വിദ്യാർത്ഥികൾ നടന്നകന്നു.

അവന്റെ കരങ്ങൾ തരിച്ചുകയറി. കോളേജിൽ ആരെയും വക വയ്ക്കാതെ നടന്നതന്നെയാണോവിരട്ടാൻ നോക്കുന്നത്.?' അദ്ധ്യാപകർ ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഞാനെത്ര ദിവസങ്ങൾ ക്ലാസിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്? അതും അവരെ കാൺകെ. അവരാരും ഒറ്റ അക്ഷരം മിണ്ടിയിട്ടില്ല. എതിരാളികളെ അടിച്ചു വീഴ്‌ത്തുകയും ചിലരെ കുത്തുകയും ചെയ്തിട്ടുള്ള എന്നോടാ ഇവന്റെയൊക്കെ വിളച്ചിൽ.'

താൻ ബി.എസ്.സി.യ്ക്കു പഠിക്കുമ്പോൾ ഇലക്ഷൻ കഴിഞ്ഞൊരു ദിവസം എതിർവിഭാഗം വിദ്യാർത്ഥികൾ സമരത്തിനിറങ്ങിയതും അവരെ എതിർക്കാൻ ചെന്നപ്പോൾ അവരെല്ലാം കൂടി വളഞ്ഞതും അവൻ ഓർത്തു. 'സഹായിക്കാനപ്പോൾ ആരും ഉണ്ടായിരുന്നില്ല. കത്തി വലിച്ചെടുത്ത് ഒറ്റ കറക്കൽ. എല്ലാവരും ഓടിക്കളഞ്ഞു. അങ്ങനെയുള്ള എന്റെടുത്താണോ ഇവന്മാർ 'ഷൈൻ' ചെയ്യാൻ വരുന്നത്. വരട്ടെ. കാണിച്ചു കൊടുക്കാം.' അവൻ പഴയകാല സ്മരണകൾ അയവിറക്കി ധൈര്യം സംഭരിച്ചു നിന്നു.

അന്നെത്തിച്ചേർന്ന ഒന്നാം വർഷ വിദ്യാർത്ഥികൾ ക്ലാസ്സിൽ കയറാതെ കോളേജിന്റെ വരാന്തയിൽ നില്ക്കുകയായിരുന്നു. പലരും മാതാപിതാക്കളോടൊത്ത്. ബാക്കിയുള്ളവർ ഒരുകൂട്ടമായി വരാന്തയുടെ ഒരറ്റം ചേർന്നും.

കലാലയാന്തരീക്ഷം ആകപ്പാടെ ബഹളമയമായിരുന്നു. വാഹനങ്ങൾ വരുകയും പോകുകയും ചെയ്യുന്നു.

പുതുവർഷ വിദ്യാർത്ഥികൾ ഓരോരുത്തരായി എത്തിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കളെ അനുഗമിച്ചെത്തുന്നവരാണധികവും.

ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സു തുടങ്ങുന്ന ദിവസമായിരുന്നു, അന്ന്.

നവാഗതരെ കാണാൻ വേണ്ടി അവരുടെ ഇടയിൽ കൂടി സീനിയർ വിദ്യാർത്ഥികളും നടക്കുന്നുണ്ടായിരുന്നു. ചിലർ നവാഗതരെ നോക്കി കമന്റുകൾ പാസ്സാക്കുന്നുമുണ്ട്. കുറച്ചു സീനിയർ വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഇടയിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.

അവരിൽ രണ്ടുപേർ നവാഗതരിലൊരുവനുമായി സംസാരിക്കുമ്പോൾ ഭയപ്പെട്ടിട്ടെന്ന പോലെ ആ നവാഗതൻ വിറയ്ക്കുന്നുണ്ടായിരുന്നു.

തലേ ദിവസമേ എത്തിയതിനാൽ പുതുമ നശിച്ചവരെപ്പോലെയായിരുന്നു, ഹരിയും വിനോദും. അവർ ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സിൽ കയറി ഇരുന്നു. അവരോട് ആർക്കും ഒരു കമ്പവുമില്ലാത്തതു പോലെ കാണപ്പെട്ടു. തങ്ങളുടെ തലയിലും മുഖത്തും കാട്ടിയിരിക്കുന്ന വൈകൃതങ്ങൾ മൂലംസഹപാഠികളെ നേരിടാനുള്ള വൈക്ലബ്യവും വിഷമവും ആയിരുന്നു, അവരുടെ ഉള്ളിൽ.

അല്പ സമയം മിണ്ടാതെയിരുന്ന ശേഷം ഹരി അടുത്തിരിക്കുന്ന വിനോദിനോടു ചോദിച്ചു. 'ഇന്നലെ രാത്രി അയാൾ അവിടെ നിന്നും വിളിച്ചു കൊണ്ടു പോയിട്ട് എപ്പോൾ വിട്ടു?'
'പാതിരാത്രി ഒന്നര കഴിഞ്ഞു കാണും.'

'എന്തിനാ അയാൾ വിളിച്ചു കൊണ്ടു പോയത്?'

'മറ്റാരും കൊണ്ടു പോയി റാഗ് ചെയ്യാതിരിക്കാൻ അയാളുടെ മുറിയിൽ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു. പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നു.'

റാഗിങ് കാലത്തു ശ്രദ്ധിക്കാനായി ഗീവർഗീസ് പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഹരിയോടു പറഞ്ഞ ശേഷം വിനോദ് ചോദിച്ചു. 'ഹരിയെ സീനിയേഴ്‌സ് ഹോസ്റ്റലിൽ നിന്നും എപ്പോൾ വിട്ടു?'
'എന്നെ കുറച്ചു നേരം കൂടി അവിടെ ഇരുത്തി പാടിച്ചു. അത് കഴിഞ്ഞ് യോഗമാതിരി കുറെ പോസുകൾ ചെയ്യിച്ചു. വിട്ടപ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞു കാണും.'

കൂടുതലൊന്നും വിനോദ് ചോദിച്ചില്ല. പക്ഷേ പിന്നീടു നടന്നകാര്യങ്ങൾ ഹരിവിനോദിനോടു വിശദമായി പറഞ്ഞു.

അല്പനേരം കൂടി ഹാളിലിരുത്തി ചില പ്രകടനങ്ങളൊക്കെ ചെയ്യിച്ച് പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾഹരിയെകൂട്ടിഒരു സീനിയർവിദ്യാർത്ഥി വെളിയിലേക്കിറങ്ങി. അവിടെയുണ്ടായിരുന്നമറ്റുസീനിയർ വിദ്യാർത്ഥികൾഎല്ലാവരും അപ്പോഴേക്കും ആ ഹാളിൽ നിന്നും പോയിക്കഴിഞ്ഞിരുന്നു.ഹരി നിസ്സഹായനെപ്പോലെ അയാളെ പിന്തുടർന്നു.
''താനിന്നു കുളിച്ചോ?''ഒരു കള്ളച്ചിരിയോടെ അയാൾ ഹരിയോടു ചോദിച്ചു.
''രാവിലെ കുളിച്ചതാണ്.'' ഹരി മറുപടി പറഞ്ഞു.

''ഏതായാലും ഇപ്പോൾ ഒന്നു കൂടികുളിക്ക്.''

അയാൾ ഹരിയോടൊപ്പം അവന്റെ മുറിയിലേക്കു ചെന്നു. ആ ഹോസ്റ്റലിൽ താമസിക്കുന്നസീനിയർ വിദ്യാർത്ഥികൾ അന്നത്തെ കറക്കത്തിനു ശേഷംതങ്ങളുടെ മുറികളിൽമടങ്ങി വന്ന്പിറ്റേ ദിവസത്തേക്കുള്ള പഠനസംബന്ധമായ ജോലികളിൽ വ്യാപൃതരായിക്കഴിഞ്ഞിരുന്നതിനാൽ ഹോസ്റ്റൽ തികച്ചും നിശ്ശബ്ദമായിരുന്നു.
ഹരി കുളിച്ചു മടങ്ങി വരുന്നതു വരെ അയാൾ മുറിയിൽ കാത്തിരുന്നു.
''വേഗം എന്റെ കൂടെ വരൂ. ഇവിടെ കിടന്നാൽ വല്ലവരും വന്നു തന്നെ ശല്യം ചെയ്യും.''അയാൾചിരിച്ചുകൊണ്ടു ഹരിയുടെ മുഖത്തേക്കു നോക്കി.

അവൻ മുടി ചീകിയൊതുക്കിയശേഷംഅവിടെപരുങ്ങി നിന്നു.

അയാൾ എഴുന്നേറ്റു നടന്നു തുടങ്ങിയപ്പോൾഅയാളെ പിന്തുടർന്ന് ഹരിയും നടന്നു. ആഹോസ്റ്റൽ ഇടനാഴിയിലൂടെ നടക്കുമ്പോൾഅവരുടെ പാദങ്ങൾ പുറപ്പെടുവിക്കുന്ന നേരിയ ശബ്ദം മാത്രമേകേള്ക്കാ നുണ്ടായിരുന്നുള്ളൂ.ആ ഹോസ്റ്റലിലെ താഴെയുള്ള ഒരു മുറിയിലേക്കാണ്, അയാൾ ഹരിയെ കൂട്ടിക്കൊണ്ടു പോയത്.

''താനിവിടെ കിടന്നോ. കുറച്ചു കഴിഞ്ഞ് അവിടെ പോയാൽ മതി. അല്ലെങ്കിൽ അവിടെ തന്നെ തിരക്കി ആളു വരും.''

''ഇവിടെ വന്നു കിടക്കെടോ.''കിടക്ക ചൂണ്ടിക്കാട്ടികൊണ്ട് ഹരിയെ അയാൾ കിടക്കാൻ നിർബന്ധിച്ചു. ഹരി കട്ടിലിന്റെ ഒരു കോണിൽ മടിച്ചു മടിച്ച് ഇരുന്നു.
''ലൈറ്റണയ്ക്കാൻ പോകയാണ്. താനിവിടെ ഉണ്ടെന്നാരും അറിയണ്ടാ.'' അയാൾ ഹരിയെ നോക്കിയിട്ടു ലൈറ്റണച്ചു.

ഇയാൾ ഇപ്പോൾ ഇത്ര സ്‌നേഹം കാട്ടുന്നതെന്തിനാണ്എന്ന്ഹരി ചിന്തിച്ചുനോക്കി.നേരത്തെ കണ്ടു പരിചയമില്ല. തന്നെ റാഗ് ചെയ്യാൻ മുൻകൈ എടുത്തതും ഇയാളാണ്.ഇപ്പോൾതന്നോടു കനിവു കാണിക്കുന്ന ഇയാൾഇനിയെങ്കിലും തന്റെ രക്ഷക്ക് ഉണ്ടാകുമല്ലോ എന്ന ചിന്ത അവന്റെ മനസ്സിൽ ആഹ്ലാദത്തിന്റെ തിരകൾ ഉണർത്തി വിട്ടു.

ഹരി ജനലിലൂടെ വെളിയിലേക്കു നോക്കി.ഇരുട്ടിൽ ചില രൂപങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടതുപോലെ വലിയ വൃക്ഷങ്ങളും ചെറിയ മരങ്ങളും അവിടവിടെ തലയുയർത്തി നില്ക്കുന്നു. വൈദ്യുത വിളക്കിൽ നിന്നുള്ള പ്രകാശരശ്മികൾവൃക്ഷത്തലപ്പുകളിൽ പതിയുന്നു.മരങ്ങളുടെ ചില്ലകളിൽ നിന്നും പടർന്നിറങ്ങുന്ന ഇരുട്ട് ശുഷ്‌ക്കിച്ചുപോയിരിക്കുന്നു.ദൂരെ അതിർത്തി മതിലിന്റെ ഒരു ഭാഗത്തു ചില നിഴലുകൾകാണാം.ആരാകും അവർ? അവ മനുഷ്യരുടെ നിഴലുകളോ,അതോ വെറും തോന്നലോ?

ഇരുട്ടിന്റെ കരാളഹസ്തം മുറിക്കുള്ളിൽനീണ്ടപ്പോൾ അയാൾ കട്ടിലിൽ വന്നിരുന്നു. ഹരിയെ കിടക്കയിൽ പിടിച്ചു കിടത്തി. അയാളും ആ കിടക്കയിൽ കിടന്നു. ഹരികട്ടിലിന്റെ അരികിലേക്ക് അയാളെ സ്പർശിക്കാതെ മാറി കിടന്നു.

സീനിയർ വിദ്യാർത്ഥിയുടെ ശ്വാസോച്ഛ്വാസത്തിന്റെശബ്ദം നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നു. അയാളിൽ നിന്നും ഉതിരുന്നചൂടുള്ള നിശ്വാസംവായുവിൽ അലിഞ്ഞു ചേർന്നു.

അയാൾ ചരിഞ്ഞു കിടന്ന് ഹരിയുടെ ശരീരത്തിലേക്കു തന്റെ ഒരു കൈ എടുത്തു വച്ചു. ഹരി എതിർത്തില്ല. അവൻ എതിർവശത്തേക്കു നോക്കി ചരിഞ്ഞു കിടന്നു.

അയാളുടെ ശ്വാസത്തിന്റെ വേഗം കൂടിക്കൂടി വരുന്നുവെന്ന് ഹരിക്കു തോന്നി.ഒരു കൈ ഇരുട്ടിലൂടെ നീണ്ടു നീണ്ടു നടന്നു തുടങ്ങി.

ഹരി ആ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്യുൺ അവിടെ വന്നു നോക്കിയിട്ടു പോകുന്നതു കണ്ടു. അവൻ പെട്ടെന്ന് സംസാരം നിര്ത്തി.

ഉടൻ തന്നെബെല്ലടിക്കുന്നശബ്ദവുംകേട്ടു. സീനിയർവിദ്യാർത്ഥികളെല്ലാം ക്ലാസ്സുകളിലേക്കു നീങ്ങിത്തുടങ്ങി. ക്ലാസ്സ് മുറി ഏതെന്ന് അറിയാതെ കോളേജ് വരാന്തയിലും ഇടനാഴിയിലും നിന്നിരുന്നഒന്നാംവർഷ വിദ്യാർത്ഥികൾ അവിടെ തന്നെതങ്ങി നിന്നു.

ഒരു പ്യൂൺ വന്ന് അവരെ ക്ലാസ്സ് മുറിയിലേക്ക് ആനയിച്ചു.

അവർ അവിടെ നിശ്ശബ്ദരായി ഇരിക്കുമ്പോൾ ഒരാൾ ക്ലാസ്സിലേക്കു വളരെ വേഗത്തിൽ കയറി വന്നു. ബെൽസും ഷർട്ടും ധരിച്ച കൃതാവും മീശയുമുള്ള നീളമുള്ള ഒരാൾ.അയാളുടെ ഒരു കൈയിൽ ഒരു പുസ്തകമുണ്ടായിരുന്നു.

അയാൾനേരേ സ്റ്റേജിലേക്കു കയറിയിട്ട്, ആംഗ്യഭാഷയിൽ എല്ലാവരോടും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. അദ്ധ്യാപകൻആയിരിക്കും എന്ന ചിന്തയിൽ എല്ലാ കുട്ടികളും എഴുന്നേറ്റു നിന്നു. 

''ഇനിയുംഇന്നാരും ഇവിടെഇരിക്കണ്ടാ.കേട്ടല്ലോ?ഇതുശരിയായി നേരേ നില്ക്കാ നുള്ള പരിശീലനമാണ്. ഇതാണ് ആദ്യത്തെ ക്ലാസ്സ്.''

ക്ലാസ്സിൽ ഒരറ്റത്ത് മൂന്ന് പെൺകുട്ടികൾഇരിക്കുന്നതു കണ്ട്അയാൾഅവരുടെ അടുത്തേക്കു ഗമയിൽ ചെന്നുനിന്നു.പെൺകുട്ടികളെ കണ്ടാൽ ഒതുങ്ങിയ പ്രകൃതം. ആ സാർ തങ്ങളുടെ പേരുകൾ ചോദിച്ചപ്പോൾഅവർക്കു ചിരി വന്നു. ആ സാറിന് കോപവും.

''എന്താടീ നിന്നു ചിരിക്കുന്നെ? ക്ലാസ്സായിപ്പോയി. അല്ലായിരുന്നെങ്കിൽ നല്ല ഭാഷ കേൾപ്പിക്കാമായിരുന്നു.ഒരിക്കൽ ആ ഭാഷ കേട്ടുകഴിഞ്ഞാൽ പിന്നെ ഇരുന്നും കിടന്നും ചിരിക്കാൻ പറ്റും. അത്രക്കു നല്ല രസമായിരിക്കും...എന്താ പറയട്ടെ?''

അയാൾ കോപത്തോടെ തുള്ളിക്കൊണ്ട് ഇറങ്ങിപ്പോയി. പെണ്കുളട്ടികള്ക്കു കാര്യം പിടി കിട്ടിയില്ല. എങ്കിലും അവരുടെ ചിരി മാഞ്ഞു.

അയാളുടെ പിറകെ പല സീനിയർ വിദ്യാർത്ഥികളും സാറന്മാരെപ്പോലെ കയറി വന്നുകൊണ്ടിരുന്നു. ഒരാൾ ഇറങ്ങിക്കഴിയുമ്പോൾ അടുത്തയാൾ കയറി വരും.വളരെ നേരം ഇതു തുടർന്നുകൊണ്ടിരുന്നു. അതിനാൽ നില്ക്കുന്ന വിദ്യാർത്ഥികൾ ആരും തന്നെഇരുന്നില്ല. അവസാനം വന്നഒരുസാറ് അവരോടു ഇരിക്കാനും വീണ്ടും എഴുന്നേൽക്കാനുംആവശ്യപ്പെട്ടു.അതു പല പ്രാവശ്യം ആവര്ത്തി ച്ചപ്പോൾവെളിയിൽ നിന്നും ഒരു ശബ്ദം കേട്ടു.

''പ്രിൻസിപ്പാൾ വരുന്നുണ്ട്.''

അവിടെ നിന്നിരുന്നസീനിയർ വിദ്യാര്ത്ഥി കൾ എല്ലാവരുംപെട്ടെന്ന്ഓടി ഒളിച്ചു.

പ്രിൻസിപ്പാൾ കയറി വന്നപ്പോൾ നവാഗതർ നിശ്ചലരായി എഴുന്നേറ്റു നില്ക്കുന്നതു കണ്ടു.
''എല്ലാവരും ഇരിക്ക്.'' വളരെ അടക്കിയ സ്വരത്തിൽ അദ്ദേഹം ഉരുവിട്ടു.

''സീനിയർ വിദ്യാർത്ഥികൾ നിങ്ങളെ പരിചയപ്പെടാൻ വന്നോ?''

''വന്നു.'' ഒരുപറ്റം സ്വരങ്ങൾ ഒന്നിച്ചുയർന്നു.

നേരിയ ഒരു പുഞ്ചിരി അദ്ദേഹത്തിന്റെ ചുണ്ടിന്റെ കോണിൽഅപ്പോൾവിരിഞ്ഞു വരുന്നുണ്ടായിരുന്നു.

''അവർ പരിചയപ്പെടാൻ വന്നാൽ നിങ്ങളും സൗമ്യമായി പരിചയപ്പെടണം. അല്ലാതെ, അവരോടു മല്ലിടാൻ ഒന്നും പോകരുത്.''

ആ ഉപദേശത്തിലെ അർത്ഥം മനസ്സിലായെന്ന മട്ടിൽ വിദ്യാർത്ഥികൾ ചിരിച്ചു.

''ഇന്നലെ ഹോസ്റ്റലിൽ എത്തിയവരാരെങ്കിലുമുണ്ടോ?''

രണ്ടുപേർ പിറകിൽ എഴുന്നേറ്റു നിന്നു. ഹരിയും വിനോദും.

തങ്ങളുടെ വൈകൃതകോലം മറ്റുള്ളവർ കാണുമല്ലോ എന്ന ചിന്ത അരോചകമായി തോന്നിയതിനാൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ഏറ്റവും പിറകിൽ ആണ് അവർ സ്ഥാനം പിടിച്ചത്. നിസ്സഹായത നിറഞ്ഞ ഭാവത്തോടെ അവർ നില്ക്കുമ്പോൾ മറ്റെല്ലാ വിദ്യാർത്ഥികളും അവരെ നോക്കിചിരിച്ചു.

പ്രിൻസിപ്പാൾ അവരോടു ചോദിച്ചു. ''നിങ്ങളെ എല്ലാവരും വന്നു പരിചയപ്പെട്ടോ?''

'എനിക്കറിയാം അവിടെ നടക്കുന്നതെന്താണെന്ന്. ഒരു അർബുദം പോലെറാഗിങ്‌നമ്മുടെ വിദ്യാർത്ഥികളുടെ ഇടയിൽ പിടിച്ചിരിക്കുകയാണ്. ഞാനോ നിങ്ങളോ വിചാരിച്ചാൽ അതിനെ തടുക്കാൻ പറ്റില്ല.'പ്രിൻസിപ്പാളിന്റെ മനസ്സിലൂടെ അപ്പോൾകടന്നു പോയ ആചിന്തകൾ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.

പ്രിൻസിപ്പാൾഅവരോടു പറഞ്ഞു. ''ആരും സീനിയർ വിദ്യാർത്ഥികളോട് മല്ലിടാൻ പോകരുത്.''
പ്രിൻസിപ്പാൾ സംസാരിക്കുമ്പോൾമറ്റു വിദ്യാർത്ഥികൾ എഴുന്നേറ്റു നില്ക്കുന്ന ഹരിയെയും വിനോദിനെയും ഇടയ്ക്കിടയ്ക്കു ശ്രദ്ധിക്കുകയും അവരുടെ കോലങ്ങൾ നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.അതു കണ്ട് അവർക്കു വിഷമംഉണ്ടായി.

വിനോദ് ഉള്ളിൽ മന്ത്രിച്ചു. 'നിങ്ങളാരും ചിരിക്കണ്ടാ. ഹോസ്റ്റലിൽ വന്നേര്. എല്ലാത്തിന്റേയും ചിരി കറക്കും.'

പ്രിൻസിപ്പാൾ ഇരിക്കാൻ ആംഗ്യം കാട്ടിയപ്പോൾ അവർ ഇരുന്നു.

പ്രിൻസിപ്പാളിന്റെ അരമണിക്കൂർ നേരത്തെ പ്രസംഗത്തിനു ശേഷം അദ്ധ്യാപകർ ക്ലാസ്സിൽ എത്തിത്തുടങ്ങി.

ഉച്ചയ്ക്കുമുമ്പുള്ളഇന്റർവെൽ സമയത്ത് സീനിയർ വിദ്യാർത്ഥികൾ ചില നവാഗതരെ ബലമായി പിടിച്ചുകൊണ്ടുഹോസ്റ്റലിലേക്കു പോയി.

ഉച്ചയ്ക്കു ശേഷം എല്ലാ ക്ലാസ്സുകളിലും വിദ്യാർത്ഥികൾ കുറവായിരുന്നു. ആ സമയത്ത്‌സീനിയർ വിദ്യാർത്ഥികളുടെ ഇരകളായി നവാഗതരിൽ പലരും ഹോസ്റ്റലിലേക്ക് ആനയിക്കപ്പെട്ടിരുന്നു.

(തുടരും..........)