മാഷ്  'ഷൈൻ'  ചെയ്യുന്ന ഒന്നാം വർഷ വിദ്യാർത്ഥിയുടെ മുറിയിലേക്കു കടന്നുചെന്നു. മാഷിനെ കണ്ടിട്ടും പൂർണ്ണ നഗ്നനായി നില്ക്കുകയായിരുന്ന അവന് ഭയംതോന്നിയില്ല.

അവിടെകൂടി നിന്നവരെല്ലാം മാഷിനു വേണ്ടി ഒഴിഞ്ഞുമാറി നിന്നു.

''നീ ആണൊടാ അനുസരണില്ലാത്ത പന്ന ഇണ്ടച്ചിമോൻ.'' ഗർജ്ജിച്ചുകൊണ്ടു മാഷ് അവന്റെ വയറിനു കൂട്ടിപ്പിടിച്ചു.

അവൻ ഒന്നു ഞരങ്ങി.

''എന്ന്ടാന്റെ പേര്?''

''സുധാകരൻ.''

''ഏടെടാവീട്?''

''പാലക്കാട്.''

മാഷിന്റെ വിരലുകൾക്കുള്ളിൽ പള്ളയുടെ മാംസ പേശികൾ ഇരുന്നു ഞെരുങ്ങിയപ്പോൾ അവൻ ഞരങ്ങി.

''വടക്കന്റെ ഒടുക്കത്തെ പണിയെല്ലാം കയ്യിലുണ്ടല്ലാടാ.'' കാണികളിലാരോ വിളിച്ചു പറഞ്ഞു.

''അവന്റെ ഒരു ഷൈനിങ്.''

മാഷിന്റെ പിടിത്തം അയഞ്ഞിരുന്നില്ല. വയറിലെ മാംസതന്തുക്കൾ അയാളുടെ കൈപ്പത്തിക്കുള്ളിൽ ഞെരിഞ്ഞമർന്നുകൊണ്ടേയിരുന്നു. സുധാകരൻ വേദനകൊണ്ടു വളഞ്ഞു പുളഞ്ഞു.

ഒരു പച്ചമുളക് അലമാരിയിൽ ഇരിക്കുന്നതു മാഷിന്റെ ദൃഷ്ടിയിൽപ്പെട്ടു. അതെടുത്തു സുധാകരനു കൊടുത്തു.

''കടിടാഇത്.'' മാഷ് ഗർജ്ജിച്ചു.

അവൻ യാതൊരു മടിയും കൂടാതെ അതു അനുസരിച്ചു.

മുളകിന്റെ ചെറിയ കഷണങ്ങൾ സുധാകരന്റെ വായിൽ കിടന്നു ചലിച്ചു. എരിവിന്റെ അടക്കാനാവാത്ത വിമ്മിട്ടം അവനു അനുഭവപ്പെട്ടു. ഉമിനീർ പ്രവാഹം വർദ്ധിച്ചു. അവൻ എരിവ് പുറന്തള്ളാനെന്നവണ്ണം വായു അധരങ്ങളിൽക്കൂടി വലിച്ചെടുത്തു.

'ശ് ശ് ശ്....' അവന്റെ കടവായ് വഴി ഉമിനീർവെളിയിലേക്കു പ്രവഹിച്ചു.

അതു ദർശിച്ചു മാഷ് ചിരിച്ചു. ക്രൂരത നിറഞ്ഞ ചിരി.

അവന്റെ വായിൽ നിന്നും ഉമിനീർ തറയിൽ പതിച്ചപ്പോൾ മാഷ് അലറി. ''നക്ക്ടാതെല്ലാം.''

ഗർജ്ജനം കേട്ടുസുധാകരൻ കുനിഞ്ഞ് അവിടം നക്കി. ഒരു നായ് നക്കുന്നതു പോലെ അവനെക്കൊണ്ട് ആ തറ നക്കിത്തുടപ്പിച്ചു. അവന്റെ നാവ് പൊട്ടി. വായ് പൊള്ളി.

അതു കണ്ടിട്ടും അയാൾക്കു ദയതോന്നിയില്ല.

''എഴുന്നെൽക്ക്ടാ നായെ.''

അവൻ വിമ്മിട്ടപ്പെട്ട് എഴുന്നേറ്റു നിന്നു.

അപ്പോൾ അവന്റെ വിരൽ തന്റെ പിറകിലേക്കു കടത്തിച്ചു. എന്നിട്ടും തൃപ്തിതോന്നാത്തതിനാൽ കടത്താവുന്നിടത്തോളം തള്ളിക്കൊടുത്തു.

അവൻ നിന്നു പുളഞ്ഞു. അതുകണ്ട് അവിടെ നിന്നവരെല്ലാം ആസ്വദിച്ചു ചിരിച്ചു.

ആ സമയത്തു ബിജുവും ലൂയിയും ആ മുറിയിലേക്കുകയറിവന്നു. കൂടെ വിനോദും ഉണ്ടായിരുന്നു. സുധാകരന്റെ വെപ്രാളവും പുളയലും കണ്ടു രസിച്ച് ബിജുവും ലൂയിയും മാഷിന്റെ അടുത്തേക്കു ചെന്നു. വിനോദ് ആരുടേയും ശ്രദ്ധയില്‌പ്പെടാതെ ആ മുറിയിലെ ഒരു ഒഴിഞ്ഞ കോണിലേക്കു മാറി എല്ലാവരുടെയും പുറകിലായി ഒതുങ്ങി നിന്നു.

ഇത്രയെല്ലാം ചെയ്യിച്ചിട്ടും സുധാകരന്റെ കണ്ണുകൾ നനഞ്ഞില്ല. എന്തും സഹിക്കാൻ കഴിവുള്ളവനെപ്പോലെ അവൻ കൂടൂതൽ കൂടുതൽ കഠിനപ്പെട്ടുകൊണ്ടിരുന്നു.

അതു കണ്ടു ക്രോധത്തോടെമാഷ് അട്ടഹസിച്ചു. ''എന്തടാ പന്ന ഇണ്ടച്ചിമൊനെ...നീ വളഞ്ഞ വിത്താണ് ല്ലെ?''

ഒരു പച്ചമുളക്കൂടി അലമാരിയിൽ നിന്നെടുത്തു മുറിച്ചിട്ട് മാഷ് സുധാകരന്റെ കൈയിൽ കൊടുത്തുകൊണ്ടു പറഞ്ഞു.

''അത് ന്റെ ഇടത്ത് കൈയുടെ നടുവിരലിൽ തെക്കെടാ.''

അവൻ ആ മുറിച്ച മുളക് ഇടത്തേ കൈയുടെ നടുവിരലിൽ തേച്ചു കഴിഞ്ഞപ്പോൾ മാഷ് ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു. ''ഇനിം ത് പുറം വായിലുടെ ന്നു തിന്നു നൊക്ക്. നല്ല രസാരിക്കും. ന്റൊ സുഖം കൂട്വേം ചെയ്യും.''

''ചെയ്യെടാ വെഗം.'' അയാൾ വീണ്ടും അട്ടഹസിച്ചു.

മാഷിന്റെയ അട്ടഹാസം കേട്ട് അവൻ ഒന്നു ഞെട്ടി. അവൻ മുളകു തേച്ചതന്റെ വിരൽ പിറകിലേക്കു കടത്തി. എന്നിട്ടും തൃപ്തി തോന്നാത്തതിനാൽ മാഷ് ചെന്ന് അവന്റെ കൈ ശക്തിയായി അകത്തേക്കുതള്ളിക്കൊടുത്തു. അവൻ നിന്നു പുളയുമ്പോഴുംതള്ളൽ നിർത്തിയില്ല. ആ വിരൽ കടത്താവുന്നിടത്തോളം തള്ളിക്കയറ്റി. അപ്പോൾ അവനിൽ നിന്നും ഒരു ശബ്ദവും പുറത്തു വന്നില്ലെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.

അതു കണ്ട് അവിടെ നിന്നവരുടെയെല്ലാം മുഖങ്ങൾ പെട്ടെന്ന് മ്ലാനമായി.

''ഇപ്പോൾ ആൾ മയപ്പെട്ട ലക്ഷണമുണ്ട്.''ഒരുവൻ അതുകണ്ട് സഹതാപത്തോടെ ഉരുവിട്ടു.

''മതിയൊടാ.'' മാഷ്‌ചോദിച്ചു.

''മതിസാർ.'' സുധാകരൻ ദൃഡമായസ്വരത്തിൽ പറഞ്ഞു.

''പോരടാ. കുറച്ചൂടിവേണം.'' ലൂയിചിരിച്ചുകൊണ്ട്ഉറക്കെപ്പറഞ്ഞു. സുധാകരൻ ലൂയിയുടെ മുഖത്തേക്ക്  ഉറ്റുനോക്കി.

''അവന്റെ നോട്ടംകണ്ടില്ലെ. എന്താടാ നോക്കുന്നത്?''

ലൂയിചിരിച്ചുകൊണ്ട്അലറി.വേഗംലൂയിയുടെകണ്ണുകൾഅവന്റെശരീരമാകെചെന്നു പറ്റി.

''ആളുചെറുതാണല്ലോടാ. പാരമ്പര്യമായി ഇങ്ങനാണോ?''

''എനിക്കറിയില്ലസാർ.''

''എങ്കിൽ നിന്റെമസ്സിൽഒന്നുവീർപ്പിച്ചേ. നോക്കട്ടെ.'' ലൂയികുണുങ്ങിച്ചിരിച്ചു. കൂടെ നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. സുധാകരൻ അവരുടെ മുമ്പിൽ നിന്നുപരുങ്ങിപ്പോയി.

''നീ ചെയ്തിട്ടുണ്ടോടാ.'' ലൂയിയുടെചോദ്യംകേട്ട്കാണികൾഉറക്കെചിരിച്ചു.

''ചോദ്യം മനസ്സിലായില്ലസാർ.''

''നീയെ, പെണ്ണുങ്ങടടുത്ത് പോയിട്ടുണ്ടോയെന്ന്.''

''ഇല്ല സാർ.''

''ഉണ്ടെടാ. ആളെകണ്ടാലറിയാം പോയിട്ടുണ്ടെന്ന്. സത്യം പറയെടാപായാടിമോനെ.''

ലൂയികൈ പൊക്കിക്കൊണ്ട്അവനെ അടിക്കാൻ അടുത്തപ്പോൾ അവൻ പറഞ്ഞു,

'ചെയ്തിട്ടുണ്ടുസാർ.''

''എടാ ഭയങ്കരാ, എത്ര എണ്ണത്തിനെ?''

''ഒന്നിനെ.''

''കള്ളം.''

''സത്യമാണുസാർ.''

''ഏതാചരക്ക്?''

''എന്റെകസിനാ സാർ.''

''ആഹാ !ആളുകൊള്ളാമല്ലോടാ.എങ്കിൽവിസ്തരിച്ചൊന്നു പറഞ്ഞേ.കേക്കട്ടെ.''

സുധാകരന്റെചുണ്ടിൽചിരിവന്നു.

''തൊലിക്കുന്നോടാ. പറയെടാവേഗം.''

അവൻ തന്റെകഥയാരംഭിച്ചു. എല്ലാവരുംകാതുകൂർപ്പിച്ചു നിന്നു.

''ഒരു കാര്യംചെയ്യ്. കഥ പറയുമ്പോൾകൈവെറുതെയിരിക്കേണ്ട.''

അവർ പറഞ്ഞതുപോലെ അനുസരിച്ചുകൊണ്ട് അവൻ ആ കഥ പറഞ്ഞു.

''കൈവേല നിർത്താനാരു പറഞ്ഞെടാ? ഒരു കാര്യംചെയ്യ്. എങ്ങനെയാചെയ്തതെന്ന് പ്രവർത്തിച്ചുകാണിക്ക്. ഞങ്ങളൊന്നുകാണട്ടെ. നിന്റെമിടുക്ക്. ''

''ഇങ്ങുവാ.'' ലൂയി രണ്ടു കട്ടിൽ അടുപ്പിച്ചിട്ടു. ലൂയി ആവശ്യപ്പെട്ട പ്രകാരം അവൻ രണ്ടു കട്ടിലിന്റെയും ഇടയിൽ കയറിക്കിടന്നു. അയാൾ പറഞ്ഞതു പോലെയെല്ലാം അവൻ ചലിച്ചുകാട്ടി. ചലനത്തിനു വേഗം ഏറിയപ്പോൾ കാണികളുടെ രസവും ഏറി. അവസാനം അവന്റെ ചലനം നിന്നു. അവൻ വില്ലു പോലെവളഞ്ഞു പൊങ്ങി. പിന്നെ ചലനമറ്റുകിടന്നു. അപ്പോൾ തറ നനഞ്ഞു.
അവിടെയുണ്ടായിരുന്ന രണ്ടാം വർഷ വിദ്യാർത്ഥികൾ ആ പ്രവൃത്തികളെല്ലാം കണ്ടു ഞെട്ടിത്തരിച്ചു നിന്നു.

''നിന്റെ ചാട്ടം ല്ലാം തീർന്നൊടാ''. മാഷ് കുലുങ്ങിച്ചിരിച്ചുകൊണ്ടുചോദിച്ചു. തന്റെ മീശ ഒന്നു തടവിയിട്ട് അവനെ ഉറ്റു നോക്കി. അവൻ ഒരു കുറ്റവാളിയെപ്പോലെ ആ കാണികളുടെ മുമ്പിൽ ശിരസ്സുകുനിച്ചു പോയി.

''മതിയൊടാ.''

''മതിസാർ.''

''ഇനിയും അനുസരണക്കെട് കാട്ടിയാ ഇപ്പോകിട്ടിയെന്റേല്ലാം ഡബിളാ. ഉം....... ''മാഷ് നീട്ടിമൂളി.

മൃഗീയമായ രീതിയിൽ മാഷും ലൂയിയും അവനെ റാഗ് ചെയ്ത് അനുസരണയുള്ള കുട്ടിയാക്കിയെടുത്തതു കണ്ട് പ്രകൃതിപോലും നിശ്വസിച്ചു. ജനാല വഴിമുറിയിലേക്കു കടന്നുവന്ന മന്ദമാരുതൻ തന്റെ ശരീരത്തിൽ ജന്മം എടുത്ത വിയർപ്പിൻ കണങ്ങളിൽ തട്ടിയപ്പോൾ സുധാകരന് ആശ്വാസം തോന്നി.

മുറി നിറയെകാഴ്ചക്കാർഉണ്ടായിരുന്നു. മാഷിനും ലൂയിക്കും ചൂടു പകർന്നു കൊടുക്കുന്നവരായിരുന്നു അധികം പേരും.

മാഷ്മസ്തിഷ്‌ക്കത്തിലെ പുകപടലത്തിന്റെ ലഹരിയിൽ തോന്നിയവയെല്ലാം അവനെക്കൊണ്ടു ചെയ്യിച്ചു.

ലൂയിയോ തന്റെ മൃഗീയ തൃഷ്ണ ശമിപ്പിക്കുന്നതിനും.

അന്നത്തെ കാഴ്ച വിനോദിനെ ഞെട്ടിച്ചുകളഞ്ഞു. അതിനേക്കാൾ ഉപരി വേദനിപ്പിക്കുകയും ചെയ്തു. മുറിയിൽ തിരിച്ചെത്തി രാവേറെ ആയെങ്കിലും അവൻ ഉറങ്ങിയില്ല.
സുധാകരന്റെ പിൻഭാഗത്തു കൂടി മുളകു കയറ്റുന്ന ദുഷ്ടൻ മുമ്പിൽ തെളിഞ്ഞു നില്ക്കുന്നു. കണ്ണടച്ചു പിടിച്ചിട്ടും മായാതെ.

മനുഷ്യർക്കു സൃഷ്ടിയിൽ നല്കപ്പെട്ടിരികുന്ന അവയവങ്ങളെയും ഇന്ദ്രിയങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഹേ ദുഷ്ടാ... ഇതു നിന്റെ ജന്മസ്വഭാവങ്ങൾ തന്നെയല്ലേ? ഡിഎൻഎകളിലൂടെ കടന്നു വന്ന് നിന്നിൽ നിലയുറപ്പിച്ചവ.

അതോ നീ പീഡിപ്പിക്കപ്പെട്ടപ്പോൾ നിന്നിൽ രൂപമെടുത്ത ദുര്വ്വാനസനയോ?

ജീവിതയാത്രയിൽ ഹൃദയത്തിലെ വളക്കൂറുള്ള മണ്ണിൽ നീ തന്നെ വിത്തുപാകി മുളപ്പിച്ചെടുത്തതോ?  ജീവിതപന്ഥാവിൽ എവിടെനിന്നോ വീണുകിട്ടിയതോ?

അതുമല്ലെങ്കിൽ ജീവിതാനുഭവങ്ങളിലൂടെ ആര്ജ്ജിടച്ചതോ?

എന്തു തന്നെയായാലും പിന്ഭാീഗത്തുകൂടി മുളക് കയറ്റുന്ന ഹേ ദുഷ്ടാ...നീ അറിയുന്നില്ലേ നീ മനുഷ്യരാശിക്കു തന്നെയൊരു ശാപമാണെന്ന്?

എന്റെയ ഉറക്കമെവിടെ? നീ എന്റെൂ ഉറക്കത്തെപ്പോലും ഇല്ലാതാക്കുന്നുവല്ലോ.

നിസ്സഹായരെതുണിയഴിപ്പിച്ചു നിര്ത്തി വൈകൃതങ്ങൾ ചെയ്യിച്ചു രസിക്കുമ്പോൾ നീ അറിയുന്നില്ല, നിന്റൊ സമ്മതമില്ലാതെ ഒരുനാൾ നിന്നെ മൂടാൻ പോകുന്ന ഇരുട്ടിനെപ്പറ്റി. മരണശേഷം നിന്റെന സമ്മതമില്ലാതെ നിന്നെയും വസ്ത്രമുരിഞ്ഞു കിടത്തുമെന്ന്.

വെട്ടിപ്പൊളിക്കാന്വേയണ്ടി നിന്നെ നഗ്‌നനായി കിടത്തിയിരിക്കുന്നനിനക്കു വേണ്ടി കരുതി വച്ചിരിക്കുന്ന വെട്ടുകത്തികൾ പേറുന്ന പോസ്റ്റുമോര്ട്ടംത മേശയെപ്പറ്റി, ഒരു തുണ്ടു തുണി പോലുമില്ലാതെ കിടക്കുന്ന നിന്റെട ജഡത്തെ നോക്കി യാതൊരു നെടുവീര്പ്പു മില്ലാതെ ആ ജഡമാകെ വെട്ടിക്കീറുന്ന മനുഷ്യരെപ്പറ്റി.

നീ കുഴിക്കുന്ന കുഴി തന്നെയാവും നിനക്കും വിധിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കി നീ അഹങ്കരിക്കാതെ ബോധത്തോടെ പെരുമാറുക. തിമിര്ത്തുന പുളയാതെ വിലപിക്കുക. കുറ്റബോധത്തോടു കൂടി തന്നെ ഇന്നു മുതൽ വിലപിക്കുക.

ഇവിടെ വന്ന് എന്തെല്ലാം കണ്ടു? എന്തെല്ലാം കേട്ടു?

ഒന്നു പോലും എന്നെ ഉത്തേജിപ്പിക്കുന്നതായിരുന്നില്ല. പ്രയോജനപ്രദവും ആയിരുന്നില്ല. എല്ലാം നാശത്തിലേക്കു നയിക്കുന്ന നാശത്തിന്റെത വഴികൾ മാത്രമായിരുന്നു.

വിനോദ് എഴുന്നേറ്റ് ലൈറ്റ് അണച്ചു കിടന്നു.

(തുടരും.......)