- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിനാറാം ഭാഗം
റാഗിങ് കാലത്തെ ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോഴേക്കും മിക്ക സീനിയർ വിദ്യാർത്ഥികൾക്കും അതിലുള്ള താൽപ്പര്യം കുറഞ്ഞു. ഇഷ്ടാനുസരണം വേണ്ടവയെല്ലാം നവാഗതരെക്കൊണ്ട്‌ചെയ്യിച്ച് ആവോളം രസിച്ചു. ആവർത്തന വിരസത മൂലം അവരുടെ രസം കുറഞ്ഞു. എന്നാൽ ഒന്നാം വർഷ വിദ്യാർത്ഥികളിൽ വിലസാൻ തുടങ്ങിയവരെ സീനിയർ വിദ്യാർത്ഥികൾ പിടിച്ചു വെരുട്ടാറുണ്ടായിരുന്നു. ഒരാഴ്ച കൂടിയേ റാഗിങ് ഉണ്ടാകൂ. ആദിവസങ്ങളിലും സന്ധ്യയോടടുത്ത് നവാഗതരുടെ പൊതു പരിപാടികൾ അരങ്ങേറിക്കൊണ്ടിരുന്നു. തങ്ങളുടെ ആജ്ഞകൾ അനുസരിപ്പിക്കുവാൻ തക്കവണ്ണം ഒന്നാംവർഷ വിദ്യാർത്ഥികളെ രൂപപ്പെടുത്തിയെടുക്കേണ്ട സമയമാണ് റാഗിങ് കാലം. ജൂനിയർ വിദ്യാർത്ഥികൾ തങ്ങളെ ഭയക്കണമെന്ന ആഗ്രഹം ചുരുക്കം ചില സീനിയർ വിദ്യാർത്ഥികളെ ഭരിച്ചിരുന്നു. അതിനാൽ റാഗിങ് കാലം തീരുന്നതിനു മുമ്പ് അവരെ മുഴുവൻ മെരുക്കിയെടുക്കണമെന്ന വെമ്പൽ ആ സീനിയർ വിദ്യാർത്ഥികളെ നയിച്ചുകൊണ്ടിരുന്നു. നവാഗതർ സ്വതന്ത്രരായിക്കഴിഞ്ഞാൽ റാഗിങ് കാലത്തെ പോലെ രസിക്കാനാകില്ല എന്ന ചിന്ത മൂലം റാഗിങ് ഒരാസക്തിയായിമാറിക്കഴിഞ്ഞവരും സീനിയർ വിദ്യാർത
റാഗിങ് കാലത്തെ ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോഴേക്കും മിക്ക സീനിയർ വിദ്യാർത്ഥികൾക്കും അതിലുള്ള താൽപ്പര്യം കുറഞ്ഞു. ഇഷ്ടാനുസരണം വേണ്ടവയെല്ലാം നവാഗതരെക്കൊണ്ട്‌ചെയ്യിച്ച് ആവോളം രസിച്ചു. ആവർത്തന വിരസത മൂലം അവരുടെ രസം കുറഞ്ഞു.
എന്നാൽ ഒന്നാം വർഷ വിദ്യാർത്ഥികളിൽ വിലസാൻ തുടങ്ങിയവരെ സീനിയർ വിദ്യാർത്ഥികൾ പിടിച്ചു വെരുട്ടാറുണ്ടായിരുന്നു.
ഒരാഴ്ച കൂടിയേ റാഗിങ് ഉണ്ടാകൂ. ആദിവസങ്ങളിലും സന്ധ്യയോടടുത്ത് നവാഗതരുടെ പൊതു പരിപാടികൾ അരങ്ങേറിക്കൊണ്ടിരുന്നു.
തങ്ങളുടെ ആജ്ഞകൾ അനുസരിപ്പിക്കുവാൻ തക്കവണ്ണം ഒന്നാംവർഷ വിദ്യാർത്ഥികളെ രൂപപ്പെടുത്തിയെടുക്കേണ്ട സമയമാണ് റാഗിങ് കാലം. ജൂനിയർ വിദ്യാർത്ഥികൾ തങ്ങളെ ഭയക്കണമെന്ന ആഗ്രഹം ചുരുക്കം ചില സീനിയർ വിദ്യാർത്ഥികളെ ഭരിച്ചിരുന്നു. അതിനാൽ റാഗിങ് കാലം തീരുന്നതിനു മുമ്പ് അവരെ മുഴുവൻ മെരുക്കിയെടുക്കണമെന്ന വെമ്പൽ ആ സീനിയർ വിദ്യാർത്ഥികളെ നയിച്ചുകൊണ്ടിരുന്നു.
നവാഗതർ സ്വതന്ത്രരായിക്കഴിഞ്ഞാൽ റാഗിങ് കാലത്തെ പോലെ രസിക്കാനാകില്ല എന്ന ചിന്ത മൂലം റാഗിങ് ഒരാസക്തിയായിമാറിക്കഴിഞ്ഞവരും സീനിയർ വിദ്യാർത്ഥികളിൽ ഉണ്ടായിരുന്നു.
മറ്റുചില സീനിയർ വിദ്യാർത്ഥികളാകട്ടെ മദ്യത്തിന്റെ പിടിയിൽ പെടുമ്പോൾ, അതിന്റെ വീര്യം കുറയ്ക്കാനുള്ള മരുന്നെന്നവണ്ണം നവാഗതരുടെ മേൽ കയറുക ഒരു പതിവാക്കിയെടുത്തു.
ആ ആഴ്ചയിലെ ആദ്യദിവസം ക്ലാസ്സു കഴിഞ്ഞ് ഒന്നാംവർഷ വിദ്യാർത്ഥിനിയായ മേരി നൈനാൻ കുറച്ചു ബുക്കുകൾ വാങ്ങാൻ സ്റ്റോറിലെത്തിയപ്പോൾ അവിടെ നല്ല തിരക്കായിരുന്നു. അവളുടെകൂടെ ആരും ഉണ്ടായിരുന്നില്ല. റാഗിങ് കാലമായിരുന്നതിനാൽ കൂട്ടുകാരികൾ എല്ലാം ഭയന്ന് ഹോസ്റ്റലിലേക്കുപോയിരുന്നു.
ബുക്കുകൾ വാങ്ങിഹോസ്റ്റലിലേക്കുനടക്കുമ്പോൾഅവൾവിറയ്ക്കുന്നുണ്ടായിരുന്നു. ഒറ്റയ്ക്കു ലേഡീസ് ഹോസ്റ്റൽ വരെ നടക്കണമല്ലോ എന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നതിനാൽ അവൾ ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കിക്കൊണ്ടാണ് നടന്നത്.
ക്ലാസ്സുമുറികളുടെ ഇടയിലുള്ള വീതി കുറഞ്ഞ ഇടനാഴിയിലൂടെ നടന്ന് വലത്തോട്ടു തിരിയവേഒരുസീനിയർ വിദ്യാർത്ഥിഅവളുടെ നേരേ മുന്നിൽ. അവൾ പെട്ടെന്നു നിന്നു. അയാളെ അപ്രതീക്ഷിതമായിക്കണ്ടതിനാൽ ഭയം മൂലം അവളുടെ കൈകാലുകളിൽ വിറയൽ അനുഭവപ്പെട്ടു. പുറകോട്ടുതിരിഞ്ഞു നോക്കി. ആരുമില്ല.മുമ്പിലും ആരുമില്ല.
വിദ്യാർത്ഥികളുടെ ശബ്ദംഅകലെ നിന്നു കേള്ക്കാ മെങ്കിലുംഅവളുടെ ശരീരമാകെ വിറയൽ പടർന്നു കയറി.ഉള്ളിലും വിറയൽബാധിച്ചു.
ഭിത്തിയോടു ചേർന്ന് അയാളിൽ നിന്നും ഒഴിഞ്ഞുമാറി മുമ്പോട്ടു നീങ്ങാൻ തുനിഞ്ഞപ്പോൾ ഒരു കരം തന്റെ മുമ്പിൽ നീണ്ടു നില്ക്കുന്നതുകണ്ട്അവൾ ഞെട്ടി.
എന്തോ ബുദ്ധി ഉദിച്ചവനെപ്പോലെ അയാൾ പുറകിലേക്കുതിരിഞ്ഞു നോക്കി. ആരുമില്ല എന്നു മനസ്സിലായപ്പോൾ കൈകൾ തരിച്ചു.
''നില്ക്കവിടെ.''
അവൾ വിറച്ചുകൊണ്ടു ബുക്കുകൾ നെഞ്ചോടു ചേർത്തമർത്തി.
''എന്താടീ ഇത്ര താമസിച്ചത്?''
''കുറച്ചു ബുക്‌സ് വാങ്ങാൻ നിന്നതാ.'' അവൾ വിറയാർന്ന സ്വരത്തിൽ പറഞ്ഞു.
''കൈയിലിരിക്കുന്നതിങ്ങു തന്നേ, നോക്കട്ടെ.'' അയാൾ അവളുടെ ബുക്കുകൾ പിടിച്ചു വാങ്ങിഒരു ബുക്കു തുറന്നു നോക്കി വായിച്ചു.
''മേരി നൈനാൻ.''
''നിന്നോട് എനിക്കൊരു ചെറിയ പ്രേമം തോന്നുന്നു എന്നെയും നീ പ്രേമിക്കാമോ?''
തന്റെ വലതു കൈപ്പത്തി അവളുടെ ഇടതു സ്തനത്തിലമർത്തിപ്പിടിച്ചു ഞെരിച്ചു ഞെക്കിക്കൊണ്ട് അയാൾ ചോദിച്ചു. ''ചോദിച്ചതു കേട്ടില്ലേ?''
അയാൾ അലറിയതു പോലെ അവൾക്കു തോന്നി. തന്റെ ഇടതു സ്തനത്തിൽ നിന്നും വൈദ്യുത തരംഗങ്ങൾ ശരീരമാകെ പാഞ്ഞത് അവൾ അറിഞ്ഞു. അവളുടെ നയനങ്ങൾ നിറഞ്ഞൊഴുകി.
കുബുദ്ധി നിറഞ്ഞ മുഖവുമായി തന്നെ വരിഞ്ഞു മുറുക്കാൻ അയാൾ കരങ്ങൾ വിടർത്തുന്നതു കണ്ട് അവൾ പൊട്ടിക്കരഞ്ഞു.
അവളെ ആലിംഗനം ചെയ്തുകൊണ്ട് അയാൾ അല്പ നിമിഷങ്ങൾ നിന്നു. ബോധം തിരിച്ചുകിട്ടിയവനെപ്പോലെ പെട്ടെന്ന് പിടി വിടർത്തി ചുറ്റുപാടും നോക്കി. അവളുടെ ബുക്കുകൾ താഴേക്കിട്ട് ഒറ്റഓട്ടം.
കോളേജ് യൂണിയൻ ചെയർമാൻ തോമസ് അതുവഴി വന്നപ്പോൾഅവൾ അവിടെ കരഞ്ഞുകൊണ്ടുനില്ക്കുകയായിരുന്നു. അവിടെ നിന്നുംഓടിപ്പോകുന്നവനെയും തോമസ് കണ്ടിരുന്നു.
തോമസ് കാര്യം തിരക്കിയെങ്കിലും അവൾ ഒന്നും പറയാതെ കരഞ്ഞുകൊണ്ടു മിഴിച്ചു നിന്നതേയുള്ളു. തോമസ് കുറെ നേരം നിർബന്ധിച്ചപ്പോൾ അവൾ നടന്നതു പറഞ്ഞു.
അവളെ ആശ്വസിപ്പിച്ചു വിട്ടിട്ട്‌ചെയർമാൻ തോമസ് ധൃതിയിൽ ഹോസ്റ്റലിലേക്കു ചെന്ന് യൂണിയൻ സെക്രട്ടറി ജോസഫിനെയും തന്റെ ഉറ്റസ്‌നേഹിതരെയും വിളിച്ച്കൂട്ടി സംഭവം വിശദീകരിച്ചു. കേട്ടവർ കേട്ടവർ രോഷാകുലരായി.
''ആളാരാണെങ്കിലും അടി കൊടുക്കണം''എന്ന്‌സെക്രട്ടറി ജോസഫ് രോഷത്തോടെ പറഞ്ഞു.''കൈയിലോ മറ്റോ തൊട്ടാൽ സാരമില്ലെന്നു വയ്ക്കാരുന്നു. ഒരു പെൺകുട്ടിയുടെ നെഞ്ചിന് മനഃപൂർവ്വം അമർത്തിപ്പിടിച്ചത്അങ്ങനെ വിട്ടുകളയാൻ പറ്റില്ല.''
''അതും പോട്ടെ, കേറി കെട്ടിപ്പിടിച്ചാൽ...........'' ചെയർമാൻ തോമസുംഅഭിപ്രായപ്പെട്ടു.
കോളേജിൽ വച്ച് അങ്ങനെഒരു സംഭവമുണ്ടായത് തികച്ചും അസഭ്യമാണെന്ന് അതുകേട്ടുകൊണ്ടു നിന്നസീനിയർ വിദ്യാർത്ഥികൾവിശേഷിപ്പിച്ചു. അവരെല്ലാം നിന്നു തിളച്ചു.
''അവന്റെ അണക്കുറ്റിക്കു തീർത്തൊന്നു കൊടുക്കണം.'' സെക്രട്ടറി ജോസഫ് ദേഷ്യത്തിൽ അലറി.
''പ്രശ്‌നം വലുതാക്കിയാൽ എല്ലാരും അറിയും. അദ്ധ്യാപകർ അറിഞ്ഞാൽ സംഗതി വഷളാകും.'' ചെയർമാൻ അവരെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.
ചെയർമാനും സെക്രട്ടറിയും കുറെ സ്‌നേഹിതരും കൂടി കുറ്റക്കാരനായമൂന്നാം വർഷ മെക്കാനിക്കൽവിദ്യാർത്ഥി ജയിംസിനെ അവിടെവിളിച്ചുവരുത്തി. എല്ലാവരും ചേര്ന്ന് അവന്റെ മേൽ തട്ടിക്കയറിക്കൊണ്ട്‌വിരട്ടി. മേലിൽ അത് ആവര്ത്തി ക്കില്ലെന്ന് അവനിൽ നിന്ന്ഉറപ്പു വാങ്ങി. അവനെക്കൊണ്ടു ക്ഷമ പറയിച്ചശേഷം താക്കീതു ചെയ്തു വിട്ടയച്ചു.
കുറ്റബോധത്തോടെയും അതിലധികം അമർഷത്തോടെയും ജയിംസ് നടന്നകന്നപ്പോൾ ഒരുവൻ അഭിപ്രായപ്പെട്ടു. '' അവളോടുംഅവൻക്ഷമ ചോദിക്കണം.''
''വേണ്ട.ഏതായാലും സംഭവിച്ചു പോയി. അവളോടു ക്ഷമ ചോദിക്കാൻ പോയാൽ ബോയ്‌സിനെല്ലാം അതു നാണക്കേടും കുറച്ചിലുമാകും.'' ചെയർമാന്റെ അഭിപ്രായത്തെ അവിടെ കൂടി നിന്നവർ പിന്താങ്ങിയതിനാൽആ പ്രശ്‌നം അവിടെത്തന്നെഅവസാനിപ്പിച്ചു.
ആ സമയം വിനോദ് ടൗണിൽ പോയിട്ട്ഒറ്റയ്ക്കു ഹോസ്റ്റലിലേക്കു വരുന്നതു കണ്ട് ചില സീനിയർ വിദ്യാർത്ഥികൾ അവന്റെ നേരേ കയർത്തുകൊണ്ടു ചോദിച്ചു.''ആരോടുചോദിച്ചിട്ടാണു നീ ഹോസ്റ്റലിനു വെളിയിൽപോയത്?''
അവൻ പറഞ്ഞു. ''ഒരു സാറിനോടു ചോദിച്ചു. ആ സാറിന്റെ പേരറിയില്ല.''
''ഇതെന്താടാ കൈയിൽ?''
വിനോദ് എന്തു പറയണമെന്നറിയാതെ കുഴങ്ങി.എങ്കിലും ഉരുവിട്ടു.''ഷൂസ്. പാന്റ്‌സിന്റെ കൂടെ ഇടാൻ ഷൂസില്ല. പ്രാക്ടിക്കൽ ക്ലാസ്സിൽ ഷൂസിടണമെന്നു നിർബന്ധമാണ്.''
ആ ഉത്തരം കേട്ടിട്ട്കൂടുതൽ ഒന്നും ചോദിക്കാതെഅവർ നടന്നകന്നു.
വിനോദ് തന്റെ മുറിയിൽ എത്തിയപ്പോൾ മാഷും ബിജുവും അവിടെ ഇരിപ്പുണ്ടായിരുന്നു. വിനോദിനെ കണ്ടയുടൻ ബിജു കുണുങ്ങി ചിരിച്ചുകൊണ്ടു പറഞ്ഞു. ''ആ പാർട്ടി വന്നല്ലോ.''
വിനോദ് വാതിലിനടുത്തു മിഴിച്ചു നിന്നു.
''തന്നെ കാണാൻ ഞങ്ങൾ എത്ര നേരംകൊണ്ടിരിക്വാണെന്നറിയ്വോ?'' മാഷ് പറഞ്ഞിട്ട് ബിജുവിന്റെ നേരേ നോക്കി ചിരിച്ചു.
ബിജു ചിരിച്ചുകൊണ്ടുപറഞ്ഞു. ''ശരിയാ അളിയാ.എത്ര നേരമായെന്നറിയാമോ?''
''എവിടെ പോയതാടൊ?''
''ടൗണിൽ''.
വിനോദ് അപ്പോഴാണ് ആ കാഴ്ച കണ്ടത്. തന്റെ റൂമിൽ താമസിക്കുന്നവൻപൂർണ്ണനഗ്നനായി തലകീഴായി മുറിയുടെ മൂലയിൽ നില്ക്കുന്നു.ശീർഷാസനം അഭ്യസിക്കുന്നതുപോലെ.അതു കണ്ട്‌വിനോദ് തല കുനിച്ചു.
''മതിയ്‌ടൊ.'' ശീർഷാസനത്തിൽ നില്ക്കുന്നവനോടു മാഷ് പറഞ്ഞു.
അവൻ ബദ്ധപ്പെട്ട് നേരേ മുകളിലേക്കു നില്ക്കുന്ന കാലുകൾ നിലത്തൂന്നാൻ ശ്രമിച്ചു. കരങ്ങൾ ശരീരഭാഗത്തു ബലമായി പിടിച്ച് അവൻ താണു താണു വന്നുകൊണ്ടിരുന്നു.കണ്ഠഭാഗത്തെ ഞരമ്പുകൾ എഴുന്നു വരുന്നു.അവന്റെ മുഖത്തെയും കണ്ഠത്തിലെയും പേശികൾ വലിഞ്ഞു മുറുകുന്നതു നോക്കി വിനോദ് ശ്വാസം പിടിച്ചു നിന്നു. എത്ര ശ്രദ്ധിച്ചിട്ടും അവന്റെ പാദങ്ങൾ ശക്തിയായി തറയിൽ ചെന്നടിച്ചു. അവന്റെ മുഖം വേദന വിളിച്ചോതി.
''എന്ത്‌ടോ പൊതിക്കെട്ട്?'' മാഷിന്റെ ചോദ്യം കേട്ടു വിനോദ് അയാളുടെ മുഖത്തേക്കു നോക്കി.
''അളിയനും അതു പോലെ നിക്കണോ?'' ബിജു ചോദിച്ചു.
''വേണ്ട.'' സ്വരം താഴ്‌ത്തി വിനോദ് പറഞ്ഞു. അപ്പോൾ അവന്റെ മനോമുകുരത്തിൽ ശീർഷാസനത്തിൽ താൻ നില്ക്കുന്ന രംഗം തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
''കൈയിലെന്ത്‌ടോ?'' മാഷ് വീണ്ടും ഞെക്കിക്കൊണ്ട് ആവർത്തിച്ചപ്പോൾ അവൻ അറിയാതെ ഒന്നു ഞെട്ടി.
''ഷൂസ്. ''
''കാണട്ടെ.'' അളിയൻ അതു വാങ്ങി പൊതി അഴിച്ചു നോക്കി.
മാഷിനു ഒരു പുതിയ'ഐഡിയ' ലഭിച്ചതു പോലെ കുണുങ്ങി ചിരിച്ചു.
''തന്റെ കയ്യിൽ പാന്റ്‌സ് ഉണ്ടൊടൊ?'' മാഷ് ചിറികൾ കോട്ടിചോദിച്ചു.
''ഒണ്ട്.''
''എങ്കിൽ അതും ട്ട് ഷൂസും ട്ടേ, കാണ്‌ട്ടെ.''
അവന്മടിച്ചുനില്ക്കുന്നതുകണ്ട്മാഷ് ചിരിച്ചുകൊണ്ടു ഗർജ്ജിച്ചു.
''എടുത്തിട്‌ടോ?''അവൻ പിന്നെ അമാന്തിച്ചില്ല. വേഗം പാന്റ്‌സും ഷൂസും ധരിച്ചു.
''ഞങ്ങളുടെ കൂടെ വരൂ. ''മാഷ്‌സ്‌നേഹമസൃണമായി അവനെ വിളിച്ചു.
വിനോദ് ലജ്ജയോടെഅവരെ പിന്തുടർന്നു.
താൻ ഇതുവരെയും പാന്റ്‌സ് ധരിച്ചിട്ടില്ല. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ മുണ്ടാണ് ഉടുത്തിരുന്നത്. ഇവിടെയും മുണ്ടുടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേഅതുസാദ്ധ്യമല്ല. കോളേജിൽ പാന്റ്‌സ് ഉപയോഗിക്കണമെന്നുള്ളതുനിർബന്ധമാണ്.പാന്റ്‌സ്ഇട്ടിരിക്കുന്നതുകണ്ണാടിയിൽക്കൂടിഒന്നു കാണണമെന്നുണ്ട്. തനിക്ക് പാന്റ്‌സ് ചേരുമോ? ചിലർ പാന്റ്‌സ് ഇട്ടാൽ എന്തു വൃത്തികേടാണ്. അതുപോലായിരിക്കുമോ തനിക്കും.ആചിന്തകൾ അവന്റെ ലജ്ജ വർദ്ധിപ്പിച്ചു. എങ്കിലും അനങ്ങാതെ അവരെ പിന്തുടരാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഒരു നവാഗതൻ നിയമത്തിനെതിരായിപാന്റ്‌സിട്ടതിനാൽ സീനിയർ വിദ്യാർത്ഥികൾ പലരും അവനെ തുറിച്ചുനോക്കി. മാഷിനെ ഭയന്ന് ആരും ഒന്നും പറഞ്ഞില്ല. വിനോദ് ലജ്ജകൊണ്ട്ആരെയും ശ്രദ്ധിച്ചതുമില്ല.
അവർ മാഷിന്റെ മുറിയിലെത്തിച്ചേർന്നു.മാഷ് കതകു ബന്ധിച്ചു കൊളുത്തിട്ടു. രണ്ടു കുപ്പിയെടുത്തു മേശപ്പുറത്തു വച്ചു. ഒന്നിൽ ശീമ മദ്യം.മറ്റൊന്നിൽ വെള്ളം.
'എന്നെയും അവർ കുടിപ്പിക്കുമോ'?വിനോദിനു ഭയം തോന്നി.
രണ്ടുഗ്ലാസ്സുകൾ മേശപ്പുറത്തു നിരന്നു. കുപ്പികളുടെ അടപ്പുകൾ തെറിച്ചു. അവയിലെ പാനീയം ഗ്ലാസ്സുകളിൽനിറഞ്ഞു.കരങ്ങൾ ചലിച്ചപ്പോൾ ഗ്ലാസ്സുകൾ കാലിയായി. വീണ്ടും ഗ്ലാസ്സുകൾ മേശപ്പുറത്തു നിരന്നു.
വിനോദ് മറ്റെങ്ങോ ദൃഷ്ടിയുറപ്പിച്ചു നിന്നു. മാഷും ബിജുവും അന്യോന്യം എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അതു ശ്രദ്ധിക്കാൻ വിനോദിനു താൽപ്പര്യം ഇല്ലായിരുന്നു.
''അളിയോ, അളിയനു വേണോ?''ബിജു തിരക്കി.
നിർവ്വചിക്കാനാവാത്ത മുഖഭാവം പ്രകടമാക്കിക്കൊണ്ടു വിനോദ്പറഞ്ഞു. ''വേണ്ട.''
''വിളിച്ചു കൊണ്ടുവന്നെ തനിക്കിഷ്ടപ്പെട്ടില്ലെ?''മാഷിന്റെ ചോദ്യം.
വിനോദ് ഉത്തരം നല്കിയില്ല.
''എടൊ, തന്നൊടുള്ള ഇഷ്ടംകൊണ്ടല്ലെ തന്നെ വിളിച്ചുണ്ടുവന്നെ.വാതാനിവിടിരി.''മാഷിന്റെ വിശദീകരണംകേട്ട്‌വിനോദ് നിർവ്വികാരനായി അവിടെഇരുന്നു.
അവൻഉള്ളിൽ മന്ത്രിച്ചു. 'ഇഷ്ടം നിങ്ങൾ കുടിക്കുന്നതു കാണാൻ എന്നെ പ്രതിമ കണക്കെ ബലാൽക്കാരമായി പിടിച്ചിരുത്തിയിരിക്കുന്നെ ഇഷ്ടമാ'.
''തന്നെ ഞങ്ങക്ക് കണ്ടുണ്ടിരിക്കണം''.മാഷ് പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്സ് പാനീയം കൂടി കാലിയാക്കി.
ബിജു തന്റെുഗ്ലാസ്സിൽ വീണ്ടുംപാനീയംപകർന്നിട്ട് അതുകയ്യിലെടുത്ത് ഒരു 'സിപ്പ്' അകത്താക്കി. ഗ്ലാസ്സ്‌വീണ്ടും മേശമേൽ വച്ചു.
മാഷും ബിജുവും എന്തൊക്കെയോ ചിലച്ചുതുടങ്ങി. അവരുടെ മസ്തിഷ്‌കങ്ങളിൽ മദ്യത്തിന്റെ തലോടലേറ്റെന്ന് വ്യക്തമാക്കി, അവരുടെ നാവുകൾ.
ഗ്ലാസ്സുകൾ വീണ്ടും നിറഞ്ഞു. വീണ്ടും കാലിയായി. വീണ്ടും വീണ്ടും വീണ്ടും!
സിരകളിൽ മദ്യത്തിന്റെ പ്രവാഹം വർദ്ധിച്ചപ്പോൾപുലമ്പലിനും ശക്തി കൂടി.
വിനോദ് അതിലൊന്നും താൽപ്പര്യമില്ലാതെ ജനലിൽക്കൂടി ദൂരെയെങ്ങോ ദൃഷ്ടി പായിച്ചിരുന്നതേയുള്ളു.
ആരൊക്കെയോ റൂമിന്റെ വെളിയിൽക്കൂടി നടക്കുന്നുണ്ടായിരുന്നു.അല്പനേരത്തിനു ശേഷം വിനോദ് കുപ്പികൾ ശ്രദ്ധിച്ചു. രണ്ടും കാലി.
താൻ മാഷിന്റെക്ക ഒരു അടിമയാണെന്ന്അവിടെ ഇരിക്കുമ്പോൾ വിനോദിനു തോന്നി. മാഷ് എന്ന ദുഷ്ടന്റെ അധിനിവേശത്തിൽ പെട്ടുഴലുന്ന വെറും ഒരുഅടിമ. ആ ദുഷ്ടൻ വിളിക്കുമ്പോഴൊക്കെ കൂടെ ചെല്ലേണ്ടി വരുകയും അയാൾ പറയുന്നതും ചെയ്യുന്നതും ഒക്കെ കണ്ടുകൊണ്ട് ഒന്നും പ്രതികരിക്കാൻ സാധിക്കാതെ സഹിച്ചുകൊണ്ടു നില്‌ക്കേണ്ടി വരുകയും ചെയ്യുന്ന സ്വന്ത വ്യക്തിത്വത്തിന്റെക തിരിച്ചറിയൽ നഷ്ടപ്പെട്ടു പോയ അടിമ.
ഒരുവൻ സ്വയംഇല്ലാതാക്കി വാ മൂടിക്കെട്ടി ഏതൊരുവനെ അനുസരിച്ചു ജീവിക്കേണ്ടി വരുന്നോ അവൻഅയാള്ക്കു വെറുമൊരു അടിമയാണ് എന്നത് എത്രയോ ശരിയാണ്.പ്രതികരണ ശേഷി നഷ്ടപ്പെട്ട് പരിതാപകരമായ ഒരു മാനസികാവസ്ഥയിൽ എത്തിച്ചേര്ന്നച തന്നെപ്പോലെയുള്ളവൻ ഒരു അടിമ തന്നെ.
അത് ആരുടെ കുറ്റമാണ്?
ഈ അടിമത്തം ഞങ്ങൾ ആരോടു പങ്കു വയ്ക്കും? ഇപ്പോൾ അനുഭവിക്കുന്നതും ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്നതുംആരോടു പങ്കു വയ്ക്കും?
എണ്ണയിട്ടാൽ മാത്രം അനങ്ങുന്നതുരുമ്പു പിടിച്ച യന്ത്രമായി മാറിയിരിക്കുന്നു ചുറ്റുമുള്ള സമൂഹം.കണ്ടിട്ടും കാണാത്ത കേട്ടിട്ടും കേള്ക്കാുത്ത ഒന്നും മനസ്സിലാക്കാത്ത വെറും ആള്ക്കൂ ട്ടം മാത്രമായി മാറിയിരിക്കുന്നുസമൂഹം. അന്ധത ബാധിച്ച അതിന്റെി കണ്ണുകൾ ഒന്നും തന്നെ കാണുന്നില്ല.
അതിക്രമങ്ങൾ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നവരെ എന്തു പേർ ചൊല്ലി വിളിക്കണം?
എവിടെ നിന്നെങ്കിലും ഒരു പ്രകാശം എത്തിയിരുന്നെങ്കിൽ....അതു ഞങ്ങളുടെ മേൽ വ്യാപരിച്ച് ഈ ഇരുട്ടിൽ നിന്നും ഞങ്ങളെ രക്ഷിച്ചിരുന്നെങ്കിൽ....
ഒരു ദീപം ഞങ്ങളെ ഈ അഗാധഗര്ത്ത ത്തിൽ നിന്നും പുറത്തേക്കു നയിച്ചിരുന്നെങ്കിൽ.
വിനോദിനെ അവഗണിച്ചുകൊണ്ടെന്ന പോലെ മാഷിന്റെയും ബിജുവിന്റെയും ശബ്ദങ്ങൾ ആ മുറിയുടെ അന്തരീക്ഷമാകെ അപ്പോൾനിറഞ്ഞു നിന്നിരുന്നു.എങ്കിലും അവൻ ഒന്നും കേള്ക്കുണന്നുണ്ടായിരുന്നില്ല.
അവന്റെപ അധരങ്ങൾ അറിയാതെ മന്ത്രിച്ചു.ഞങ്ങൾ ഒന്നാം വർഷ വിദ്യാര്ത്ഥിഞ്ഞകൾ ഘോരമായ ഇരുട്ടിൽ തപ്പുകയാണ്. വഴി ഏതെന്ന് നിശ്ചയമില്ലാതെ.
''ദീപമേ.....വന്നു ഞങ്ങളെ നയിച്ചാലും.''
(തുടരും.............)



