''എനിക്കും ഇതാ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു.''

വിനോദിന് ഈ ലോകത്തോടു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി.

മാഷ് എന്നറിയപ്പെടുന്ന രാഹു എന്നു പേരുള്ള ദുര്ഭൂ*തം ഒഴിഞ്ഞു പോയ നാൾ മുതൽ താനും റാഗിംഗിൽ നിന്നുള്ള സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അറിവായ നാൾ മുതൽ പതിനഞ്ചു വയസ്സു വരെ താൻ അനുഭവിച്ച സ്വാതന്ത്ര്യം.... ഈ കോളേജിൽ വരുന്നതിനു മുമ്പ് താൻ ആവോളം നുകര്ന്നു സ്വാതന്ത്ര്യം ഇതാ വീണ്ടുകിട്ടിയിരിക്കുന്നു.

തന്നിൽ അടിച്ചമർത്തപ്പെട്ടിരുന്ന എല്ലാ വ്യക്തിഗതഭാവവും ചേതനയും ഉണര്ന്നു വരുന്നതു പോലെ അവനു തോന്നി.

ആ ദിവസത്തെപ്പറ്റി ഓര്ത്ത്‌പ്പോൾസ്വാതന്ത്ര്യത്തിലൂടെ അനുഭവിക്കുന്ന സന്തോഷം ഒന്നു ആഘോഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. അവന് അട്ടഹസിക്കണമെന്നു തോന്നി. പക്ഷേ അട്ടഹസിച്ചില്ല.വളരെ ഉച്ചത്തിൽ അലറണമെന്നും തോന്നി. പക്ഷേ അലറിയില്ല. ശബ്ദം കേട്ട് വീണ്ടും തന്നെ കടിച്ചു കീറാൻ ആ കാട്ടാളന്മാർ ഓടി വന്നാലോ എന്നവൻ ഭയന്നു.

അട്ടഹസിച്ചും അലറിവിളിച്ചും അവറ്റകളെ വീണ്ടും തന്നിലേക്ക് ആകര്ഷിവക്കാൻ അവൻ അപ്പോൾ മുതിര്ന്നിുല്ല.

കണ്ണുനീർ തുള്ളികൾ അവന്റെു കവിളുകളിലൂടെ ഒഴുകിയിറങ്ങി. അവൻ കരഞ്ഞു.

എന്തിനാണ് താൻ കരയുന്നത് എന്ന് അവനു മനസ്സിലായില്ല.

അല്പ നേരം കഴിഞ്ഞപ്പോൾ അവനു ആശ്വാസം അനുഭവപ്പെട്ടു.

മാഷ് പിണങ്ങി മാറിയ ശേഷം ഏതോ ഒരു ദുഷ്ടവ്യാഘ്രം പിടി വിട്ടുപോയ ആശ്വാസം.

അതവനു പുതിയ ഉണര്വ്വേകി.

ഒന്നാം വര്ഷപ വിദ്യാര്ത്ഥിറകളിൽ അവന്ഇഷ്ടം തോന്നിയ രണ്ടു കൂട്ടുകാർ ഉണ്ടായി.

പ്രദീപും തമ്പാനും.

ഒഴിവു നേരങ്ങളിൽ അവൻ അവരോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടു.

ആഴ്ചാവസാനം ഹോം വര്ക്ക്ാ ചെയ്യാൻ ഉണ്ടായിരുന്നതിനാൽ വിനോദ് ആ ആഴ്ച വീട്ടിൽ പോയില്ല. ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണി വരെ അവൻ അതിൽ വ്യാപൃതനായിരുന്നു. ക്ഷീണം തോന്നിയപ്പോള്‌ഹോിസ്റ്റലിലെ തന്റെവ മുറിയുടെ അടുത്ത മുറിയിൽ താമസിക്കുന്ന തമ്പാനെ കാണാൻ അവിടേക്കു കടന്നു ചെന്നു.

വിനോദ് ചെല്ലുമ്പോൾ തമ്പാൻ ഡ്രായിങ് ഷീറ്റ് വരയ്ക്കുകയായിരുന്നു.

വിനോദിനെ കണ്ടയുടൻ തമ്പാൻ പറഞ്ഞു. ''വധിക്കാൻ വന്നതാണോ? ആണെങ്കിൽ നീ എനിക്കും കൂടി ഡ്രായിങ് ഷീറ്റ് വരച്ചു തരേണ്ടി വരും.

''ബോറു വച്ചടിക്കുന്നുവ്വേ. എന്തിയേ നിന്റെം സഹമുറിയൻ?''

''ഈയാഴ്ച വീട്ടിൽ പോകുന്നില്ല എന്നു പറഞ്ഞിരുന്ന അവൻ ഇന്ന് ഉച്ചയൂണു കഴിഞ്ഞപ്പോൾ സ്ഥലം വിട്ടു. അവന് അമ്മെ കാണണമെന്ന് പെട്ടെന്ന് തോന്നി പോലും. കുറച്ചു നേരം ആയിആശാൻ പോയിട്ട്.''

അത് പറഞ്ഞിട്ട് തമ്പാൻ വര നിര്ത്തി കസേരയിൽ ഇരുന്നു. വിനോദ് തമ്പാന്റെപ കട്ടിലിൽഭിത്തിയിലേക്കു ചാരി ഇരുന്നു. ആ ഇരുപ്പ് അത്ര സുഖകരമായി തോന്നാത്തതിനാൽ പിന്നീടു കട്ടിലിൽ ചാരിക്കിടന്നു.

''മാഷ് പിണങ്ങിയതോടു കൂടി നിനക്കു ജീവൻ വച്ചു തുടങ്ങിയല്ലോ. നല്ലത്....നീ ആഗ്രഹിച്ചതു പോലെ ആ ബന്ധനം അഴിഞ്ഞതിൽ സന്തോഷം. അല്ലേ?''

വിനോദ് ഓര്ത്തുഅ, മാഷുമായി പിണങ്ങിയ കള്ളുഷാപ്പു സംഭവത്തിനു ശേഷം അയാൾ മാത്രമല്ല തന്നിൽ നിന്നകന്നത് എന്ന്. തന്നോടു പിണങ്ങിയിട്ടില്ലെങ്കിൽ കൂടി ചേട്ടനും അളിയനും ഇപ്പോൾ ശല്യം ചെയ്യാറില്ല. കഞ്ചാവടിച്ചു കിറുങ്ങുമ്പോൾ ആര്ക്കും ഇപ്പോൾ തന്നെ കാണണമെന്നുമില്ല. അതുകൊണ്ട് സമാധാനം തിരിച്ചുകിട്ടിയിരിക്കുന്നു.

വിനോദ് ഉരുവിട്ടു. ''എനിക്കു റാഗിംഗിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയെന്നു തോന്നിത്തുടങ്ങിയത് ശരിക്കും ഇപ്പോഴാ.''

തമ്പാന്റെഇ മുറിയിലേക്കുഒന്നാം വര്ഷു വിദ്യാര്ത്ഥി്യായ കുരുവിള കയറി വരുന്നതു കണ്ട് അവർ സംസാരം നിര്ത്തി.

കുരുവിള പറഞ്ഞു. ''ഇതു വഴി പോകുമ്പോൾ നിങ്ങൾ ഇരുന്നു കത്തി വെയ്ക്കുന്നെ കണ്ടു കേറിയതാ.''

കുരുവിളഒരു കസേരയിൽ ഇരുന്നപ്പോൾ തമ്പാൻ പറഞ്ഞു. ''നീയൊരു ദുഷ്ടനാ.''

''ഏ..ഏ....അതെന്താ?''

''നീയല്ലേ ആ പാവം ശശിയെ ഓടിച്ചത്?''

''ഞാനോ? അതെങ്ങനെ ഞാനാകും? ഞാനെങ്ങുമല്ലേ.''

''നീയാ കാരണക്കാരൻ. നീയാണ് ഇല്ലാത്തതെല്ലാം മാഷിനുപറഞ്ഞു കൊടുത്തത്?ശശി തന്റെവ തന്തക്കു വിളിച്ചില്ല എന്നാണു സുധീർ പോലും പറഞ്ഞത്. നീയോ? ഇല്ലാത്ത കുറെ കാര്യങ്ങൾ കൂടി പറഞ്ഞ് ആ സംഭവത്തിന് എരിവും പുളിയും കൂട്ടിച്ചേർത്തു.''

''മാഷ് എന്നോടു ചോദിച്ചപ്പോൾ ഞാൻ കണ്ടതു പറഞ്ഞു. അതും മാഷ് ചോദിച്ചാൽ അങ്ങേരോട് കള്ളം പറയാനൊക്കുമോ? പിന്നെ അതുമതി എന്നെ വീണ്ടും പിടിച്ചു റാഗ് ചെയ്യാൻ.''

അല്പ നേരം മൗനം ഭജിച്ച ശേഷം അവൻ തുടര്ന്നു പറഞ്ഞു. ''അതവന്റെ വിധി. എനിക്കതിൽ പങ്കില്ല.''

''അതവന്റെ് വിധിയല്ല. നീ അവനു വാങ്ങിക്കൊടുത്ത ശിക്ഷ. നിനക്ക് വേണമെങ്കിൽ അത് ഒഴിവാക്കാമായിരുന്നു. അവന്റെ രക്തത്തിന് നീ സമാധാനവും പറയേണ്ടി വരും.''

''നീ എന്റെനയടുത്ത് വല്യ ഷൈനിങ്ങ് എടുക്കല്ലേ? എന്റെി പഴയ സ്വഭാവം എടുക്കാൻ എനിക്കു മടിയില്ല.

''നീ കുറെ നാളായി പറയുന്നുണ്ടല്ലോ നിന്റൈ പഴയ സ്വഭാവം എടുക്കും,പഴയ സ്വഭാവം എടുക്കും എന്ന്. എന്നാ എടുക്കെടാ... ഞങ്ങളൂടൊന്നു കാണട്ടെ നിന്റെി ആ പഴയ സ്വഭാവം.''

''എന്നെക്കുറിച്ച് എന്റൈ പഴയ കോളേജിൽ പോയി ആരോടെങ്കിലും ഒന്നു അന്വേഷിച്ചു നോക്കെടാ. അപ്പോൾ നിനക്കൊക്കെ മനസ്സിലാവും ഈ കുരുവിള ആരാണെന്ന്?''

''ആരാണെന്നല്ല. ആരായിരുന്നെന്ന്. നിന്റൈ അഭ്യാസം ഒക്കെ അങ്ങ് ആ പഴയ കോളേജിൽ. അവിടെ നീ പുലിയായിരുന്നിരിക്കാം. എന്നാൽ ഇവിടെ നീ വെറും എലി....നീ വെറും എലിയാണെന്നു നീ തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. അത്രേയുള്ളൂ നീ...മനസ്സിലായോടാ പന്നിയെലീ?''

''എന്തായാലും ഒരു പാവം കുടുംബത്തിന്റെ. ഉയര്ച്ച്ക്ക് നീ കത്തി വച്ചു. എന്നു തന്നെയല്ല അതിന്റെങ അടിവേരുമിളക്കി.''

അതു കേട്ട പാടേ കുരുവിള ദേഷ്യത്തോടെ എഴുന്നേറ്റു പൊയി.

''മനുഷ്യൻ അഹങ്കരിക്കുന്നത് എന്തിന്? അവന്റെ് അഹങ്കാരം എത്ര നാൾ?ചിന്താശേഷിയില്ലാത്ത ഒരു കൂട്ടം എന്തിനും ഏതിനും തയ്യാറായി ചുറ്റിനും ഉണ്ടാകുമ്പോഴും എന്തും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു പറ്റം ശിഷ്യഗണം ചുറ്റിനും ഉണ്ടാകുമ്പോഴുമൊക്കെ മനുഷ്യന് അഹങ്കാരവും ധാര്ഷ്ട്യ വും ഇളകിയെന്നു വരും. ഇന്നത്തെ ചില മനുഷ്യരെപ്പോലെ, അല്ലെങ്കിൽ ഒരു റൗഡിഗാങ് ലീഡറെപ്പോലെ.

എന്നാൽ അനുചര വര്ഗ്ഗം വിട്ടുപോയി തങ്ങൾ ഒറ്റയ്ക്കാവുമ്പോൾ ആ അഹങ്കാരവും ധാര്ഷ്ട്യ വുമെല്ലാം ഒലിച്ചു പോകുമെന്ന് അവർ അറിയുന്നില്ല. അഹങ്കാരത്തിന്റെവയും ധാര്ഷ്ട്യ ത്തിന്റെംയും സ്ഥാനത്ത് വിധേയവും താഴ്മയും ഒക്കെ അപ്പോൾ വന്നു ചേരും.

നാം അറിയാതെ നമ്മിൽ കുടികൊള്ളുന്ന നമ്മെ പ്രവര്ത്തി പ്പിക്കുന്ന ജീവശ്വാസം ഒന്നു നില്ക്കാനുള്ള നേരമേ വേണ്ടൂ, അഹങ്കാരവും ധാര്ഷ്ട്യ വും ഉള്ള ഏതൊരുവനും ചീഞ്ഞഴുകി തുടങ്ങാൻ...അതിനു വെറും ഒരു ശ്വാസത്തിന്റെറ അകലം മാത്രം. അതെപ്പോഴും കാണാമറയത്തു തന്നെയുണ്ട്. എന്നിട്ടും അതറിയാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന ഭാവത്തിൽ ലോകം വെട്ടിപ്പിടിച്ചുകൊണ്ട് സകലതും സ്വന്തമാക്കാനും മനുഷ്യരെ ആകമാനം കീഴ്‌പ്പെടുത്താനും മനുഷ്യർ നിഗളത്തിൽ നിറയുന്നു.

കുരുവിള ആര്ട്‌സ്‌ക കോളേജിൽ വിളഞ്ഞത് എന്തിനും പോന്ന കുറെ റൗഡിപ്പിള്ളേർ കൂടെ ഉണ്ടായതുകൊണ്ടാ. അല്ലാതെ അവന്റെള കഴിവോന്നുമല്ല.''

തമ്പാൻ പറയുന്നതു വിനോദ് കേട്ടുകൊണ്ടിരുന്നു.

''അടിപിടിയിലും സ്വന്തം കഴിവിലും ഊറ്റം കൊള്ളുന്ന ഏതു ഗജപോക്കിരിയും തറയിൽ മുഖം അമര്‌ത്തേയണ്ടി വരുന്ന ഒരു കാലവും അടുത്തു തന്നെ ഉണ്ടാകും. ആ കാലത്ത് അവൻ ഏറ്റവും വലിയ ഭീരുവായി മാറും. അത്രേയുള്ളൂ ഏതൊരു കുരുവിളമാരും.''

അവരുടെ സംസാരം കേട്ട് തമ്പാന്റെ് മുറിയുടെ മുമ്പിലൂടെ പോകുകയായിരുന്ന രണ്ടാം വര്ഷ വിദ്യാര്ത്ഥി യായ കോശി വാതിലിനരികിൽ വന്ന് മുറിക്കുള്ളിലേക്ക് എത്തി നോക്കി.

''ഓ...താനാരുന്നോ?'' വിനോദിനെ നോക്കി കോശി ചോദിച്ചു.

''എന്താ കുരു വിളഞ്ഞവൻ തുള്ളിക്കൊണ്ടു പോകുന്നതു കണ്ടു. എന്തുണ്ടായി?''

''ഓ...അവന്റെ് വിളഞ്ഞ കുരുവിന് ഞങ്ങളൊരു കുത്തു കൊടുത്തു. അതാ സഹിക്ക വയ്യാതെ തുള്ളിച്ചാടി പോയത്.''തമ്പാൻ പറഞ്ഞു.

അയാൾ തമ്പാനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ച ശേഷം കതകു ചാരിയിട്ട് നടന്നു പോയി.

''കോശിയപ്പന്റെത ഒരു കള്ളച്ചിരി കണ്ടില്ലേ?'' വിനോദ് പറഞ്ഞു. ''മുഖം കണ്ടാൽ പാവമാണെന്നു തോന്നും. പക്ഷേ ചിരി കണ്ടാൽ ഒരു കള്ളലക്ഷണമുണ്ട്. അല്ലേ?''

അമ്മായിയപ്പൻ എന്ന സാങ്കേതിക നാമത്തിലാണ് കോശി അവിടെ അറിയപ്പെട്ടിരുന്നത്. കോശി എന്ന യഥാര്ത്ഥ പേരിനു പകരം സീനിയർ വിദ്യാര്ത്ഥി കൾ എല്ലാവരും എപ്പോഴും അയാളെ അമ്മായിയപ്പൻ എന്നേ വിളിക്കാറുള്ളൂ. ബി.എസ്സി കഴിഞ്ഞു വന്ന രണ്ടാം വര്‌ഷോ എഞ്ചിനീയറിങ് വിദ്യാര്ത്ഥി കളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി കോശിയായിരുന്നു. കോശിക്ക് ഒരു നിഷ്‌കളങ്ക മുഖമാണ് ഉള്ളത്. കോശി സംസാരിക്കുമ്പോൾ അടുത്തു നില്ക്കുന്നവര്ക്കുു മാത്രമേ കേള്ക്കാ്ൻ പറ്റുകയുള്ളൂ. അത്രക്കു പതിഞ്ഞ പതുങ്ങിയ ശബ്ദം.

''ആ പച്ചപ്പാവം തോന്നിക്കുന്ന മുഖത്തിനുള്ളിൽ ഒരു കറുത്തിരുണ്ട സര്പ്പം ഒളിഞ്ഞു കിടക്കുന്നതു നീ കണ്ടിട്ടുണ്ടോ?'' തമ്പാൻ ചോദിച്ചു.

''ഇല്ല.''

''റാഗിങ് കാലത്ത് ആളൊരു വേന്ദ്രനായിരുന്നു. ശബ്ദം ഇതുപോലെസോഫ്റ്റ് ആയിരുന്നില്ല.''

''അതു നിനക്കെങ്ങനെ അറിയാം?''

തമ്പാൻ എഴുന്നേറ്റു പോയി കതകടച്ചിട്ട് വീണ്ടും കസേരയിൽ വന്നിരുന്നു.

''അങ്ങനെ പറയാൻ കാരണമുണ്ട്.അയാളെ കണ്ടാൽ ആളൊരു നിര്‌ദ്ദോറഷിയാണെന്നല്ലേ തോന്നൂ. എന്നാൽ ആളത്ര നിര്‌ദ്ദോണഷിയൊന്നുമല്ല. അയാൾ നിര്‌ദ്ദോ ഷി ചമയുകയാണ്.ഒന്നാം വര്ഷതക്കാരുടെ ആദ്യദിവസത്തെ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം ഞാൻ ഹോസ്റ്റലിലേക്കു വരുമ്പോൾ ആദ്യമായിഎന്നെ പിടിച്ചത് ഈ അമ്മായിയപ്പനാണ്. അയാൾ അന്നു കാട്ടിക്കൂട്ടിയത് പറഞ്ഞാൽ ആളൊരു ഒന്നാം തരം വില്ലനാണെന്നു മനസ്സിലാകും.''

''പറഞ്ഞേ...കേക്കട്ടെ...''

''എനിക്കു ജീവിതത്തിൽ ആദ്യമായി റാഗിങ് കിട്ടിയത് കോശിയിൽ നിന്നും ആയിരുന്നു.''

തമ്പാൻ വിവരിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ വിനോദ് കൗതുകത്തോടെ കേട്ടിരുന്നു.അത് കേള്ക്കു മ്പോൾ വിനോദിനു ആദ്യം വിശ്വസിക്കാൻ തോന്നിയില്ല.

ആ സംഭവ വിവരണം കേട്ട ശേഷം വിനോദ് തന്റെയ മുറിയിലേക്കു പോയി. കിടക്കയിൽ ചാരിക്കിടക്കുമ്പോഴും തമ്പാൻ പറഞ്ഞ അവന്റെ ആദ്യറാഗിങ് അനുഭവമായിരുന്നു മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നത്.

ഏതൊരു മനുഷ്യന്റെംയും ഉള്ളിൽ പമ്മിക്കിടക്കുന്ന ഒരു ഭീകരസത്ത്വം ഉണ്ട് എന്നു തമ്പാൻ വിവരിച്ച കാര്യങ്ങളെപ്പറ്റി ഓര്ത്തുളകിടക്കുമ്പോൾ വിനോദിനു തോന്നി.

ഒന്നാം വര്ഷു വിദ്യാര്ത്ഥി കളുടെ ക്ലാസ്സ് തുടങ്ങിയ ദിവസം വൈകുന്നേരം ക്ലാസ്സുകഴിഞ്ഞ് നവാഗതർസങ്കോചത്തോടും ഭയത്തോടുംഹോസ്റ്റലിലേക്കുനടക്കുകയായിരുന്നു.

പുതുതായിഎത്തിച്ചേർന്ന ഓരോരുത്തരെയുംസീനിയർവിദ്യാർത്ഥികൾതടഞ്ഞു നിർത്തിപേരുകൾചോദിച്ചശേഷംബുക്കുകൾതലയിൽവയ്പിച്ച്‌ഹോസ്റ്റലിനുള്ളിലേക്കുകൊണ്ടുപോയ്‌ക്കൊണ്ടിരുന്നു..

പിറകിലായിമന്ദം നടന്നുവന്നിരുന്ന ഒരു നവാഗതനെ സീനിയർവിദ്യാർത്ഥിയായകോശിതടഞ്ഞു നിർത്തിചോദിച്ചു. 'എന്താടാവേഗം നടന്നു വരാൻ വയ്യായോ? വേഗംവാടാ.'

അവൻ പരുങ്ങിനില്ക്കുമ്പോള്ഒുരുഅലർച്ച കേട്ടു. 'നടയെടാവേഗം.'

ആഅലർച്ച കേട്ടുനവാഗതൻ ഒന്നുഞെട്ടി.

'എന്തോന്നാടാ നിന്റെ പേര്?'

'തമ്പാൻ.'

'നടക്കെടാവേഗം'.അവന്റെ പുറത്ത്ആഞ്ഞു തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടുംഅലറി.

അവൻ അയാളുടെ മുമ്പിൽ വിറച്ചുവിറച്ചു നടന്നുതുടങ്ങി.

''വെറും തമ്പാനാണോടാ. തലേംവാലുമൊന്നുമില്ലേ?'

'ഉണ്ട്'

'പേരുചോദിച്ചാൽ മുഴുവൻ പേരും പറയണം. നിന്റെതന്തേംതള്ളേം ഒക്കെ ആരാന്നറിയണ്ടേ? തന്തയാരെന്നറിയാത്തോരാ പേരു മുഴുവൻ പറയാത്തത്. കേട്ടോടാ ?''

''കേട്ടു.'

'എന്തോന്നുകേട്ടെന്നാ. ചോദിച്ചെ കേട്ടില്ലേ?'

'മുഴുവൻ പേര് തമ്പാൻ കെ.റ്റി.ന്നാ. '

'എവിടെടാകേറ്റിയേ?'അടുത്തുള്ളഒരുവൃക്ഷത്തിൽചാരിന്നിരുന്നസീനിയർവിദ്യാർത്ഥിവിളിച്ചുചോദിച്ചു.

അതുകേട്ട്മറ്റുസീനിയർവിദ്യാർത്ഥികൾപൊട്ടിച്ചിരിച്ചപ്പോൾ തമ്പാൻ വിഷണ്ണനായി.

എല്ലാവരുടെയും പിന്നാലെമെല്ലെ നടന്നുവന്നിരുന്നഹരിയുംവിനോദുംഅവിടെ നടക്കുന്നതെല്ലാംകാണുന്നുണ്ടായിരുന്നു.പുതിയഇരകൾഎത്തിയിട്ടുള്ളതിനാൽതലേ ദിവസം എത്തിയഅവരുടെ പുതുമ നശിച്ചിരുന്നു. അതിനാൽ ആരും അവരെ ഗൗനിച്ചില്ല.

കോശിതമ്പാനെ കൊണ്ടു പോയത്അയാളുടെമുറിയിലേക്കായിരുന്നു.

മുറിയിൽചെന്നിട്ട്അയാൾകതകടച്ചുകുറ്റിയിട്ടു. എന്തു ചെയ്യണമെന്ന് അറിയാതെതമ്പാൻ ജനലിൽകൂടിവെളിയിലേക്കു നോക്കി നിന്നു.

അയാൾതന്റെഷർട്ടും പാന്റ്‌സുംഅഴിച്ചുമാറ്റി. ജെട്ടി മാത്രമായിരുന്നുഅപ്പോൾഅയാളുടെ നഗ്നതയെചുറ്റിയഏകമറ.

അവൻ അയാളെഒളിഞ്ഞു നോക്കി.'ഇയാൾക്ക് ഒരു ലജ്ജയുമില്ലേ?'

അയാളുടെആ നാണമില്ലാത്തനില്പു കണ്ടു തമ്പാൻ അന്തിച്ചു നിന്നു.

കോശി ഒരു കൈലിയെടുത്തുടുത്തു. വേറൊരുഷർട്ടും ധരിച്ചു. എന്നിട്ടു കതകുതുറന്ന്മുറിയുടെ വെളിയിലേക്കിറങ്ങി.

'ഇറങ്ങിവാടാ.'

നേരേമെസ്സിലേക്കാണുകോശിനടന്നത്. തമ്പാൻ അയാളെ അനുഗമിച്ചു.

പോകുന്ന വഴിയിൽഎതിരേ വന്ന ഒരു സീനിയർവിദ്യാർത്ഥി തമ്പാന്റെ ചുരുണ്ട മുടികൂട്ടിക്കെട്ടിതലയുടെ മുമ്പിൽ ഒരു 'കുടുമ്മ' പോലെവച്ചുകൊടുത്തു.

അതിനുശേഷംഒരാജ്ഞയും.'ഇതഴിച്ചുകളയരുത്  .ഞാൻ എപ്പോൾ നോക്കിയാലും ഇത്തലയിൽ കാണണം. മനസ്സിലായോടാ?'

അവൻ തലയാട്ടി. വീണ്ടുംതന്നെ കൂട്ടിക്കൊണ്ടു വന്ന ആളുടെ പിന്നാലെതമ്പാൻ നടന്നു. ആകുടുമ്മ കണ്ടു പലരുംചിരിക്കുന്നതുകണ്ടപ്പോൾ അവനു ലജ്ജതോന്നി.

മെസ്സിൽചെന്നിരുന്നപ്പോൾഒന്നും കഴിക്കാൻ തോന്നിയില്ല. എങ്കിലുംകൂട്ടിക്കൊണ്ടു വന്ന ആളിന്റെ നിർബന്ധപ്രകാരംകൊണ്ടു വച്ച ബിസ്‌ക്കറ്റുകളും പഴവും അകത്താക്കി. കാപ്പികുടികഴിഞ്ഞ്അവനെ വീണ്ടും അയാൾ തന്റെ മുറിയിലേക്കുതന്നെ കൊണ്ടുവന്നു.

അകത്തു കടന്ന ശേഷംഅയാൾകതകിനു കൊളുത്തിട്ടു.

'അങ്ങോട്ടുമാറി നില്ലെടാ.'അയാൾഗൗരവത്തിൽആജ്ഞാപിച്ച ശേഷംകട്ടിലിൽ ഉപവിഷ്ടനായി. അവൻ പരിഭ്രമിച്ചുമാറി നിന്നു.

'തലയിലെകെട്ടഴിച്ചുകള.'

'അതുകെട്ടി വച്ച ആൾ പറഞ്ഞിരിക്കുന്നത്എപ്പോഴും അതവിടെ കാണണമെന്നാണ്.' എന്നുചിന്തിച്ചുകൊണ്ട് അയാൾ പറഞ്ഞത്അനുസരിക്കണോ എന്നറിയാതെ അവൻ പരുങ്ങി നിന്നു.

''അഴിച്ചുകളയെടാ.'വീണ്ടുംതികഞ്ഞ ഗൗരവത്തിലുള്ള ആജ്ഞ കേട്ട് അവൻ വേഗംതലയിലെകെട്ടഴിച്ചുകളഞ്ഞു.

'പോരാ, ദേഹത്തുള്ളവയും.'

അയാൾ പറഞ്ഞതുശരിക്കു പിടികിട്ടാത്തവനെപ്പോലെഅവൻ അമ്പരന്നുനിന്നു.

'നിന്നെ പിറന്നപടി എനിക്കുകാണണം.'

'റാഗിംഗിനെക്കുറിച്ച് പേപ്പറിൽവായിച്ചിട്ടുണ്ട്. ഇങ്ങനെയാണോഅന്നുവായിച്ചത്?ഇതെന്തുറാഗിംഗാ?'

അവൻ ആലോചിച്ചുനില്ക്കുന്നതു കണ്ട്അയാൾചാടിയെഴുന്നേറ്റ്അവന്റെതാടി പിടിച്ചുയർത്തിയിട്ടു പറഞ്ഞു.'പറഞ്ഞെ കേട്ടില്ലേടാ? അഴിച്ചുകളയെടാ നിന്റെകോപ്പെല്ലാം. നിന്റമ്മേടെ വയറ്റീന്നിറങ്ങിവന്നതു പോലെ നില്ല്. മനസ്സിലായോടാ?'

അയാൾവീണ്ടുംകട്ടിലിൽ പോയിരുന്നു.

തമ്പാൻ അനുസരിക്കുന്നില്ലായെന്നുകണ്ടപ്പോൾഅയാൾഅലറി.

'അഴിയെടാഇണ്ടച്ചിമോനേ.'

അയാളുടെകർക്കശമായഅലർച്ചകേട്ട്അവൻ തന്റെഓരോവസ്ത്രവുംഅഴിച്ചുമാറ്റിത്തുടങ്ങി.

ഷർട്ട്, പാന്റ്‌സ്, ബനിയൻ...അത്രയുംഅഴിച്ചിട്ട് അവൻ നിർത്തി. ഇനിയും ബാക്കികൂടി അഴിപ്പിക്കല്ലേ എന്ന അപേക്ഷ അവൻ തന്റെ നയനങ്ങളിലൂടെ അയാൾക്കു വ്യക്തമാക്കികൊടുത്തു.  പക്ഷേ അയാൾക്കതു മനസ്സിലായില്ല.

'ഊം...അതുകൂടി അഴിച്ചുകള.'

അവൻ അതനുസരിക്കാൻ കൂട്ടാക്കിയില്ല.

അയാൾഇരുന്നിടത്തു നിന്നുംചാടിയെഴുന്നേറ്റു. ക്രൂരമായ ഭാവംഅയാളിൽ നിഴലിച്ചു.

അവൻ ഭയപ്പെട്ടു പോയി. തന്റെഅണ്ടർവെയർ അവൻ വേഗംഅഴിച്ചുമാറ്റി.

വീണ്ടും ഒരുഅണ്ടർവെയർകൂടിഅതിന്റൊഅടിയിൽഇട്ടിരിക്കുന്നതു കണ്ട് കോശി ചോദിച്ചു.

''എന്താടാരണ്ടുമൂന്ന്അടിച്ചാക്ക്‌വലിച്ചുകേറ്റിയിരിക്കുന്നെ?'

'ചാക്കോ?ആരാണുചാക്കു ധരിച്ചിരിക്കുന്നത്?'

അവന് ആ ഭാഷ മനസ്സിലായില്ല.

ഹോസ്റ്റലിൽറാഗിങ്ഉണ്ടാകുമെന്നും തുണികളൊക്കെ അഴിപ്പിക്കുമെന്നും കേട്ടിരുന്നു. മുഴുവൻ തുണികളും അഴിപ്പിക്കുമെന്നു കരുതിയില്ല. അഥവാ ഒന്നഴിപ്പിച്ചാലും മറ്റൊന്നുണ്ടാകുമല്ലോ എന്നുകരുതിയാണ്‌ രണ്ട്അണ്ടർവെയർ ഇട്ടോണ്ടുവന്നത്. അതുവിഡ്ഢിത്തമായിപ്പോയി എന്ന് അവനു മനസ്സിലായി.

അയാൾഓടിവന്ന്അതുകൂടിഅഴിച്ചുമാറ്റി.എന്നിട്ട് ഒരു പെൻസിൽഎടുത്ത്അവനെ കൊട്ടാൻ തുടങ്ങി.

അവൻ എതിർത്തില്ല.ഉണർന്നു വരുന്ന ദേഷ്യത്തെ അടക്കികൊണ്ട്അവൻ നിയന്ത്രിച്ചു നിന്നു.അപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞ കാര്യമായിരുന്നുഅവന്റെ ഓർമ്മയിൽ ഓടിഎത്തിയത്.

'അവരോടുമല്ലിടാനൊന്നും പോകരുത്.'

കോശിആവശ്യപ്പെട്ട പ്രകാരംഅവന്റെകൈകൾയാന്ത്രികമായിചലിച്ചുതുടങ്ങി. അറച്ചറച്ച്...മടിച്ചുമടിച്ച്.

അതു കണ്ട് അയാൾകട്ടിലിൽരസിച്ചുകിടന്നു. അല്പനേരം കഴിഞ്ഞപ്പോൾഅയാൾഅവനെ അടുത്തേക്കു വിളിച്ചു.

ഇര സമീപത്തെത്തിയപ്പോൾഅയാൾആളാകെമാറിയിരുന്നു.

അയാൾ പറഞ്ഞതു പോലെയൊന്നുംചെയ്യാതെകുറച്ചു നേരംഅവൻഅറച്ചു നിന്നു. എങ്കിലുംഅവസാനം അയാൾ പറഞ്ഞത് അനുസരിക്കാതിരിക്കാൻ അവനുകഴിഞ്ഞില്ല.
പെട്ടെന്ന് ഒരു കറുത്തിരുണ്ട ഭീകരസത്ത്വം തന്റെ് മുമ്പിൽ എഴുന്നേറ്റു നില്ക്കുന്നതു കണ്ട്തമ്പാൻ ഞെട്ടി.അതുകണ്ട് അവൻ ഭയന്നു പോയിരുന്നു.

ആ സത്ത്വം നിന്നാടുന്നു. വിവസ്ത്രനായആ സത്ത്വത്തിന് കറുത്തിരുണ്ട ജഡവും മുകുളം പോലെയുള്ള ചുവന്ന തലയും ഉണ്ടായിരുന്നു. അത് ആരെയും വിഴുങ്ങാൻ തയ്യാറായി വായ് പിളര്ന്നു നില്ക്കുന്നു. അതിന്റെറ കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നതു തമ്പാൻ ഇമ വെട്ടാതെ നോക്കിക്കൊണ്ടു നിന്നു.

അതു തന്നെ വിഴുങ്ങുമോ എന്നു ചിന്തിച്ചു നില്ക്കുമ്പോൾ അവന്റെണ ഭയം വര്ദ്ധിനച്ചു. അപ്പോൾ ആ ഭീകരസത്ത്വംപൈശാചികമായി ചിരിച്ചു. താൻ ഇന്നുവരെയും കണ്ടിട്ടില്ലാത്ത ഭീകരവും ഭയാനകവുമായ ചിരി. ചുവന്ന മുകുളം പോലെയുള്ള തലയാട്ടിക്കൊണ്ട് ഭീകരസത്ത്വം അവനെ അടുത്തേക്കു വിളിച്ചു. അവൻ ഭയത്തോടെയും വിറയലോടെയും മെല്ലെ മെല്ലെ അടുത്തേക്കു ചെന്നു. ആ ഭീകരസത്ത്വം പറഞ്ഞതു പോലെ അവൻ നിന്നാടി. ഒരു പ്രത്യേക താളത്തിൽ ഭീകരസത്ത്വവും ആടിയാടി രസിക്കുമ്പോൾ അവന്റെല തലയിൽ പെട്ടെന്ന് ഒരു കൊടുങ്കാറ്റടിച്ചു.

അപ്പോൾ സത്ത്വംവായ് തുറന്നു. വലിയ ശബ്ദത്തോടെ ഭൂമി പിളര്ന്നു . ഭൂമിയുടെ ഉള്ളിൽ നിന്നും വലിയ ശക്തിയിൽ വെള്ളം ആകാശത്തേക്ക് ഉയര്ന്നു പൊങ്ങി. അത് എവിടെ പോയി മറഞ്ഞുവെന്നു അവൻ പിന്നീടു കണ്ടില്ല.

നിമിഷങ്ങളുടെഒഴുക്കിൽഅയാൾതന്നിൽതന്നെ ലയിച്ചുകിടന്നപ്പോൾ തമ്പാന്മറ്റെങ്ങോ ദൃഷ്ടിയുറപ്പിച്ചുകൊണ്ടു നിന്നു.

അയാൾഅവനോട്‌വസ്ത്രങ്ങളെല്ലാം ധരിച്ചുമുറിയിൽ നിന്നുംഇറങ്ങി പോകാനാവശ്യപ്പെട്ടു.
തമ്പാൻ വിവരിച്ച ആ കാര്യങ്ങൾ ഓര്ത്തുെേകാണ്ട് തന്റെന്ന മുറിയിൽ കിടക്കുമ്പോൾ വിനോദ് മയങ്ങിപ്പോയിരുന്നു. അവന്റെ ഉള്ളിൽ പെട്ടെന്നുണ്ടായവലിയൊരു ശബ്ദം കേട്ട് അവൻ ഞെട്ടിയുണര്ന്നു.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)