- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയാറാം ഭാഗം
ലൈംഗികവികാരമെന്നത് ഉഗ്രവിഷമുള്ള സർപ്പത്തേക്കാൾ ഭീകരമാണ്. വികാരത്താൽ സിരകൾ സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം ഉടലെടുക്കും. എന്തിനെയും ജീവനോടെ വിഴുങ്ങാനുള്ള ആവേശം ഉദിച്ചുയരും. എങ്ങനെയും തന്റെ ഉള്ളിൽ നിറയുന്ന വിഷം പുറന്തള്ളാൻ വിമ്മിഷ്ടം കാണിക്കും. വികാരം കൊണ്ടു വീർപ്പു മുട്ടുന്നപുരുഷനായാലും സ്ത്രീയായാലും ആ നിമിഷങ്ങളിൽ ആരെ കിട്ടിയാലും മുഴുവനെ വിഴുങ്ങിക്കളയാനും ഒരുങ്ങും. ആ നിമിഷങ്ങളിൽ ജാതിയും മതവും ബന്ധവും പണവും പ്രതാപവും വർഗ്ഗവും വംശവും ഒന്നും പ്രശ്‌നമാകില്ല. വികാരം കൊണ്ടു വീർപ്പു മുട്ടുന്ന മനുഷ്യൻ നാറുന്നവരുമായും കിടക്ക പങ്കിടും. മൃഗങ്ങളെയും പക്ഷികളെയും പോലും വെറുതെ വിട്ടെന്നു വരില്ല. സ്വവർഗ്ഗത്തെ കിട്ടിയാലും അതിന് ഒരുമ്പെടും. എന്തും, ഏതും ആ നിമിഷങ്ങളിൽ സുന്ദരമാകും. സൗരഭ്യ പൂരിതമാകും. ആ വിജൃംഭിത നിമിഷങ്ങളിൽ ഏദൻ തോട്ടത്തിൽ വച്ചു മനുഷ്യനെ വഞ്ചിച്ച പാമ്പിനെക്കാളും കൂടുതലായി മനുഷ്യൻ മനുഷ്യനെ വഞ്ചിക്കാൻ തയ്യാറാകും. അതിനു വേണ്ടി ചിരിച്ചു മയക്കും.പറഞ്ഞു പ്രലോഭിപ്പിക്കും. പ്രാർത്ഥന
ലൈംഗികവികാരമെന്നത് ഉഗ്രവിഷമുള്ള സർപ്പത്തേക്കാൾ ഭീകരമാണ്. വികാരത്താൽ സിരകൾ സടകുടഞ്ഞെഴുന്നേൽക്കുമ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം ഉടലെടുക്കും. എന്തിനെയും ജീവനോടെ വിഴുങ്ങാനുള്ള ആവേശം ഉദിച്ചുയരും. എങ്ങനെയും തന്റെ ഉള്ളിൽ നിറയുന്ന വിഷം പുറന്തള്ളാൻ വിമ്മിഷ്ടം കാണിക്കും.
വികാരം കൊണ്ടു വീർപ്പു മുട്ടുന്നപുരുഷനായാലും സ്ത്രീയായാലും ആ നിമിഷങ്ങളിൽ ആരെ കിട്ടിയാലും മുഴുവനെ വിഴുങ്ങിക്കളയാനും ഒരുങ്ങും. ആ നിമിഷങ്ങളിൽ ജാതിയും മതവും ബന്ധവും പണവും പ്രതാപവും വർഗ്ഗവും വംശവും ഒന്നും പ്രശ്‌നമാകില്ല. വികാരം കൊണ്ടു വീർപ്പു മുട്ടുന്ന മനുഷ്യൻ നാറുന്നവരുമായും കിടക്ക പങ്കിടും. മൃഗങ്ങളെയും പക്ഷികളെയും പോലും വെറുതെ വിട്ടെന്നു വരില്ല. സ്വവർഗ്ഗത്തെ കിട്ടിയാലും അതിന് ഒരുമ്പെടും. എന്തും, ഏതും ആ നിമിഷങ്ങളിൽ സുന്ദരമാകും. സൗരഭ്യ പൂരിതമാകും.
ആ വിജൃംഭിത നിമിഷങ്ങളിൽ ഏദൻ തോട്ടത്തിൽ വച്ചു മനുഷ്യനെ വഞ്ചിച്ച പാമ്പിനെക്കാളും കൂടുതലായി മനുഷ്യൻ മനുഷ്യനെ വഞ്ചിക്കാൻ തയ്യാറാകും. അതിനു വേണ്ടി ചിരിച്ചു മയക്കും.പറഞ്ഞു പ്രലോഭിപ്പിക്കും.
പ്രാർത്ഥനപ്പക്കിയെപ്പോലെ വേണ്ടി വന്നാൽ ഇണയുടെ ശിരസ്സു ഭക്ഷിച്ചുകൊണ്ട് ആ മൃതശരീരത്തിൽ കയറിക്കിടന്നും രസിക്കും.
ലൂയിയും വികാരം അടക്കാൻ കഴിവില്ലാത്തവനായിത്തീർന്നു. വികാരം സട കുടഞ്ഞെഴുന്നേറ്റാൽലൂയിയുടെ മുഖം തികച്ചും ശൃംഗാരമയമാകും. ആ മുഖം തെളിഞ്ഞു വികസിക്കും. മനസ്സിൽ തിളച്ചു വിങ്ങുന്ന വിഷം ഒഴുക്കിക്കളയാതെ പിന്നെ ഉറങ്ങാൻ സാധിക്കില്ല എന്നഅവസ്ഥയിലാകും. ശരീരം മുഴുവൻ വിമ്മിഷ്ടമനുഭവപ്പെടും.
എന്നും ഒരു പ്രാവശ്യമെങ്കിലും രസിക്കാൻ ലൂയിക്ക് ഒരു ശരീരം നിർബന്ധമായും വേണം. അതു അയാളുടെ ശരീരത്തിന് അത്യന്താപേക്ഷിതവുമായി ഭവിച്ചു. അതിനുള്ള അവസരം കിട്ടിയില്ലെങ്കിൽ ലൂയി ആളാകെ മാറും. താൻ അറിയാതെ തന്നെ.
ലൂയിഅന്ന് ആ അവസ്ഥയിൽ അക്ഷമനായി ഹോസ്റ്റലിൽ വന്നു. മനസ്സു വിഷം നിറഞ്ഞു കഴിഞ്ഞിരുന്നു. അങ്ങനെയായാൽ എന്തെല്ലാം കാട്ടിക്കൂട്ടുമെന്നു ലൂയിക്കു തന്നെ നിശ്ചയമില്ലായിരുന്നു.
രണ്ടു മാസമായി ലൂയിയുടെ സ്ഥിരവാസം എൻകോസിലായിരുന്നു. ഹോസ്റ്റലിലെ തന്റെ മുറി വല്ലപ്പോഴും വന്നു തുറന്നാലായി എന്നു മാത്രം. ചില ആഴ്ചകളിൽ അതും നടന്നില്ലെന്നു വരും.
എൻകോസായിരുന്നു ലൂയിയുടെ അപ്പോഴത്തെ സ്വർഗ്ഗം. അവിടെ വച്ചു കഞ്ചാവും തണ്ണിയും ലൂയി മുടങ്ങാതെ അനുഭവിച്ചു തൃപ്തി നേടിക്കൊണ്ടിരുന്നു. ലൂയിയുടെ ചിന്ത തന്നെ മാറിക്കഴിഞ്ഞിരുന്നു.
വെള്ളത്തിൽ വീണുമരിച്ച മത്തായിയെപ്പോലെലൂയിക്കുംസുഖിക്കണം,എങ്ങനെയും സുഖിക്കണം എന്ന ചിന്തയായി. മരിച്ചാൽ പിന്നെ സുഖിക്കാൻ പറ്റുമോ? മരണം ഏതു നിമിഷവും ഉണ്ടാകാം. നിനച്ചിരിക്കാതെ മരിക്കേണ്ടി വന്നാൽ പോലും ജീവിതത്തിൽ സുഖിക്കാൻ പറ്റാതെ പോയല്ലോ എന്ന വിഷമം ഉണ്ടാകാൻ പാടില്ല എന്നയാളുംആഗ്രഹിച്ചു. ആഗ്രഹസാഫല്യത്തിനു വേണ്ടി എന്തു വില കൊടുക്കാനും തയ്യാറായി, ലൂയി.
ഹോസ്റ്റലിൽ എത്തിയപ്പോൾ പ്രദീപ് അതിന്റെ മുമ്പിൽ നില്ക്കുന്നു. പ്രദീപിനെ കണ്ടപ്പോൾ ലൂയിക്കു സന്തോഷം തോന്നി. പ്രദീപിന്റെ മുഖത്തേക്കു നോക്കി ലൂയി ഹൃദ്യമായി ചിരിച്ചു. പ്രദീപും ചിരിച്ചു.
ലൂയി പ്രദീപിന്റെ അടുത്തു ചെന്നുചോദിച്ചു.''താനെന്താ ഇവിടെ ഒറ്റയ്ക്ക് നില്ക്കുന്നെ?'
' വെറുതെ നില്ക്കുവാ.'
' ഇന്ന് വിനോദിനെ കണ്ടില്ലെ?'
താൻവിനോദുമായി ഹൃദയം തുറന്നു സംസാരിച്ചിട്ട് എത്ര ദിനങ്ങളായി. അതിനാൽ ആ ചോദ്യത്തിനു പ്രദീപ് മറുപടി ഒന്നും പറഞ്ഞില്ല.
ലൂയി വീണ്ടും ചിരിച്ചു. ശൃംഗാര രസം കലർന്ന ചിരി.പ്രദീപ് ചിരിച്ചില്ല. ചിരിക്കണമെന്നു തോന്നിയില്ല.
ശരീരത്തിലൂടെ എന്തോ ഇഴഞ്ഞു തുടങ്ങിയതായി ലൂയിക്കു തോന്നി.
മനസ്സാകെ ചൂടു പിടിച്ചു തുടങ്ങി.
' താൻ വരുന്നോ നടക്കാൻ?'
' എങ്ങോട്ടാ?'
' വെറുതെ കോളേജ് ജംഗ്ഷൻ വരെ.'
' ഇപ്പോൾ സമയം ആറു മണി കഴിഞ്ഞു. ഇനിയും നടക്കാൻ വന്നാൽ ഇരുട്ടി പോകും.?'
'ഇരുട്ടിയാൽ വല്ലവരും വന്നു തിന്നു കളയുമോ?'ലൂയികുണുങ്ങിച്ചിരിച്ചു.
'വാടോ, ഇരുട്ടിക്കഴിഞ്ഞാൽ തിരിച്ചു കൊണ്ടു വിടാം.'
പ്രദീപ് ചിന്തിച്ചു. 'ലൂയി കോളേജിലെ നമ്പർ വൺ വില്ലൻ ആണ്.നല്ല ധൈര്യവും എന്തിനും കഴിവുമുള്ളവൻ. എല്ലാവരും അറിയുന്നവൻ. അദ്ധ്യാപകർ പോലും ലൂയിയെഭയക്കുന്നു. ലൂയിയെ കൂട്ടിനു കിട്ടിയാൽ നല്ലതു തന്നെ. അടുത്ത വർഷവും ലൂയി ഇവിടെ കാണും. ഇപ്പോഴേ സൗഹൃദ ബന്ധം സ്ഥാപിച്ചാൽ അടുത്ത കൊല്ലം ലൂയിയുടെ എല്ലാ സഹായങ്ങളും ലഭിക്കും.'
'കോളേജ് ജംഗ്ഷൻ വരെ വന്നാൽ മതിയല്ലോ? എനിക്കാണേൽ ഒത്തിരി പഠിക്കാനുമുണ്ട്.'
'പഠിക്കാനാണോ വെഷമം. ദിവസങ്ങൾ ഇനിയും ലാവിഷ് അല്ലേ?'
'ഒരു വിഷയമാ ഇത്ര ദിവസമായിട്ടു തീർന്നത്. ഇനിയും ഒരു മാസമേയുള്ളു താനും.'
പ്രദീപ് ലൂയിയോടൊപ്പം നടന്നു.
'അധികമൊന്നുംപഠിക്കണ്ടാടോ പ്രദീപേ. ഞാനാണേൽ ഒന്നും പഠിക്കാതെ ഇത്രേം കൊല്ലം ജയിച്ചു. പിന്നെ കൂടുതൽ പഠിച്ചാൽ അതും ശല്യമായിത്തീരും. അതുകൊണ്ട്കുറച്ചൊക്കെ പഠിച്ചാൽ മതി.'
ലൂയിഹൃദ്യമായിചിരിച്ചു.പ്രദീപും ഹൃദ്യമായിചിരിച്ചു.
ലൂയിയുടെ പെരുമാറ്റവും സംസാരവും പ്രദീപിനിഷ്ടപ്പെട്ടു. ലൂയി തന്നോടു ഇത്ര മമത കാട്ടുന്നതെന്തിനെന്ന് അവൻ അത്ഭുതപ്പെടുക പോലും ചെയ്തു.
'ഇതൊക്കപ്പറഞ്ഞാലും ഞാനൊരു കാര്യം ചോദിക്കട്ടെ?സത്യം പറയണം.' ലൂയി പ്രദീപിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു.
പ്രദീപ്‌ലൂയിയുടെ ചോദ്യം പ്രതീക്ഷിച്ചു മെല്ലെ നടന്നു.
'താനും ആ വിനോദും തമ്മിലുള്ള അടുപ്പത്തന്റെ രഹസ്യമെന്താ?'
'എന്തു രഹസ്യമാ? ഞങ്ങൾ കൂട്ടുകാരാ.'
പ്രദീപ് പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്കി.
'അത്രേയുള്ളോ?' ലൂയി കുലുങ്ങിച്ചിരിച്ചു.
പ്രദീപ് ചോദിച്ചു. 'പിന്നെന്താ?'
'ഊഹും.'
കോളേജ് ജംഗ്ഷനിലെത്തിയപ്പോൾ ലൂയി പറഞ്ഞു.'നില്ലെ. ഒരു പായ്ക്കറ്റ് സിഗററ്റു വാങ്ങി വരട്ടെ.'
പ്രദീപ് റോഡിൽ നിന്നു. ലൂയി ഒരു പായ്ക്കറ്റ് ചാർമിനാർ വാങ്ങി വന്നു. ഒരു സിഗററ്റെടുത്തു തീ കൊളുത്തിയിട്ട് പായ്ക്കറ്റ് പ്രദീപിനും നീട്ടി. പ്രദീപ് ആദ്യം നിരസിച്ചു.
ലൂയി നിർബന്ധിച്ചുകൊണ്ടു പറഞ്ഞു.'ഒരു സിഗററ്റെടുത്തു വലിയെടോ. ചത്തു പോകയും ഒന്നുമില്ല.'
'വേണ്ടാ ലൂയി.'
'താൻ വലിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടല്ലോ. പിന്നെന്താ ഇപ്പം?ഇതാഒന്നെട്.'
പ്രദീപ് ഒരു സിഗററ്റെടുത്തു തീ കൊളുത്തി.
ലൂയി പറഞ്ഞു. 'താൻ വാ. ലോഡ്ജിൽ വരെ പോയിട്ടു തിരിച്ചു പോവാം.'
'ഞാൻ വര്ണില്ല.'
'വന്നേ.'
ലൂയി പ്രദീപിന്റെ കൈക്കു പിടിച്ചു വലിച്ചു.
ആരും ഒന്നും സംസാരിക്കാതെ അവർ എൻകോസിൽ നടന്നെത്തി.
അപ്പോൾ ലൂയിയുടെ ചിന്ത മുഴുവൻ തന്റെ പെട്ടിയിൽ ഇരിക്കുന്നഹാഫ് ബോട്ടിൽ റമ്മിനെപ്പറ്റിയായിരുന്നു.
പ്രദീപ് വലിച്ചു തീരാറായ സിഗററ്റ്ദൂരേക്കെറിഞ്ഞു.അതു വാടിക്കരിഞ്ഞ പുല്ലുകൾക്കിടയിൽ ചെന്നു വീണു കെട്ടടങ്ങി.ലൂയി തന്റെ കരങ്ങൾ കൂട്ടിത്തിരുമ്മി.
മുറി തുറന്നകത്തു കയറിയിട്ട്‌ലൂയി ലൈറ്റു തെളിച്ചു. പ്രദീപും ലൂയിയെ അനുഗമിച്ചു മുറിക്കുള്ളിൽ കയറി.
പ്രദീപ് ചോദിച്ചു. ' ഇവിടെ ആരുമില്ലെന്നു തോന്നുന്നല്ലോ? '
'എല്ലാം വീട്ടിൽ പോയിരിക്കുവാ. മാസാവസാനം ആയില്ലേ.കാശു വാങ്ങിക്കൊണ്ടു വരാൻ.നാളെ വരും. എന്താ പേടിയുണ്ടോ? '
'ഓ, വെറുതെ ചോദിച്ചതാ. '
ലൂയി പെട്ടി തുറന്നു റം കുപ്പി എടുത്തു മേശപ്പുറത്തു വച്ചു. അടുത്ത മുറി തുറന്ന് അവിടെ നിന്നുംരണ്ടു ഗ്ലാസ്സ് കൊണ്ടുവന്നു. കൂജയിൽ നിന്നും വെള്ളം ഒരു കോപ്പയിലൊഴിച്ചു മേശപ്പുറത്തു വച്ചു.
പ്രദീപ് ആ പ്രവൃത്തികൾ കണ്ടു മിഴിച്ചിരുന്നു.
'കുടിക്കാൻ പറഞ്ഞാൽ കുടിക്കണോ?കുടിച്ചാൽ ഇന്നത്തെ ദിവസം പോകും.'
ലൂയി ചോദിച്ചു. ' ഇത്തിരി അടിക്കുന്നോ?'
ഉത്തരം പ്രതീക്ഷിക്കാത്തവനെപ്പോലെ ലൂയി രണ്ടു ഗ്ലാസ്സുകളിലും മദ്യം പകർന്നു. വെള്ളവും ഒഴിച്ചു. പ്രദീപിന്റെ ഗ്ലാസ്സിൽ വെള്ളം കുറച്ചേ ഒഴിച്ചുള്ളു.
പ്രദീപ് പറഞ്ഞു. ' കുടിക്കുന്നതിൽ വിരോധം ഇല്ല. പക്ഷേ ഇന്ന് എനിക്കു വേണ്ട.'
' ഊം...'
'എനിക്കാണേൽ ഒത്തിരി പഠിക്കാനുണ്ട്. അതു കൊണ്ടാ. അല്ലാതെ കുടിക്കാൻ വിരോധം ഉണ്ടായിട്ടല്ല.'
'ഇത്തിരി കഴിക്കൂന്നേ.എപ്പോഴും പഠിത്തം, പഠിത്തമെന്നു പറഞ്ഞിരുന്നാൽ ഭ്രാന്തു പിടിക്കും.'
മദ്യം പകർന്നഒരു ഗ്ലാസ്സ് ലൂയി എടുത്തു നീട്ടി. പ്രദീപ് മടിച്ചു മടിച്ചാണെങ്കിലും അതു വാങ്ങി. ലൂയിയും തന്റെ ഗ്ലാസ്സുയർത്തിപ്പിടിച്ചു.
' ചിയേഴ്‌സ് ഫോർ യുവർ ഹെൽത്്.' ലൂയി ഉരുവിട്ടു. അപ്പോൾഒരു കോടിയ ചിരി ചുണ്ടിൽ തെളിഞ്ഞു.
' ചിയേഴ്‌സ്.' പ്രദീപും ഉരുവിട്ടു.
ലൂയി അതു മുഴുവൻ ഒറ്റവലിക്കു കുടിച്ചുതീർത്തു.ഉള്ളിൽ നിന്നും കുറച്ചു വായു പുറത്തേക്കൂതി വിട്ടു. പ്രദീപും ഒറ്റയടിക്ക് അതു മുഴുവൻ അകത്താക്കി. ലൂയി ഒരു സിഗററ്റ് പ്രദീപിനു കൊടുത്തു. അവൻ അതു വാങ്ങി കത്തിച്ചു. ലൂയിയും ഒന്നെടുത്തു കത്തിച്ചു. പുകച്ചുരുളുകൾ തലയ്ക്കുള്ളിൽ കറങ്ങിത്തിരിഞ്ഞു. മദ്യത്തിന്റെ ലഹരി സിരകളിൽ കൂടി ഒഴുകി നടന്നു.
'തന്നോട് ഒരു കാര്യം ചോദിക്കാൻ പോവാ.' ലൂയി വീണ്ടും മദ്യം ഗ്ലാസ്സുകളിലേക്കു പകർന്നുകൊണ്ടു ചിരിച്ചു. 'സത്യം പറയണം.'
ലൂയി പ്രദീപിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
പ്രദീപിന്റെ മസ്തിഷ്‌കത്തിൽ മദ്യം കടന്നിരുന്നു. തലയ്ക്കു കറക്കം തുടങ്ങിയിരുന്നു. ആകപ്പാടെ ഒരു മന്ദത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
' എന്തുവാണേലും സത്യം പറയാം. ചോദിച്ചോ.'
'താനും ആ വിനോദും തമ്മിൽ വല്യ ഏതാണ്ടൊക്കെയാണെന്നെല്ലാ പൊതുജനം പറയുന്നത്. പിരിയാത്ത ജോഡിയായിപ്പോയെന്നോ മറ്റോ.... അതിന്റെ പൊരുളെന്താ?'
ലൂയി ചിരിച്ചു.
പ്രദീപ് മൊഴിഞ്ഞു.'നേരത്തെ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞില്ലെ. കൂട്ടുകാരാന്നേ ഉള്ളൂന്നേ.ഇപ്പോഴാന്നേൽ വല്യ മിണ്ടാട്ടോം ഇല്ല. '
' ഊം.. എന്തു പറ്റി. പിണങ്ങിയോ? '
' പിണങ്ങിയൊന്നുമില്ല. '
'താൻ കേട്ടിട്ടുണ്ടോകനകം മൂലവും കാമിനി മൂലവും.... ഓ, ഇവിടെ അങ്ങനല്ല.കനകം മൂലവും കാമം മൂലവും ആണ് ദുഃഖം മനുഷ്യർക്ക്എന്ന്?ഇവയിലേതാണ് നിങ്ങളു തമ്മിലുള്ള പിണക്കത്തിനാധാരം?'ലൂയി കുലുങ്ങിച്ചിരിച്ചുകൊണ്ടു ചോദിച്ചു.
' പിണക്കമൊന്നുമില്ലെന്നെ. പഴയപോലെ വലിയ മിണ്ടാട്ടമൊന്നും ഇല്ലെന്നു മാത്രം.''
''അതൊക്കെ പോട്ടെ. താനും അയാളും തമ്മിലുള്ള അടുപ്പത്തിന്റെ രഹസ്യമെന്താരുന്നു?വല്ല ....' എന്തോ പറയാൻ മുതിർന്ന ലൂയി പെട്ടെന്നു നിർത്തി.
ലൂയിയുടെ മുഖം ചുവന്നു തുടുത്തു. ശരീരമാകെ ഒരുതരം വിമ്മിഷ്ടം. ലൂയി പെട്ടെന്ന് മദ്യം എടുത്തു കുടിച്ചു. മറ്റേ ഗ്ലാസ്സ് എടുത്തു പ്രദീപിനും നീട്ടി. അവനും അതു വാങ്ങിക്കുടിച്ചു.
പ്രദീപിന്റെ കണ്ണുകൾ കലങ്ങി. തലയ്ക്കകം മുഴവൻ പെരുപ്പ്. ശരീരം മുഴുവൻ വല്ലാത്ത മരവിപ്പ്. ചർമ്മത്തിനു നല്ല കനം. മുമ്പിലുള്ളവയെല്ലാം മെല്ലെ മെല്ലെ കറങ്ങുന്ന പ്രതീതി.
' എനിക്കറിയാമെടോ.''
അതു കേട്ട്പ്രദീപ് ചിരിക്കാൻ ശ്രമിച്ചു. ചുണ്ടുകൾക്കു വല്ലാത്ത കട്ടി. എന്തോ ഭാരം ചുണ്ടുകളിൽ വന്നു നില്ക്കുന്നതു പോലെ തോന്നി.
' എന്ത്? '
'സത്യം പറയെടോ. എന്നോടു പറഞ്ഞാൽ ഞാൻ ആരോടും പറയില്ല. സത്യമങ്ങു പറ. '
ലൂയിയുടെ സംസാരം കേട്ടപ്പോൾചൂളിപ്പോയെങ്കിലുംപ്രദീപ്‌ധൈര്യം സംഭരിച്ചു. മനസ്സിനെയും ലഹരി കീഴടക്കിയിരുന്നതിനാൽ പ്രദീപ് വാചാലനാവാൻ തുടങ്ങി.
' അങ്ങനെയൊന്നുമില്ല. പിന്നെ സത്യം പറയാമല്ലോ. ഒരു പ്രാവശ്യം കെട്ടിപ്പിടിച്ചു കിടന്നിട്ടുണ്ട്. '
' അങ്ങനെ വരട്ടെ കാര്യം. ' ഉത്തരം കേട്ടു ലൂയി ആഹ്ലാദചിത്തനായി.
' താനാണോ കെട്ടിപ്പിടിച്ചെ, അതോ? '
''ഞാനാ കെട്ടിപ്പിടിച്ചേ..... എന്താ ചോദിച്ചെ?'
' അപ്പോൾ തന്നെ ഏ... ഏ...?'
' മ്ച്....' പ്രദീപ് നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടു ശബ്ദിച്ചു.
' ഒരു പ്രാവശ്യം?'
' ഊം..'
' എന്നാരുന്നു?'
' ലൂയി ഓർക്കുന്നുണ്ടോ? ഹോസ്റ്റലിൽ ഒരു പ്രേതം കയറിയ ദിവസം.അന്ന് ഞാൻ അവന്റെ കൂടെ കെടക്കുവാരുന്നു, നിങ്ങൾ അസ്ഥികൂടോമായി അവിടെ വന്നപ്പോൾ.'
' അങ്ങനെ വരട്ടെ. അന്നേ ഞങ്ങൾ കണ്ടതാണ്, അയാളുടെ കിടക്കയിൽ ഒരുത്തൻ കൂടി കിടക്കുന്നത്. ആരാന്ന് മനസ്സിലായില്ല. ആ....'' എന്തോ ഓർത്തിട്ടു ലൂയി വീണ്ടും ചോദിച്ചു. ' അയാൾ തിരിച്ചു കെട്ടിപ്പിടിച്ചില്ലേ? സത്യം പറയെടോ.'
'ലൂയി വിചാരിക്കുന്ന ഒന്നും ഇല്ലെന്നേ. സത്യമാ പറയുന്നെ..' ജാള്യം മറയ്ക്കാൻ പ്രദീപ്ഒരു സിഗററ്റ് എടുത്തു വലിച്ചു.
' ഒരു കാര്യം കൂടി ചോദിക്കട്ടെ? തന്നെ ഇതുവരെയും ഏ.''
''ഇല്ല.'
'കള്ളം പച്ചക്കള്ളം. റാഗിംഗിൽ ആരും ഒന്നും. .......ഓ തന്റെ ഹാർട്ടിന് കുഴപ്പമാരുന്നല്ലോ.' ലൂയി വീണ്ടും കുലുങ്ങിച്ചിരിച്ചു.
കുപ്പിയിൽ ശേഷിച്ചിരുന്ന മദ്യം കൂടി ലൂയി ഒഴിഞ്ഞ ഗ്ലാസ്സുകളിലേക്കു പകർന്നു. വെള്ളവും ഒഴിച്ചു. രണ്ടു പേരും അതു കുടിച്ചു.
അപ്പോഴേക്കും പ്രദീപിന്റെ കാലുകളും കരങ്ങളും കുഴഞ്ഞു പോയിരുന്നു. ലൂയി തന്റെ ഷർട്ട് ഊരി മാറ്റി.
'എന്തൊരു ചൂട്.''
ലൂയി പറഞ്ഞതു പ്രദീപിനു മനസ്സിലായില്ല. പ്രദീപ് കസേരയിൽ ചാരി തളർന്നു കിടന്നു.
'തനിക്ക് ഉറങ്ങണമെങ്കിൽ കട്ടിലിൽ കിടന്നോ. ഇന്നു പോവണ്ടാ.'
പ്രദീപിന് ഒന്നു കിടക്കണമെന്നു തോന്നിയിരുന്നു. ശരീരം മുഴുവൻ തളർച്ച. എങ്കിലും അവൻ കസേരയിൽ തന്നെ ഇരുന്നു കണ്ണടച്ചു. ലൂയി അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
പ്രദീപ് താഴെ വീഴാൻ തുടങ്ങി. കുഴഞ്ഞ ആ കാലുകൾക്കു ശരീരം താങ്ങാനുള്ള കരുത്തില്ലായിരുന്നു. ലൂയി അവനെ പിടിച്ചു കട്ടിലിൽ കിടത്തി.
തളർന്നു കിടക്കുന്ന പ്രദീപിന്റെ മുഖത്തേക്കു ലൂയി സൂക്ഷിച്ചു നോക്കി. എന്നിട്ട്കസേരയിൽ ഇരുന്ന് പ്രദീപിനെ ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.
സിഗററ്റുകൾ ഒന്നിനു പുറകെ ഒന്നായി ചാരമായി വീണുകൊണ്ടിരുന്നു.
പിറ്റേദിവസം അതിരാവിലെ പ്രദീപ് എഴുന്നേറ്റു. തലേ രാത്രിയിൽ കുടിച്ചു ബോധമില്ലാതെ അവിടെ കിടന്നുറങ്ങേണ്ടി വന്നതിൽ ജാള്യം തോന്നി. തനിക്കു പറ്റിയ അമളിയോർത്തു ദുഃഖിച്ച്, ഒന്നും പറയാതെ എൻകോസിൽ നിന്നും ഇറങ്ങി നടന്നു. ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി.
ലൂയി ഗാഢനിദ്രയിൽ.
അവനു ലൂയിയോട് അരിശം തോന്നി.
അന്നും വൈകിട്ടും ലൂയി ഹോസ്റ്റലിൽ എത്തി. സാന്ദർഭികമായി വിനോദിനെ കണ്ടപ്പോൾ ലൂയി കളിയാക്കി.
'എന്താടോ കേൾക്കുന്നെ.? എന്നു തുടങ്ങി പരിപാടി?'
വിനോദ് കാര്യം പിടി കിട്ടാതെ ആശ്ചര്യപൂർവ്വം ലൂയിയുടെ മുഖത്തേക്കു നോക്കി.
'മനസ്സിലായില്യോ?പ്രദീപ് കൂടെ കിടന്നെന്നോ...ഏതാണ്ടൊക്കെ കേട്ടല്ലോ. എന്നെക്കൂടൊക്കെ ഒന്നു കരുതരുതോ.'
' എന്തു ചെയ്‌തെന്നാ?' വിനോദ് ആകാംക്ഷയോടെ ചോദിച്ചു.
' അല്ല, ഏതാണ്ടൊക്കെ. എനിക്കറിയില്ല.....ട്ടോ.'
'അതിനു വേണ്ടാത്തതൊന്നും സംഭവിച്ചില്ലല്ലോ.'
അതു പറയുമ്പോൾ വിനോദ് ചൂളി. പ്രദീപ് കൂടെക്കിടന്നകാര്യം ലൂയി എങ്ങനെ അറിഞ്ഞുവെന്ന് അവൻ അത്ഭുതപ്പെട്ടു. പെട്ടെന്നു പുറകോട്ടു തിരിഞ്ഞു നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ആശ്വാസം തോന്നി.
വിനോദ് ധൈര്യം സംഭരിച്ചു ചോദിച്ചു. 'ആരു പറഞ്ഞു? ആരാണേലും കള്ളം പറഞ്ഞതാ.'
'കള്ളമാഅല്യോ? പ്രദീപ് തന്നെയാടോ എന്നോടു പറഞ്ഞത്. എന്നാലും ആളു കൊള്ളാമല്ലോ?'
വിനോദിനു നിരാശയും കോപവും ഒന്നിച്ചുണ്ടായി.
'എന്തു ചെയ്‌തെന്നാ പ്രദീപ് പറഞ്ഞത്?'
'എനിക്കറിയില്ല. ഏതാണ്ടൊക്കെ എടുത്തെന്നോകൊടുത്തെന്നോ..............''
''ആ......എടുത്തു.....കൊടുത്തു....കുന്തം......കള്ളം..............പച്ചക്കള്ളം.'
'മനസ്സിലായില്ല..'
'ഫ്രഞ്ചു കിസ്സേ. മനസ്സിലായോ?' പിന്നീട് വിനോദ് ഒന്നും സംസാരിച്ചില്ല.
'പ്രദീപാണോ അങ്ങനെ പറഞ്ഞത്? ശ്ശെ! മോശമായല്ലോ.'പ്രദീപിനോട് അപ്പോൾ മുതൽ വിനോദിനു വല്ലാത്ത പക തോന്നിത്തുടങ്ങി.
തന്നെ നോക്കി കള്ളച്ചിരിയുമായി നില്ക്കുന്ന ലൂയിയെ നോക്കിയിട്ടു വിനോദ് വേഗം തന്റെ മുറിയിലേക്കു നടന്നു.അപ്പോഴും ലൂയിയുടെ ചിരിയുടെ അലകൾ കാതിൽ വന്നടിക്കുണ്ടായിരുന്നു. കൂടെ കമന്റും.
''എന്റെ കൈയിലും ഉണ്ടേ ആ പണിയായുധങ്ങളൊക്കെ.വല്ലപ്പോഴും എനിക്കും തരണേ, ഇത്തിരി പണി...'
(തുടരും.........)
(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)
(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)



