റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി രഘുബർദാസ് സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്ത് ആദിവാസി ഇതരവിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ വ്യക്തിയാണ് രഘുബർദാസ്. ബിഹാറിൽ നിന്ന് വിഭജിച്ച് 2000ലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപവൽക്കരിക്കുന്നത്. അതിനുശേഷം ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്ക് സംസ്ഥാനം ഭരിക്കാൻ കേവല ഭൂരിപക്ഷം നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.