- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നാടിന്റെ സാമ്പത്തിക ഉന്നമനത്തിന് അഞ്ചംഗ ഉപദേശക സമിതി; എം.കെ. സ്റ്റാലിന് മാർഗനിർദ്ദേശം നൽകാൻ രഘുറാം രാജനും എസ്തേർ ഡുഫ്ലോയും സമിതിയിൽ
ചെന്നൈ: തമിഴ്നാടിന്റെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മാർഗനിർദ്ദേശം നൽകാൻ അഞ്ചംഗ ഉപദേശക സമിതി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഉന്നമനത്തിനായുള്ള ഉപദേശക സമിതിയിൽ മുൻ ആർബിഐ ഗവർണർ രഘുറാം രാജനെയും നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ എസ്തേർ ഡുഫ്ലോയെയുമടക്കം അഞ്ച് അംഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ചേർന്നപ്പോഴാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ക്ഷേമകാര്യ സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഴാൻ ഡ്രെസ്സെ, 200304 കാലഘട്ടത്തിൽ കേന്ദ്ര ധനകാര്യമന്ത്രാലയ സെക്രട്ടറിയായിരുന്ന എസ്. നാരായണൻ എന്നിവരാണ് സമിതിയിലെ മറ്റുള്ളവർ.
ന്യൂസ് ഡെസ്ക്
Next Story