- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നോ? സുഹൃത്തിനൊപ്പം രാഖിൽ എട്ടു ദിവസം ബിഹാറിൽ തങ്ങി; യാത്ര മാനസയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ; സ്റ്റേഷനിൽ ഇനി പ്രശ്നത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും കാമുക ഹൃദയത്തിൽ കനലെരിഞ്ഞു
കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ പ്രണയ നൈരാശ്യത്തിന്റെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തി രാഖിൽ കൃത്യത്തിന് ഉപോയഗിച്ച തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നെന്ന് സൂചന. രാഖിൽ ബിഹാറിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്നു എന്ന വിവരമാണ് പൊലീസ് ലഭിച്ചിട്ടുള്ളത്. ഇത് എല്ലാം കരുതിക്കൂട്ടിയാണെ സൂചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴത്തെ നിലയിൽ തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം കേരളത്തിന് വെളയിലേക്കും നീളുകയാണ്.
രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖിൽ പോയതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്റർനെറ്റ് നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. തുടർന്ന് തോക്ക് സംഘടിപ്പിക്കാൻ ബിഹാറിലേക്ക് പുറപ്പെടുകയായിരുന്നു. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്.
മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. ഇതോടെ രാഖിൽ എല്ലാം മനസ്സിൽ ഉറപ്പിച്ചിരുന്നു എന്ന് വ്യക്തമാകുകയാണ്. രാഖിലിന്റെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കും. കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു. കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു
കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളിൽ രാഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രാഖിലിന് കൗൺസിലിങ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാൽ, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
മറ്റൊരു പ്രണയം തകർന്ന ശേഷമാണ് മാനസയെ രാഖിൽ പരിചയപ്പെട്ടതെന്ന് സഹോദരൻ രാഹുൽ പറഞ്ഞു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രാഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ പ്രതികരിച്ചു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് എല്ലാം ആസൂത്രണം ചെയ്തതും മാനസയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതും.
മറുനാടന് മലയാളി ബ്യൂറോ