- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷർട്ട് ഇൻസൈഡ് ചെയ്ത് സ്കൂളിൽ വന്നു; പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയേഴ്സ്; വിദ്യാർത്ഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് കോളേജ്
തൊടുപുഴ: ഷർട്ട് ഇൻസൈഡ് ചെയ്ത് സ്കൂളിൽ എത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
നാല് വിദ്യാർത്ഥികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഷർട്ട് ഇൻസൈഡ് ചെയ്ത് എത്തിയതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. നേരത്തെ വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് സീനിയർ വിദ്യാർത്ഥികൾ ഇതേ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അദ്ധ്യാപകർ ചേർന്നാണ് കുട്ടികളെ പിടിച്ചുമാറ്റിയത്. മർദ്ദനത്തിൽ പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി പൊലീസ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തി. മർദ്ദനമേറ്റ വിദ്യാർത്ഥി നിർധന കുടുംബാംഗമാണ്. റിസോട്ടിൽ ജോലി ചെയ്താണ് പഠന ചെലവ് അടക്കം കണ്ടെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ