- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാവർക്കും കൈയടി; സമ്മാനദാനവേളയിൽ വികാരാധീതനായി അജിൻക്യ രഹാനെ; വിജയം സ്വപ്നം കണ്ടിട്ടില്ല പരിശ്രമിച്ചത് മികച്ച പ്രകടനത്തിന് മാത്രമെന്നും രഹാനെ
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വികാരാധീനനായി ക്യാപ്റ്റൻ അജിൻക്യ രഹാനെ. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിന്റെ ഓരോ താരവും കാണിച്ച അർപ്പണബോധത്തിന്റെ വിജയമാണിതെന്ന് രഹാനെ പറഞ്ഞു.
ക്യാപ്റ്റന്റെ വാക്കുകൾ; ഈ വിജയം ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനെ എങ്ങനെ നിർവചിക്കണമെന്ന് എനിക്കറിയില്ല. എന്റെ സഹകളിക്കാരെയോർത്ത് അഭിമാനമുണ്ട്. ജയം ഞങ്ങൾ സ്വപ്നം കണ്ടിട്ടില്ല. നന്നായി കളിക്കാൻ മാത്രമാണ് ശ്രമിച്ചത്. ബാറ്റിങ്ങിനായി ഇറങ്ങിയപ്പോൾ ആക്രമിച്ച് കളിക്കാനാണ് ഞാൻ ശ്രമിച്ചത്. പൂജാര പ്രതിരോധിച്ച് കളിക്കാനും തീരുമാനിച്ചു. കാരണം എനിക്കുപിന്നാലെ പന്തും മായങ്കും ഇറങ്ങാനുണ്ടല്ലോ. പ്രതിരോധിച്ച് കളിച്ച പൂജാരയെയും അവസാനം ഇന്ത്യയെ വിജയത്തിലെത്തിച്ച പന്തിനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
അവസാനങ്ങളിൽ ഋഷഭ് പന്തും വാഷിങ്ടൺ സുന്ദറും അവസാനങ്ങളിൽ പ്രതീക്ഷ കാത്തു. മത്സരത്തിൽ 20 വിക്കറ്റുകൾ വീഴ്‌ത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിനു വേണ്ടിയാണ് അഞ്ച് ബൗളർമാരെ തെരെഞ്ഞെടുത്തത്.ബൗളർമാർക്ക് പരിചയ സമ്പത്തില്ലായിരുന്നു.എന്നാൽ അവർ 100 ശതമാനവും നൽകി.സിറാജ് രണ്ടുമത്സരങ്ങൾ മാത്രം കളിച്ച് പരിചയമുള്ള താരമാണ്. ശാർദുലും സൈനിയും ഓരോ ടെസ്റ്റുകളാണ് കളിച്ചത്. സുന്ദറും നടരാജനും അരങ്ങേറ്റക്കാർ. ശരിക്കും ഈ വിജയം ഈ അഞ്ചുപേർക്ക് അവകാശപ്പെട്ടതാണ്. ജഡേജയുടെ ഒഴിവ് സുന്ദർ നികത്തി.
അഡ്ലെയ്ഡ് ടെസ്റ്റിനുശേഷം എവിടെയാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായി പഠിച്ചു. ഈ വിജയങ്ങൾക്കെല്ലാം കാരണം ടീമിന്റെ ഒത്തിണക്കമാണ്. ഗ്രൗണ്ടിലെത്തി ഞങ്ങളെ പ്രചോദിപ്പിച്ചആരാധകർക്കും ഒരുപാട് നന്ദി.' -രഹാനെ പങ്കുവെച്ചു.
ബ്രിസ്ബേനിൽ മൂന്ന് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ ജയം. 1988ന് ശേഷം ആദ്യമായിട്ടാണ് ഗാബയിൽ ഓസീസ് തോൽക്കുന്നത്. പരമ്പര 2-1നാ്ണ് ഇന്ത്യ സ്വന്തമാക്കിയത്.
സ്പോർട്സ് ഡെസ്ക്