- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.ഐ.സി.സി പ്രസിഡന്റാവാൻ രാഹുൽ വൈകിക്കുന്നത് ഗുജറാത്തിലും ഹിമാചലിലും ജയിക്കുമെന്ന ആത്മ വിശ്വാസം ഇല്ലാത്തതുകൊണ്ട്; സ്ഥാനാരോഹണം വൈകുന്നതിന്റെ മെച്ചം എം.എം.ഹസ്സന്; താൽക്കാലിക പ്രസിഡന്റായ എം.എം ഹസ്സന് ഒരു മാസം കൂടി പദവി നീട്ടിക്കിട്ടും
തിരുവനന്തപുരം: രാഹുൽഗാന്ധി ഇപ്പോ പ്രസിഡന്റാവും ഇപ്പോ പ്രസിഡന്റാവും എന്ന് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ കുറേയായി. മോദി പ്രഭ ജി.എസ്.ടിയും നോട്ട് നിരോധനത്തിലൂടെയും കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധി എത്രയും പെട്ടന്ന് കോൺഗ്രസ് അധ്യക്ഷനാകണം എന്നാണ് ഭൂരിപക്ഷ കോൺഗ്രസ് പ്രവർത്തകരുടേയും ആഗ്രഹം. എന്നാൽ സ്ഥാനം ഏറ്റെടുക്കൽ ഇപ്പോഴും വൈകിച്ച് കൊണ്ടിരിക്കുകയാണ്. അഭിമാന പോരാട്ടമായ ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ രാഹുൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയുള്ളൂ. ഇനി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് തൊട്ടടുത്ത് ഇലക്ഷൻ തന്നെ പരാജയപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന ഉറപ്പുള്ള രാഹുൽ നല്ല സമയം നോക്കി ഇരിപ്പാണ്. ഡിസംബറിനകം നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകും.എന്നാൽ ഗുജറാത്തിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തിയാലും ഭരണം പിടിക്കാനുള്ള സാധ്യത കുറവാണ്. ഹിമാചൽ പ്രദേശിലാകട്ടെ കോൺഗ്രസിന് തന്നെ പ്രതീക്ഷ വളരെ കുറവാണ്. ഇതിന്റെയെല്ലം മെച്ഛം ഇങ്ങ് കേരളത്തിൽ ഇരിക്കുന്ന ഒരാളാണ് സ്വന്ത
തിരുവനന്തപുരം: രാഹുൽഗാന്ധി ഇപ്പോ പ്രസിഡന്റാവും ഇപ്പോ പ്രസിഡന്റാവും എന്ന് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകൾ കുറേയായി. മോദി പ്രഭ ജി.എസ്.ടിയും നോട്ട് നിരോധനത്തിലൂടെയും കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധി എത്രയും പെട്ടന്ന് കോൺഗ്രസ് അധ്യക്ഷനാകണം എന്നാണ് ഭൂരിപക്ഷ കോൺഗ്രസ് പ്രവർത്തകരുടേയും ആഗ്രഹം. എന്നാൽ സ്ഥാനം ഏറ്റെടുക്കൽ ഇപ്പോഴും വൈകിച്ച് കൊണ്ടിരിക്കുകയാണ്.
അഭിമാന പോരാട്ടമായ ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ രാഹുൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയുള്ളൂ. ഇനി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് തൊട്ടടുത്ത് ഇലക്ഷൻ തന്നെ പരാജയപ്പെട്ടാൽ അത് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന ഉറപ്പുള്ള രാഹുൽ നല്ല സമയം നോക്കി ഇരിപ്പാണ്. ഡിസംബറിനകം നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയാകും.എന്നാൽ ഗുജറാത്തിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തിയാലും ഭരണം പിടിക്കാനുള്ള സാധ്യത കുറവാണ്. ഹിമാചൽ പ്രദേശിലാകട്ടെ കോൺഗ്രസിന് തന്നെ പ്രതീക്ഷ വളരെ കുറവാണ്.
ഇതിന്റെയെല്ലം മെച്ഛം ഇങ്ങ് കേരളത്തിൽ ഇരിക്കുന്ന ഒരാളാണ് സ്വന്തമാക്കുന്നത്. കെപിസിസി. അംഗങ്ങളെ നിശ്ചയിച്ചെങ്കിലും രാഹുൽ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം മാത്രമേ പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കൂ എന്നത് താൽക്കാലിക പ്രസിഡന്റായ എം.എം ഹസ്സന് വലിയ ആശ്വാസമാണ്. കെപിസിസി. അംഗങ്ങളെ നിശ്ചയിച്ചതിനുപിന്നാലെ പാർട്ടി നേതൃത്വത്തിന് ഹൈക്കമാന്റിൽ നിന്ന് കേൾക്കുന്ന സൂചനയാണിത്. അതുകൊണ്ട് തന്നെ ഒരു മാസം കൂടെ കെപിസിസി പ്രസിഡന്റായി ഹസന് വിലസാവുന്നതാണ്
ഡിസംബറിനുമുമ്പ് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഡിസംബറിനുള്ളിൽ എ.ഐ.സി.സി. പ്രസിഡന്റായി രാഹുലിനെ തിരഞ്ഞെടുക്കും. ഇതിന്റെ നടപടികൾ പെട്ട്ന്ന് തന്നെ പൂർത്തിയാക്കും. എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിനെ തിരഞ്ഞെടുക്കണമെന്ന പ്രമേയം പാസാക്കുന്നതോടെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കും.
ജനുവരിയിൽ നടക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിനു തൊട്ടുമുമ്പായി എല്ലാ സംസ്ഥാനത്തും പുതിയ പി.സി.സി. അധ്യക്ഷന്മാരെ നിയമിക്കും തുടർന്ന് കെപിസിസി്. കമ്മിറ്റിയുടെ ജനറൽ ബോഡിയായ് പ്രദേശ് കോൺഗ്രസ് അംഗങ്ങളിൽ നിന്ന്‌കെപിസിസി. എക്സിക്യൂട്ടീവിനെയും കെപിസിസി. പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. അതേ പോലെ കെപിസിസി. അംഗങ്ങളിൽനിന്നാണ് എ.ഐ.സി.സി. അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്യും. കെപിസിസി. അംഗങ്ങളിൽ നിന്ന് ഒടുവിൽ എ.ഐ.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്യും



