കൊച്ചി; മലയാളസിനിമയിലെ യുവ എഡിറ്റർമാരിൽ ശ്രദ്ധേയനായിരുന്നു റഹ്മാൻ മുഹമ്മദ് അലി മരിച്ചത് സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ. കടുത്ത പനിയെത്തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം സ്ഥിരീകരിച്ചത്. മുപ്പത് വയസ്സായിരുന്നു.

മമാസ് സംവിധാനം ചെയ്ത പാപ്പീ അപ്പച്ചാ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയാണ് സിനിമാപ്രവേശം. പിന്നീട് ആകാശവാണി, ജോ ആൻഡ് ദി ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയി പ്രവർത്തിച്ചു.

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റഹ്മാൻ മുഹമ്മദ്. ഏതാനും ആഴ്ചകളായി പനി ബുദ്ധിമുട്ടിച്ചിരുന്നു. സെപ്റ്റംബർ 25ന് തുർക്കി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷമാണ് കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം നടത്തി.