മൂന്നാർ: കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങൾ. വീട്ടിൽ വേറെയും സ്വർണ്ണാഭരണ ശേഖരം. താമസം ലക്ഷ്വറി ഫ്ലാറ്റിൽ.നടപ്പിലും എടുപ്പിലും അടിമുടി സമ്പന്നതയുടെ വിളയാട്ടം. മൂന്നാർ ജ്വലറി മോഷണകേസിൽ അറസറ്റിലായ രഹ്നയുടെ ആഡംബര ജീവിതം കണ്ട് അന്തം വിട്ട് പൊലീസ്.

ഈ മാസം 16-ന് മൂന്നാറിലെ ഐഡിയിൽ ജ്വലറി കളക്ഷനിൽ നിന്നും 5 പവനോളം തൂക്കം വരുന്ന ആഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ രണ്ട് ദിവസം മുമ്പാണ് ചെന്നൈ സ്വദേശിനിയായ റഹ്നയെ മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.ഇവർ ഇപ്പോൾ റിമാന്റിലാണ്.

ചെന്നൈ റായ്പുരത്തിനടുത്തുള്ള ഇവരുടെ ഫ്ലാറ്റിൽ പൊലീസ് എത്തുമ്പോൾ ചുരുങ്ങിയത് പത്ത് പവനോളം തുക്കംവരുന്ന ആഭരണങ്ങൾ ഇവർ അണിഞ്ഞിരുന്നെന്നാണ് പൊലീസ് സംഘത്തിന്റെ വിവിരണത്തിൽ നിന്നും വ്യക്തമാവുന്നത്. ഇതിന് പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേറെയും സ്വർണ്ണാഭരണ ശേഖരം പൊലീസ് കണ്ടെത്തി.

സൂക്ഷിച്ചുവച്ചിരുന്ന ആഭരണ ശേഖത്തിൽ നിന്നുമാണ് കവർച്ച ചെയ്ത ചെയിനുകൾ പൊലീസ് കണ്ടെത്തിയത്. പിന്നാലെ ഇവർ ആഭരണങ്ങൾ ഊരി ബന്ധുവിനെ ഏൽപ്പിച്ചു. മറ്റ് പരാതികൾ ഇല്ലാത്തിനാൽ കവർച്ച ചെയ്യപ്പെട്ട ചെയിനുകൾ മാത്രം കസ്റ്റഡിയിൽ എടുത്ത് പൊലീസ് സംഘം ഇവിടെ നിന്നും മടങ്ങുകയായിരുന്നു.

നാട്ടിൽ കൂടുംബത്തെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണുള്ളത്. ഭർത്താവ് ഹുസൈനും മക്കളും വ്യാപാര സ്ഥാപനങ്ങൾ നടത്തിവരികയാണ്. കേസിൽ മുൻ മൂന്നാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുരുകേശന്റെ ഇടപെടൽ പൊലീസിന് ഏറെ സഹായകമായി.

രഹ്ന രക്ഷപെട്ട ടെമ്പോട്രാവലറിനെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ ഇത് ഉപയോഗിച്ചിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ ഉടമയുടെ അഡ്രസിനൊപ്പം നൽകിയിരുന്ന ഫോൺ നമ്പർ തെറ്റായിരുന്നു.

മുരുകേശന്റെ അടുപ്പക്കാരായ ഡ്രൈവർമാരിൽ ഒരാളാണ് ടെമ്പോട്രാവലർ തിരിച്ചറിഞ്ഞ്്,ഇവരുടെ താമസ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന നൽകിയത്. ചെന്നൈയിൽ റൗഡികളുടെ വിളയാട്ടം കൂടുതലുള്ള മേഖലയാണ് റായ്പുരം. ഇതിന് സമീപം സമ്പന്നർ താമസിച്ചിരുന്ന മേഖലയിലാണ് റഹ്നയും കുടുബവും താമസിച്ചിരുന്നത്.