- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചത് സ്ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തെ തുറന്ന് കാട്ടാൻ; തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകൻ കേസ് കൊടുത്തതോടെ മുൻകൂർ ജാമ്യം തേടി പോയത് സുപ്രീംകോടതിയിൽ വരെ; ഒടുവിൽ എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ച് എറണാകുളം പോക്സോ കോടതി
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്നമേനിയിൽ ചിത്രം വരിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് രഹനക്ക് ജാമ്യം അനുവദിച്ചത്. തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലാണ് പൊലീസ് രഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. തിരുവല്ല ബാറിലെ പ്രമുഖ അഭിഭാഷകനും ബിജെപി ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ഏ വി അരുൺ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തി, സ്വന്തം നഗ്ന ശരീരത്തിൽ ആൺകുട്ടിയും പെൺകുട്ടിയും ചേർന്ന് ചിത്രം വരയ്ക്കുന്നത് പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നിങ്ങനെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പരാതി നൽകിയിരുന്നത്. ഇതേ തുടർന്ന് പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികൾ മുൻകൂർ ജാമ്യം നൽകാൻ തയ്യാറായില്ല.
ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് തന്റെ നഗ്ന മേനിയിൽ ചിത്രം വരയ്ക്കുന്ന മക്കളുടെ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ രഹ്ന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരത്തെ വെറും കെട്ടുകാഴ്ചകളായി നോക്കിക്കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്ന് കാണാൻ ശ്രമിക്കുന്നത് തുറന്ന് കാട്ടുകയെന്നത് രാഷ്ട്രീയ പ്രവർത്തനം തന്നെയാണെന്നും വീഡിയോയോടൊപ്പമുള്ള കുറിപ്പിൽ രഹ്ന അവകാശപ്പെടുന്നുണ്ട്. നഗ്നതയെക്കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും സാധിക്കാത്ത വിധം സ്തീകളുടെ നാവിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമൂഹത്തിൽ ഇത്തരം ധീരമായ പ്രവർത്തികൾ കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണെന്നും രഹ്ന കുറിപ്പിൽ പറയുന്നു. അർദ്ധ നഗ്നയായി മത്തിക്കറി ഉണ്ടാക്കുന്നതായി പ്രചരിച്ച രഹ്നയുടെ വീഡിയോ ഏറെ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു.
കൊച്ചിയിൽ നടന്ന ചുംബന സമരത്തിലൂടെയും സ്ത്രീ സ്വാതന്ത്യമെന്നത് ഏതറ്റം വരെയും പോകാമെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ഷോർട്ട് ഫിലിമുകളിലൂടെയും വാർത്തയിലിടം പിടിച്ച രഹ്ന ഫാത്തിമ ശബരിമല വിഷയത്തോടെയാണ് രാജ്യാന്തര പ്രശസ്തയായത്. ശബരിമല യുവതി പ്രവേശന വിധിയെ തുടർന്ന് ശബരിമല ദർശനത്തിനായി വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ പമ്പയിൽ നിന്നും വലിയ നടപ്പന്തൽ വരെ എത്തുകയും ഭക്തരുടെ അതി ശക്തമായ എതിർപ്പുകളെ തുടർന്ന് രഹ്നയ്ക്ക് തിരിച്ചിറങ്ങേണ്ടതായും വന്നിരുന്നു. ആ സംഭവത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം രൂക്ഷമായ വിമർശനങ്ങളായിരുന്നു രഹ്നയ്ക്കെതിരെ ഉയർന്നത്. ബി എസ് എൻ എൽ ജീവനക്കാരിയായിരിക്കെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രഹ്ന ഉയർത്തിയ വിവാദങ്ങൾ സ്ഥാപനത്തിന്റെ സൽ പേരിനെ ദോഷകരമായി ബാധിച്ചുവെന്ന് ആരോപിച്ച് മുമ്പ് ബി എസ് എൻ എൽ രഹ്നയെ സർവ്വിസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.
അർദ്ധ നഗ്നയായി മത്തിക്കറിയുണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ ചർച്ചയായാതിന് പിന്നാലെ രഹ്ന ഫാത്തിമ തന്റെ നഗ്നശരീരം മക്കൾക്ക് ചിത്രം വരക്കാൻ വിട്ടുനൽകിയ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ബോഡി ആർട്ട് ആൻഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയാണ് രഹ്ന തന്റെ നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ് എന്നും രഹ്ന കുറിക്കുന്നു.
വീഡിയോയ്ക്കൊപ്പം രഹ്ന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..
സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ . (കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂൾ ആക്കാൻ മക്കൾ ശരീരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നതാണ് വീഡിയോയിൽ
സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ്.
സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും, വാക്കുകളും സമൂഹം കൽപ്പിച്ചു നൽകുന്ന പരിധികൾ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങൾക്ക് നേർക്കെറിയുന്ന ഓരോ കല്ലിനേയും അവർ അങ്ങേയറ്റം ഭയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് ലൈംഗികത പറയുന്ന, നഗ്നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീകളേയും വേശ്യയെന്ന് മുദ്രകുത്താനും സമൂഹത്തിൽനിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത.
പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്. ലെഗ്ഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ദാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അർദ്ധനഗ്നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത്. നിലവിൽ സമൂഹത്തിൽ നല്കപ്പെടുന്ന തെറ്റായ ലൈംഗിക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണിൽ തന്നെയാണ് അശ്ലീലവും.
നഗ്നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ആധുനീക കാലഘട്ടത്തിൽ ഡിജിറ്റൽ മിഴിവേകുന്ന സ്ത്രീ നഗ്നചിത്രങ്ങൾ കാഴ്ചക്കാരന് നൽകുന്നത് അമിതപ്രതീക്ഷയുടെ വിസ്ഫോടനങ്ങൾ മാത്രമാണ്. പോൺ മാഗസിനുകളും സൈറ്റുകളും സ്ത്രീശരീരത്തെകുറിച്ചും സ്ത്രീയുടെ ലൈംഗികതയെകുറിച്ചും കളവു പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മുടെ മക്കൾ ആദ്യം കാണുന്ന നഗ്നതയും ആദ്യമായി കണ്ടറിയുന്ന ലൈംഗികതയും ഇതേ കളവുതന്നെയാകും. യഥാർഥത്തിൽ സാധ്യമാകാത്തവിധം എല്ലാം തികഞ്ഞ വെണ്ണകല്ലിൽ കൊത്തിയ പോലെയുള്ള സ്ത്രീ ശരീരങ്ങളാകും അവരുടെ മനസിലും പ്രതീക്ഷകളിലും. തൂങ്ങിയ മുലകളും ഇറങ്ങിയ വയറും തടിച്ച തുടകളുമൊന്നും ഭാവിയിൽ അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല. അമിത പ്രതീക്ഷകളോടെ തന്നെ സമീപിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് എത്രത്തോളം ഉൾകൊള്ളുവാൻ കഴിയും? നാളെ അവരുടെ പങ്കാളികൾ ശരീരം കൂടുതൽ വടിവൊത്തതും സെക്സിയും ആകാത്തതിൽ വിഷമിക്കുമ്പോൾ വേണ്ട അതിങ്ങനെതന്നെ യിരുന്നാൽ മതി, ഈ സാധാരണതയാണ് അതിന്റെ സൗന്ദര്യം എന്ന് പറയാൻ കഴിയണമെങ്കിൽ അവർ യഥാർഥ സ്ത്രീശരീരങ്ങൾ കണ്ടുതന്നെ വളരേണ്ടിയിരിക്കുന്നു. അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഈ വിത്തുകൾ പാകേണ്ടതുണ്ട്. സ്വന്തം അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്സിനുകൾ വീടുകളിൽ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്.
നിലവിലെ കുടുംബ സാഹചര്യങ്ങൾക്കുള്ളിൽ ലൈംഗികതയുമായോ നഗ്നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല. വിദ്യാലയങ്ങളിൽ ചെന്നാലോ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലികെട്ടുകൾ തീർക്കുന്നു. അവിടെ നിന്നു തന്നെയാണ് സ്ത്രീശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്.
നേർവഴിക്ക് പ്രണയവും ലൈംഗികതയും അനുഭവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനൽ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോനിമിഷവും സ്ത്രീശരീരങ്ങൾ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്.
പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതൽ മൃഗങ്ങൾ വരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം. സെക്ഷ്വലി ഫസ്ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. തുടർന്നാണ് രഹാണ് എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയത്. ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പൊലീസ് കാമറ, ട്രൈപ്പോഡ്, പെയിൻറ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
മറുനാടന് ഡെസ്ക്