- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജി ആവശ്യപ്പെടാൻ ആർക്കും ധൈര്യമില്ല; രാജിയെക്കുറിച്ച് ചിന്തിക്കാൻ പോലും നേതാവിന് മനസ്സുമില്ല; യുപി തിരഞ്ഞെടുപ്പ് ഫലത്തെതുടർന്ന് കോൺഗ്രസ്സിലുള്ള എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച് മോദി വിരുദ്ധർ; രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ കോൺഗ്രസ് വലിയൊരു പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലായി. പഞ്ചാബിൽ മിന്നുന്ന വിജയം നേടിയെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ തോൽവി കോൺഗ്രസ്സിനെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുന്നു. ഇന്ത്യയെ അറുപതുവർഷം ഭരിച്ച കോൺഗ്രസ് ഇന്നെത്തിനിൽക്കുന്നത് പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നത് പ്രവർത്തകരെ പൂർണമായും നിരാശപ്പെടുത്തുന്നു. രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ സാധാരണ പ്രവർത്തകർക്കെന്നല്ല, മുതിർന്ന നേതാക്കൾക്കുപോലുമില്ല.. സ്വന്തം സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് രാഹുൽ പാർട്ടി സ്ഥാനം രാജിവെക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തരും നേതാക്കളുമുണ്ട്. എന്നാൽ, അത് രാഹുലിനോട് പറയാൻ ആർക്കും ധൈര്യമില്ല. അത്തരമൊരു ചിന്ത രാഹുലിനുമുണ്ടെന്ന് തോന്നുന്നില്ല. തുടർച്ചയായ പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോഴും അടുത്ത പോരാട്ടത്തിൽ കാണാമെ
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ കോൺഗ്രസ് വലിയൊരു പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ്സിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലായി. പഞ്ചാബിൽ മിന്നുന്ന വിജയം നേടിയെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ തോൽവി കോൺഗ്രസ്സിനെ വല്ലാതെ ക്ഷീണിപ്പിച്ചിരിക്കുന്നു. ഇന്ത്യയെ അറുപതുവർഷം ഭരിച്ച കോൺഗ്രസ് ഇന്നെത്തിനിൽക്കുന്നത് പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നത് പ്രവർത്തകരെ പൂർണമായും നിരാശപ്പെടുത്തുന്നു.
രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ സാധാരണ പ്രവർത്തകർക്കെന്നല്ല, മുതിർന്ന നേതാക്കൾക്കുപോലുമില്ല.. സ്വന്തം സംസ്ഥാനത്തെ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റ് രാഹുൽ പാർട്ടി സ്ഥാനം രാജിവെക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തരും നേതാക്കളുമുണ്ട്. എന്നാൽ, അത് രാഹുലിനോട് പറയാൻ ആർക്കും ധൈര്യമില്ല. അത്തരമൊരു ചിന്ത രാഹുലിനുമുണ്ടെന്ന് തോന്നുന്നില്ല. തുടർച്ചയായ പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോഴും അടുത്ത പോരാട്ടത്തിൽ കാണാമെന്ന മട്ടിൽ ഒഴിഞ്ഞുപോവുകയാണ് കോൺഗ്രസ് നേതൃത്വം.
403 അംഗ യുപി നിയമസഭയിൽ കോൺഗ്രസ്സുകാരായുള്ളത് വെറും ഏഴുപേർ മാത്രമാണ്. ഇന്ത്യൻ ജനസംഖ്യയുടെ ആറിലൊന്നും ഉൾക്കൊള്ളുന്ന സംസ്ഥാനത്താണ് രാജ്യത്തെ ഏറ്റവും സീനിയർ പാർട്ടിയുടെ ഈ ഗതികേട്. മറുഭാഗത്ത്, 1977-നുശേഷം യുപിയിൽ ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ ബിജെപി അടുത്ത പൊതുതിരഞ്ഞെടുപ്പിന് കൂടുതൽ ആത്മവിശ്വാസം കൈവരിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃപാടവത്തിന് മുന്നിൽ ഒരിക്കൽക്കൂടി രാഹുൽ പരാജയപ്പെടുന്ന കാഴ്ചയാണ് യുപിയിലും കണ്ടത്.
കോൺഗ്രസ്സിൽ ഘടനാപരമായ മാറ്റം അനിവാര്യമാണെന്നാണ് തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം രാഹുൽ പ്രതികരിച്ചത്. മുതിർന്ന നേതാവും പാർട്ടി വക്താവുമായ അഭിഷേക് മനു സിങ്ഗ്വിയും അതുതന്നെ ആവർത്തിച്ചു. പാർട്ടിയിൽ അടിയന്തരമായി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതുടനുണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും വക്താവ് ഉറപ്പുനൽകി. എന്നാൽ, മാറ്റങ്ങൾ ഏതുതരത്തിലാകുമെന്ന് സൂചിപ്പിക്കാൻ വക്താവിനെന്നല്ല ആർക്കും സാധിക്കുന്നില്ലെന്നതാണ് കോൺഗ്രസ്സിലെ ദുരന്തം.

മോദിക്ക് ലഭിച്ച സ്വീകാര്യതയും കോൺഗ്രസ്സിനെ അലട്ടുന്നു. മോദിയെക്കാൾ സ്വീകാര്യനായ ഒരു നേതാവുപോലും രാജ്യത്തില്ലെന്ന് ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രസ്താവന എല്ലാ രാഷ്ട്രീയ നേതാക്കളെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. 2019-ലെ പൊതു തിരഞ്ഞെടുപ്പിനെക്കുറിച്ച് കോൺഗ്രസ്സുൾപ്പെടെയുള്ള കക്ഷികൾ ആലോചിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ്സിന്റെ സഖ്യകക്ഷി കൂടിയായ നാഷണൽ കോൺഫറൻസ് നേതാവിന്റെ ട്വീറ്റ്. 2024-ലെ തിരഞ്ഞെടുപ്പിലെങ്കിലും കോൺഗ്രസ് അതിന് സജ്ജമാകുമോ എന്നാണ് സാധാരണ പ്രവർത്തകർ ഇപ്പോൾ ചിന്തിക്കുന്നത്.



