- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വെള്ളക്കെട്ടും പ്രളയവും തിരിച്ചറിയാത്തവരെ കുറിച്ചെന്തു പറയാൻ': ബിഹാറിൽ പ്രളയ സാഹചര്യമില്ല; രാഹുലിനെതിരെ ബിഹാർ മന്ത്രി
പട്ന: ബിഹാറിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ആഹ്വാനം ചെയ്തുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിഹാർ ജലവിഭവ മന്ത്രി സഞ്ജയ് കുമാർ ഝാ. രാഹുൽ ഗാന്ധിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ബിഹാറിൽ പ്രളയ സാഹചര്യമില്ലെന്നും മന്ത്രി സഞ്ജയ് ഝാ പ്രതികരിച്ചു.
കോവിഡ് മഹാമാരിക്കിടെ പ്രളയ ദുരിതവും അനുഭവിക്കുന്ന ബിഹാർ ജനതയോടു സഹതാപമുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണമെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ബിഹാറിലെ നദികളിലൊന്നും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലില്ല. കാലവർഷം കാരണവും നേപ്പാളിലെ അണക്കെട്ടുകൾ തുറന്നു വിടുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നു മാത്രം. വെള്ളക്കെട്ടും പ്രളയവും തിരിച്ചറിയാൻ കഴിയാത്തവരെ കുറിച്ചെന്തു പറയാനെന്നും ഝാ ചോദിച്ചു.
Dear @RahulGandhi ji ~ Looks like you have been wrongly fed about "floods" in Bihar. There is none yet and in wake of heavy rains we're not ruling it out either. However, you're intelligent enough to distinguish between water logging & floods. Kindly refrain from confusing the 2.
- Sanjay Kumar Jha (@SanjayJhaBihar) June 23, 2021
ന്യൂസ് ഡെസ്ക്