- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃണമൂലിനെതിരെ വോട്ട് ചോദിച്ച് രാഹുലും ബുദ്ധദേവും ഒരേ വേദിയിൽ; വെട്ടിയാലത് സിപിഐ(എം) കേന്ദ്ര നേതൃത്വം; ബുദ്ധദേവ് പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അംഗമല്ലെന്ന് പറഞ്ഞ് യച്ചൂരിയുടെ തടിയൂരൽ
കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വേദി പങ്കിട്ട് ബുദ്ധദേവ് ഭട്ടാചാര്യയും രാഹുൽഗാന്ധിയും. ആദ്യഘട്ടത്തിൽ ധാരണ മാത്രമാണെന്ന് മാത്രം സൂചിപ്പിച്ചിരുന്ന ബന്ധം സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന് സൂചനയാണ് സിപിഐ(എം) ബംഗാൾ ഘടകം നൽകുന്നത്. കൊൽക്കത്തയിലെ പാർക്ക് സർക്കസ് ഗ്രൗണ്്ടിയായിരുന്നു പ്രചാരണ യോഗം. മമതാ ബാനർജിയുടെ സർക്കാരിനെ താഴെയിറക്കാൻ ഇരുവരും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ദുർഭരണത്തിലൂടെ സംസ്ഥാനത്തെ നശിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയെ പുറത്താക്കാൻ കോൺഗ്രസും സിപിഎമ്മും ഒന്നിക്കേണ്്ടത് ആവശ്യമാണെന്നു ബുദ്ധദേവ് പറഞ്ഞു. മുതിർന്ന കോൺഗ്രസ്-സിപിഐ(എം) പ്രവർത്തകർ യോഗത്തിൽ സന്നിഹിതരായിരുന്നു. നേരത്തെ വേദി പങ്കിടുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ബുദ്ധദേവ് തന്നെ രാഹുലുമായി വേദി പങ്കിടുകയായിരുന്നു. 'എങ്ങിനെയാണ് അരിവാൾ ചുറ്റികയും കൈപ്പത്തിയും ഒരേ സ്ഥലം പങ്കിടുവാനാവുക എന്നാൽ തൃണമൂലിനെതിരെ ധാരണ മാത്രമാണുണ്ടാക്കുന്നത്' എന്നായിരുന്നു ബുദ്ധദേവ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതേ കുറിച്ച് ചോ
കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വേദി പങ്കിട്ട് ബുദ്ധദേവ് ഭട്ടാചാര്യയും രാഹുൽഗാന്ധിയും. ആദ്യഘട്ടത്തിൽ ധാരണ മാത്രമാണെന്ന് മാത്രം സൂചിപ്പിച്ചിരുന്ന ബന്ധം സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന് സൂചനയാണ് സിപിഐ(എം) ബംഗാൾ ഘടകം നൽകുന്നത്.
കൊൽക്കത്തയിലെ പാർക്ക് സർക്കസ് ഗ്രൗണ്്ടിയായിരുന്നു പ്രചാരണ യോഗം. മമതാ ബാനർജിയുടെ സർക്കാരിനെ താഴെയിറക്കാൻ ഇരുവരും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ദുർഭരണത്തിലൂടെ സംസ്ഥാനത്തെ നശിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയെ പുറത്താക്കാൻ കോൺഗ്രസും സിപിഎമ്മും ഒന്നിക്കേണ്്ടത് ആവശ്യമാണെന്നു ബുദ്ധദേവ് പറഞ്ഞു. മുതിർന്ന കോൺഗ്രസ്-സിപിഐ(എം) പ്രവർത്തകർ യോഗത്തിൽ സന്നിഹിതരായിരുന്നു.
നേരത്തെ വേദി പങ്കിടുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ബുദ്ധദേവ് തന്നെ രാഹുലുമായി വേദി പങ്കിടുകയായിരുന്നു. 'എങ്ങിനെയാണ് അരിവാൾ ചുറ്റികയും കൈപ്പത്തിയും ഒരേ സ്ഥലം പങ്കിടുവാനാവുക എന്നാൽ തൃണമൂലിനെതിരെ ധാരണ മാത്രമാണുണ്ടാക്കുന്നത്' എന്നായിരുന്നു ബുദ്ധദേവ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതേ കുറിച്ച് ചോദിച്ചപ്പോൾ ബുദ്ധദേവ് പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അംഗമല്ലെന്നാണ് യെച്ചൂരി പറഞ്ഞത്.
ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്നും നീക്കുപോക്ക് മാത്രമാണുള്ളതെന്നുമായിരുന്നു സിപിഐ(എം) നേരത്തെ വ്യക്തമാക്കിയരുന്നത്. കഴിഞ്ഞ ദിവസം സിപിഐ(എം) സ്ഥാനാർത്ഥികൾക്കായി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും വോട്ട് ചോദിച്ച് പ്രചാരണയോഗത്തിൽ പങ്കെടുത്തിരുന്നു.



