- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിനെ വയസ്സനെന്ന് വിളിച്ച് കളിയാക്കിയതോടെ 'അമൂൽ ബേബി' എന്ന ചെല്ലപ്പേരു വീണിട്ടും പഠിച്ചില്ല; മോദിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴും കേൾക്കേണ്ടിവരുന്നത് പക്വതയില്ലാത്ത പയ്യനെന്ന ആക്ഷേപങ്ങൾ; ഭൂകമ്പമുണ്ടാക്കുമെന്ന് പറഞ്ഞ് പുറത്തുവിട്ട പ്രസ്താവന സ്വന്തക്കാർ പോലും ഏറ്റുപിടിക്കാതായതോടെ ട്വിറ്ററിൽ ആവർത്തിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിപോലും തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്ത്ത്ത്തള്ളിയ കേസിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചതിന്റെ പേരിൽ വൻ വിമർശനം നേരിടുന്നതിനിടെ വീണ്ടും ട്വിറ്ററിൽ അതേ ചോദ്യങ്ങളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 'മോദി ജീ.. നിങ്ങൾ ആദ്യം ഇതുപറയൂ... 2012-13 കാലത്ത് കിട്ടിയ ആ പത്ത് പാക്കറ്റുകളിൽ എന്തായിരുന്നു' എന്ന ചോദ്യമുയർത്തിയാണ് രാഹുലിന്റെ പുതിയ ട്വീറ്റ്. ഇതോടെ ഇത്രയും ബാലിശമായും പക്വതയില്ലാതെയും കോൺഗ്രസ് പോലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഒരു പാർട്ടിയുടെ ഉന്നത നേതാവ് ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന ചർച്ച വീണ്ടും സജീവമാകുകയാണ് ദേശീയ രാഷ്ട്രീയത്തിൽ. നരേന്ദ്ര മോദി നടത്തിയ അഴിമതിക്ക് ഒരു തെളിവുമില്ലെന്നും ബന്ധപ്പെട്ട് ഹാജരാക്കിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി നേതാവായിരുന്ന പ്രശാന്ത് ഭൂഷൺ നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളിയത്. എന്നിട്ടും ഇതേ ആരോപണം കഴിഞ്ഞദിവസം രാഹുൽ യുപിയിലെ തിരഞ്ഞെടുപ്പ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിപോലും തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്ത്ത്ത്തള്ളിയ കേസിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചതിന്റെ പേരിൽ വൻ വിമർശനം നേരിടുന്നതിനിടെ വീണ്ടും ട്വിറ്ററിൽ അതേ ചോദ്യങ്ങളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.
'മോദി ജീ.. നിങ്ങൾ ആദ്യം ഇതുപറയൂ... 2012-13 കാലത്ത് കിട്ടിയ ആ പത്ത് പാക്കറ്റുകളിൽ എന്തായിരുന്നു' എന്ന ചോദ്യമുയർത്തിയാണ് രാഹുലിന്റെ പുതിയ ട്വീറ്റ്. ഇതോടെ ഇത്രയും ബാലിശമായും പക്വതയില്ലാതെയും കോൺഗ്രസ് പോലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ഒരു പാർട്ടിയുടെ ഉന്നത നേതാവ് ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന ചർച്ച വീണ്ടും സജീവമാകുകയാണ് ദേശീയ രാഷ്ട്രീയത്തിൽ.
നരേന്ദ്ര മോദി നടത്തിയ അഴിമതിക്ക് ഒരു തെളിവുമില്ലെന്നും ബന്ധപ്പെട്ട് ഹാജരാക്കിയ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി നേതാവായിരുന്ന പ്രശാന്ത് ഭൂഷൺ നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളിയത്. എന്നിട്ടും ഇതേ ആരോപണം കഴിഞ്ഞദിവസം രാഹുൽ യുപിയിലെ തിരഞ്ഞെടുപ്പു റാലിക്കിടെ ഉന്നയിക്കുകയായിരുന്നു. നരേന്ദ്ര മോദി നടത്തിയ അഴിമതിക്ക് വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിട്ടാൽ ഇവിടെ ഭൂകമ്പമുണ്ടാകുമെന്നുമെല്ലാം പറഞ്ഞുവരികയായിരുന്നു രാഹുൽ.
പാർലമെന്റിൽ തന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും അവസരം കിട്ടിയാൽ ഇത് ഉന്നയിക്കുമെന്നും ഇതോടെ മോദിക്ക് ഇരിക്കപ്പൊറുതി ഇല്ലാതാകുമെന്നുമെല്ലാം രാഹുൽ പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം കോൺഗ്രസ് റാലിക്കിടെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
രാഹുൽ ഇപ്പോൾ പ്രസംഗിക്കാൻ പഠിച്ചെന്നും പക്ഷേ, അതുകൊണ്ട് ഭൂമികുലുക്കമൊന്നും ഉണ്ടായില്ലെന്നും മോദി കളിയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആ പത്തു പൊതികളിലെന്താണെന്ന ട്വീറ്റുമായി രാഹുൽ വീണ്ടുമെത്തിയത്. ആദ്യം പറഞ്ഞതുതന്നെ പാർട്ടിക്കു ക്ഷീണമായെന്ന് വിലയിരുത്തപ്പെടുന്നതിനിടെ ഇത്തരത്തിൽ പക്വതയില്ലാത്ത ആരോപണം രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കാമോ എന്ന ചോദ്യമാണ് ദേശീയ മാദ്ധ്യമങ്ങളും ഉന്നയിക്കുന്നത്.
ഇത് വെറും കുട്ടിത്തമുള്ള ആരോപണം ഉന്നയിക്കുന്നതായിപ്പോയി എന്നും തന്ത്രപരമായ സമീപമനം അല്ല കോൺഗ്രസ് ഉപാധ്യക്ഷന്റെ കസേരയിലിരിക്കുന്ന രാഹുലിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പാർട്ടിയിൽ തന്നെ ചർച്ച തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല, നോട്ടുനിരോധനത്തിൽ നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും എതിരെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനിടെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന്റെ സമുന്നത നേതാവുതന്നെ ഇത്തരത്തിൽ അപക്വമായ പ്രസ്താവനയിറക്കിയതിൽ മറ്റു കക്ഷികൾക്കും എതിർപ്പുണ്ട്.
പക്ഷേ, പ്രശ്‌നം അവിടംകൊണ്ടും തീരുന്നില്ല. മോദിക്ക് ബിർളയും സഹാറയും പണം നൽകിയെന്ന് വ്യക്തമാക്കാൻ ഡയറിയിലെ പരാമർശങ്ങളാണ് രാഹുൽ ഉയർത്തിക്കാട്ടിയത്. അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിൽ കോൺഗ്രസ്സിന് പങ്കാളിത്തമുണ്ടെന്ന ആരോപണം ഉയരുന്നതും ഇത്തരത്തിൽ ഡയറി രേഖകളെ ഉദ്ധരിച്ചാണ്. അഗസ്റ്റ ഡീലിൽ മധ്യസ്ഥത വഹിച്ചയാളുടെ ഡയറിയിലെ കുറിപ്പുകൾ ആധാരമാക്കിയാണ് ആംആദ്മിയും ബിജെപിയും കോൺഗ്രസ്സിനെ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുള്ളത്.
ഒരു മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് ഫസ്റ്റ് ഫാമിലിയും എന്ന് ഡയറിയിലെ കുറിപ്പുകളിൽ നിന്ന് വ്യക്തമാണെന്ന ആരോപണമാണ് ഉയരുന്നത്. എന്നാൽ ഡയറിയിലെ കുറിപ്പുകളെ ആസ്പദമാക്കി കോൺഗ്രസിനെ കരിവാരിത്തേക്കുന്നു എന്നും ഇതല്ലാതെ കൃത്യമായ തെളിവുകൾ കൊണ്ടുവരൂ എന്നും പറഞ്ഞാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്. അപ്പോൾ രാഹുൽ തന്നെ മോദിക്കെതിരെ മറ്റൊരു ഡയറിക്കുറിപ്പിനെ ഉയർത്തിക്കാട്ടി ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യം പാർട്ടിയിലും ചർച്ചയായിക്കഴിഞ്ഞു.

ഇത്തരത്തിൽ ബാലിശവും അപക്വവുമായ പരാമർശങ്ങളുടെ പേരിൽ രാഹുൽ പഴികേൾക്കുന്നത് ഇതാദ്യമല്ല. 2011ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ രാഹുൽ 93 കാരനായ ഒരു വയസ്സനെയാണോ നിങ്ങൾക്ക് മുഖ്യമന്ത്രിയായി വേണ്ടതെന്ന് ചോദിച്ച് വി എസ് അച്യുതാനന്ദനെ കളിയാക്കിയത് വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തിരിച്ച് രാഹുലിനെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ 'അമൂൽ ബേബി' ആയി ചിത്രീകരിച്ച് വി എസ് കളിയാക്കി വിട്ടത് ദേശീയ മാദ്ധ്യമങ്ങളിലുൾപ്പെടെ വലിയ വാർത്തയാവുകയും ചെയ്തു.
ഇതിന് പിന്നാലെ വിഎസിനെയും രാഹുലിനെയും ചിത്രീകരിച്ച് ഗുജറാത്തിലെ സഹകരണ ക്ഷീരവികസന ഫെഡറേഷനായ അമൂൽ പരസ്യമിറക്കുന്നതുവരെ കാര്യങ്ങൾ എത്തി. 'രണ്ടുപേരും അമൂൽ ബേബികളാണ്' എന്നും കുഞ്ഞുങ്ങൾക്കും വയസ്സന്മാർക്കും ഒരുപോലെ എന്നുമെല്ലാം കാപ്ഷൻ നൽകി അമൂൽ രാജ്യംമുഴുവൻ പരസ്യ ഹോർഡിംഗുകളും ഇറക്കിയതും വലിയ ചർച്ചയായി.

സമാനമായ രീതിയിൽ പ്രായവും പക്വതയുമുള്ള, രാജ്യത്തെ പ്രധാനമന്ത്രി കൂടിയായ നരേന്ദ്ര മോദിക്കെതിരെ ഇത്തരത്തിൽ കുട്ടിത്തം നിറഞ്ഞ ഒരു ആരോപണം ഉന്നയിക്കുകയാണ് രാഹുൽ ചെയ്തതെന്ന വിമർശനമാണ് ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം ചർച്ചചെയ്യപ്പെടുന്നത്. രാഹുലിന്റെ നേതൃഗുണം ഇല്ലായ്മയാണ് ഇപ്പോൾ വെളിവാകുന്നതെന്നും ആക്ഷേപം ഉയരുന്നു.



