- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചിത്വ ഭാരതം വിജയമാണോ എന്ന് രാഹുൽ; അതേയെന്ന് വിദ്യാർത്ഥികൾ; മെയ്ക് ഇൻ ഇന്ത്യയ്ക്കും ഉത്തരം അതെയെന്ന്; മോദി വിരുദ്ധ വികാരം ഉണ്ടാക്കാൻ ഇറങ്ങിയ രാഹുലിന് മൗണ്ട് കാർമലിലെ കുട്ടികൾ പണി കൊടുത്തത് ഇങ്ങനെ; രാഹുലിന്റെ തടി തപ്പൽ വീഡിയോ പുറത്ത്
ബംഗളുരു: ക്യാമ്പസുകളിലൂടെ യുവത്വത്തെ കൈയിലെടുത്ത് താരമാകാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമത്തിന് തിരിച്ചടി. മോദിയെ പരിഹസിക്കാൻ ശ്രമിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബെംഗളൂരുവിലെ വനിതാ കോളജ് വിദ്യാർത്ഥിനികളുടെ വക പണി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജുകളിലേക്കും സർവകലാശാലകളിലേക്കും നടത്തുന്ന സന്

ബംഗളുരു: ക്യാമ്പസുകളിലൂടെ യുവത്വത്തെ കൈയിലെടുത്ത് താരമാകാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമത്തിന് തിരിച്ചടി. മോദിയെ പരിഹസിക്കാൻ ശ്രമിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബെംഗളൂരുവിലെ വനിതാ കോളജ് വിദ്യാർത്ഥിനികളുടെ വക പണി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളജുകളിലേക്കും സർവകലാശാലകളിലേക്കും നടത്തുന്ന സന്ദർശന പരമ്പരയ്ക്ക് തുടക്കം കുറിച്ചുള്ള പരിപാടിയിലാണ് രാഹുൽ പെട്ടത്. ബംഗളൂരു മൗണ്ട് കാർമൽ വനിതാ കോളജിലായിരുന്നു പണി മേടിക്കൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഭാരതം പരിപാടി വിജയമാണോയെന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് സദസ് ഒന്നാകെ അതെ എന്നു മറുപടി നൽകി. അതെയെന്നാണോ നിങ്ങൾക്ക് തോന്നുന്നത്? അങ്ങനെയെങ്കിൽ പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി വിജയമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ രാഹുൽ വക അടുത്ത ചോദ്യം. ഉത്തരം അതേ..... യുവാക്കളായ നിങ്ങൾക്ക് ആവശ്യത്തിന് ജോലി സാധ്യതകൾ ഇവിടെയുണ്ടോ എന്ന ചോദ്യം കൂടി ചോദിച്ച രാഹുൽ അവിടെയും നിരാശനാകേണ്ടി വന്നു. പ്രതികൂലമായി പ്രതികരിച്ച സദസിനെ കണ്ടതോടെ തനിക്കു പക്ഷേ ആ അഭിപ്രായമില്ല എന്നു പറഞ്ഞ് ഒടുവിൽ തടിതപ്പുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്ക്കാണ് ഭരണപരമായ തീരുമാനങ്ങൾ ൈകക്കൊള്ളുന്നത് എന്നതുൾപ്പെടെയുള്ള വിമർശനങ്ങൾക്ക് പിന്നാലെയാണ് ശുചിത്വ ഭാരതം പരിപാടി വിജയമാണോയെന്ന ചോദ്യത്തിന് സ്ത്രീകളുടെ സദസ് അതെ എന്നു മറുപടി നൽകിയത്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒറ്റയ്ക്ക് ഇന്ത്യയെ മാറ്റാനാകില്ലെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് വഴി മാത്രം എല്ലാക്കാര്യങ്ങളും നിയന്ത്രിക്കാൻ സാധിക്കില്ല. പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന് മാത്രം ഇന്ത്യയെ മാറ്റാനാകുമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. എല്ലാ ഉത്തരങ്ങളും ഒരാളിൽ മാത്രം നിഷിപ്തമായിരിക്കുന്നത് അംഗീകരിക്കാനാവില്ല. പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ പ്രാവർത്തികമാക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭീഷണിപ്പെടുത്തി ഭരിക്കലാണ് ഇപ്പോൾ നടക്കുന്നത്. ഇത് രാജ്യത്തിന് ദോഷം ചെയ്യും.വെറുക്കൽ എളുപ്പമാണ്. എന്നാൽ ഒരാളെ സ്‌നേഹിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണ്. അതാണ് കൂടുതൽ ശക്തം. കൂടുതൽ സംഭാഷണങ്ങൾ നടത്തുന്നതാണ് അഭികാമ്യം.
ആരെക്കുറിച്ചെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അവരെ ആക്രമിക്കുന്നതിന് മുമ്പ് അവരുമായി സംസാരിക്കാൻ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ പ്രധാന ചുമതല ചർച്ചകളും സംഭാഷണങ്ങളിലും പങ്കെടുക്കുക എന്നാണ്. എന്നാൽ ബിജെപിയുടെ പ്രധാന പ്രശ്‌നം അവർ സംഭാഷണത്തിന് തയ്യാറാകുന്നില്ല എന്നതാണ്. ചർച്ചകളും സംഭാഷണങ്ങളും ജനാധിപത്യത്തിൽ പ്രധാനപ്പെട്ടതാണ്. സംസാരിക്കാൻ അനുവദിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ പാർലമെന്റിൽ അംഗങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ മൈക്ക് ഓഫ് ചെയ്യുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ചില തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടാകാം. അതു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും എന്നാൽ തെറ്റുകൾ തിരുത്തി പാർട്ടിക്ക് പുതിയ മുഖം നൽകുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ചോദ്യോത്തര വേളയിലും കുഴക്കുന്ന ചോദ്യങ്ങളാണ് രാഹുലിന് നേരെ ഉയർന്നത്. ബിഹാറിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനൊപ്പം കൂട്ടുകൂടാനുള്ള കോൺഗ്രസ് ശ്രമത്തെക്കുറിച്ചു വിദ്യാർത്ഥിനികൾ ചോദിച്ചു. ഇത് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നതിന് തെളിവല്ലേയെന്നായിരുന്നു ചോദ്യം. ഈ പശ്ചാത്തലത്തിൽ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെ നിലപാടെന്തെന്ന് വിശദമാക്കാനും അവർ രാഹുലിനോട് ആവശ്യപ്പെട്ടു. ലാലു പ്രസാദ് യാദവ് നിലവിൽ സർക്കാരിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ മറുപടി പറഞ്ഞത്. അഴിമതിരഹിത ബിഹാറിനായാണ് തങ്ങളുടെ പ്രവർത്തനമെന്ന ലാലുവിന്റെ മകൻ തേജസ്വി യാദവിന്റെ പ്രസ്താവനയും രാഹുൽ മറുപടിയിൽ ഉദ്ധരിച്ചു.
മോദി വിരുദ്ധ പരമാർശങ്ങളിൽ വിദ്യാർത്ഥികൾ അനുകൂല പ്രതികരണങ്ങൾ നടത്താതിന്റെ ചമ്മൽ രാഹുലിന്റെ മുഖ്യത്ത് വ്യക്തമായിരുന്നു. കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർക്കൊപ്പമാണ് രാഹുൽ ക്യാമ്പസിലെത്തിയത്. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. പരമാവധി ക്രിയാത്മകയായി തന്നെയാണ് രാഹുൽ ഇടപെടലുകൾക്ക് ശ്രമിച്ചത്. അംഗ പരിമിതർക്ക് ജോലി സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നവും ഉയർന്നു. അംഗ പരിമിതനായ ആ കുട്ടിക്ക് രാഹുൽ തന്റെ ഫോൺ നമ്പർ നൽകി. ജോലി ആവശ്യമുള്ളപ്പോൾ ബന്ധപ്പെടണമെന്നും പറഞ്ഞു. ഇതെല്ലാം കുട്ടികൾ കൈയടിയോടെയാണ് ഏറ്റെടുത്തത്.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി ഉയർത്തിയാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. അതിനും നിലയ്ക്കാത്ത കൈയടിയായിരുന്നു. എന്നാൽ മോദി വിരുദ്ധതയിലേക്ക് നീങ്ങിയപ്പോൾ കൈയടിയുടെ എണ്ണം കുറഞ്ഞു. വിമർശനങ്ങളും സജീവമായി.

