- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ 4ന്റെ ചൈൽഡ് ജീനിയസ് മത്സരത്തിൽ എതിരാളികളെ ബഹുദൂരം തള്ളി വിജയിച്ചത് ലണ്ടനിലെ ഇന്ത്യൻ ബാലൻ; രണ്ടാമതെത്തിയ ആൾ 17 കാർഡുകൾ ഓർത്തിരുന്നപ്പോൾ രാഹുൽ വിജയിച്ചത് 52 കാർഡുകൾ തെറ്റാതെ പറഞ്ഞ്; അസാധാരണക്കാരനായ ബാലനെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ
ഈ വർഷത്തെ ചൈൽഡ് ജീനിയസ് മത്സരത്തിൽ സ്റ്റാർ ഓഫ് ദി ഇയറായി ലണ്ടനിലെ ബാർനെറ്റിലുള്ള ഇന്ത്യൻ ബാലനായ 12 കാരൻ രാഹുൽ ദോഷി തെരഞ്ഞെടുക്കപ്പെട്ടു. ചാനൽ 4 ആണ് ഈ മത്സരം നടത്തിയിരിക്കുന്നത്. തന്റെ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് രാഹുൽ ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. മത്സരത്തിൽ രണ്ടാമത് എത്തിയ ആൾ 17 കാർഡുകൾ ഓർത്തിരുന്നപ്പോൾ രാഹുൽ വിജയിച്ചത് 52 കാർഡുകൾ തെറ്റാതെ പറഞ്ഞായിരുന്നു. ഇത്തരത്തിൽ അസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിച്ച ഈ ബാലനെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. 162 ഐക്യു സഹിതമാണ് ചാനൽ 4 ഗെയിം ഷോയുടെ ഈ സീസണിൽ രാഹുൽ തിളങ്ങുന്ന താരമായിത്തീർന്നിരിക്കുന്നത്. വാക്കുകളുടെ സ്‌പെല്ലിങ് തെറ്റാതെ പറഞ്ഞും അസാധാരണായ ഓർമശക്തി പ്രകടിപ്പിച്ചും സങ്കീർണമാ ഗണിത പ്രശ്‌നങ്ങൾക്ക് സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തിയുമാണ് രാഹുൽ കഴിവ് തെളിയിച്ച് പ്രേക്ഷകരുടെ ആരാധനാ പാത്രമായിത്തീർന്നിരിക്കുന്നത്. 104 പ്ലേയിങ് കാർഡുകൾ കാണിക്കുകയും അത് ഓർമിച്ചെടുക്കാൻ ഒരു മണിക്കൂർ നൽകുകയും ചെയ്തിരുന്നു. ഇത
ഈ വർഷത്തെ ചൈൽഡ് ജീനിയസ് മത്സരത്തിൽ സ്റ്റാർ ഓഫ് ദി ഇയറായി ലണ്ടനിലെ ബാർനെറ്റിലുള്ള ഇന്ത്യൻ ബാലനായ 12 കാരൻ രാഹുൽ ദോഷി തെരഞ്ഞെടുക്കപ്പെട്ടു. ചാനൽ 4 ആണ് ഈ മത്സരം നടത്തിയിരിക്കുന്നത്. തന്റെ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് രാഹുൽ ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. മത്സരത്തിൽ രണ്ടാമത് എത്തിയ ആൾ 17 കാർഡുകൾ ഓർത്തിരുന്നപ്പോൾ രാഹുൽ വിജയിച്ചത് 52 കാർഡുകൾ തെറ്റാതെ പറഞ്ഞായിരുന്നു. ഇത്തരത്തിൽ അസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിച്ച ഈ ബാലനെ പുകഴ്‌ത്തി ബ്രിട്ടീഷ് മാധ്യമങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
162 ഐക്യു സഹിതമാണ് ചാനൽ 4 ഗെയിം ഷോയുടെ ഈ സീസണിൽ രാഹുൽ തിളങ്ങുന്ന താരമായിത്തീർന്നിരിക്കുന്നത്. വാക്കുകളുടെ സ്‌പെല്ലിങ് തെറ്റാതെ പറഞ്ഞും അസാധാരണായ ഓർമശക്തി പ്രകടിപ്പിച്ചും സങ്കീർണമാ ഗണിത പ്രശ്‌നങ്ങൾക്ക് സെക്കൻഡുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തിയുമാണ് രാഹുൽ കഴിവ് തെളിയിച്ച് പ്രേക്ഷകരുടെ ആരാധനാ പാത്രമായിത്തീർന്നിരിക്കുന്നത്. 104 പ്ലേയിങ് കാർഡുകൾ കാണിക്കുകയും അത് ഓർമിച്ചെടുക്കാൻ ഒരു മണിക്കൂർ നൽകുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് തെറ്റാതെ 52 കാർഡുകൾ ഈ കൊച്ചുമിടക്കുൻ തെറ്റാതെ കൃത്യമായി ഓർമിച്ചെടുത്തിരിക്കുന്നത്.
എന്നാൽ ഇതിൽ ഒരു കാർഡ് തെറ്റിയതിനെ തുടർന്നായിരുന്ന 52 കാർഡുകൾക്ക് ശേഷം രാഹുൽ എലിമിനേറ്റ് ചെയ്യപ്പെട്ടിരുന്നത്. രണ്ടാം സ്ഥാനത്തെത്തിയ നെറിസക്ക് വെറും 17 കാർഡുകൾ മാത്രമേ തെറ്റാതെ ഓർമിച്ചെടുക്കാൻ സാധിച്ചിരുന്നുള്ളൂ. ഓരോ കാർഡുകളും തന്റെ മകൻ തെറ്റാതെ ഓർമിച്ചെടുത്ത് പറയുന്നത് കണ്ടപ്പോൾ രാഹുലിന്റെ പിതാവ് മിനേഷ് അവിശ്വസനീയമായി അത് നോക്കി നിന്നിരുന്നു. ക്വിസ് മാസ്റ്ററായ റിച്ചാർഡ് ഒസ്മാനും രാഹുലിന്റെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. ആദ്യത്തെ 52 കാർഡുകൾ ഓർമിച്ചെടുക്കുന്നതിനുള്ള ഒരു ഗെയിം പ്ലാൻ മിനേഷ് രാഹുലുമായി ചേർന്ന് പ്രാക്ടീസ് ചെയ്തിരുന്നു.
ഇത്രയും ഓർമിച്ചെടുക്കാനും ബാക്കിയുള്ളവ വിട്ട് കളയാനുമായിരുന്നു ഇവർ നേരത്തെ പദ്ധതിയിട്ടിരുന്നത്. ഇതിൽ കൂടുൽ ഓർമിക്കാമെന്നുള്ള അത്യാഗ്രഹമൊന്നും തനിക്കില്ലായിരുന്നുവെന്നാണ് രാഹുൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഈ വിജയത്തിൽ മതിമറന്ന് പ്രയത്‌നം നിർത്താതെ മുന്നോട്ട് പോകാനും കൂടുതൽ വിജയങ്ങൾ കൈയെത്തിപ്പിടിക്കാനുമാണ് രാഹുൽ തീരുമാനിച്ചിരിക്കുന്നത്. താൻ പരമാവധി നല്ല രീതിയിൽ കളിച്ചുവെന്നും പിതാവിന്റെ ഉപദേശം നന്നായി പ്രവർത്തിച്ചുവെന്നും രാഹുൽ മത്സരത്തിന് ശേഷം മിനേഷിനോട് പറഞ്ഞിരുന്നു. രാഹുലിന് 162 ഐക്യുവാണുള്ളത്. ഇത് ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിങ് എന്നിവരേക്കാൾ ഉയർന്നതാണ്. പ്രഫഷണൽ സ്‌നൂക്കർ പ്ലെയറായ പിതാവ് മിനേഷിന്റെ പ്രേരണ മൂലമാണ് രാഹുൽ ഈ ഗെയിമിലേക്കെത്തിയത്. തങ്ങളുടെ മകനെ ഗെയിമിന്റെ പേരിൽ സമ്മർദത്തിലാക്കിയിരുന്നില്ലെന്നാണ് മിനേഷും രാഹുലിന്റെ അമ്മ കോമളും വെളിപ്പെടുത്തുന്നത്.