- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് ദിവസത്തെ ജയിൽ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുകയാണ്; അയ്യപ്പ ഭക്തർക്ക് ആശയ വിനിമയം നടത്താനാണ് ഈ 'വോക്കി ടോക്കികൾ' ; വൃശ്ചികം ഒന്നിന് നട തുറക്കുമ്പോൾ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനയുമായി രാഹുൽ ഈശ്വറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയുണ്ടായ വിവാദ ചൂടും ചെറുതല്ല. സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവതികളെ പ്രതിഷേധക്കാർ തടയുന്ന അവസ്ഥ വരെ ശബരിമലയിലുണ്ടായി. ഇപ്പോൾ വൃശ്ചികം ഒന്നിന് നട തുറക്കുന്ന അവസരത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അതിനിടെയാണ് മലമുകളിൽ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുൽ ഈശ്വർ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്. ഒരു ബാസ്ക്കറ്റ് നിറയേ വോക്കി ടോക്കികളും കയ്യിൽ പിടിച്ചുകൊണ്ടുള്ള സെൽഫി ചിത്രമാണ് രാഹുൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ച്ചത്. രാഹുലിന്റെ കുറിപ്പിങ്ങനെ 'ഏഴ് ദിവസത്തെ ജയിൽ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കയാണ്. മല മുകളിൽ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തർക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികൾ. ആദിവാസി സഹോദരീ സഹോദരന്മാർക്കും മുസ്ലി ക്രിസ്ത്യൻ സഹോദരങ്ങൾക്കും സഹകരണങ്ങൾക്ക് നന്ദി' രാഹുൽ പോസ്റ്റിൽ കുറിച്ച
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയുണ്ടായ വിവാദ ചൂടും ചെറുതല്ല. സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവതികളെ പ്രതിഷേധക്കാർ തടയുന്ന അവസ്ഥ വരെ ശബരിമലയിലുണ്ടായി. ഇപ്പോൾ വൃശ്ചികം ഒന്നിന് നട തുറക്കുന്ന അവസരത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
അതിനിടെയാണ് മലമുകളിൽ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുൽ ഈശ്വർ ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്. ഒരു ബാസ്ക്കറ്റ് നിറയേ വോക്കി ടോക്കികളും കയ്യിൽ പിടിച്ചുകൊണ്ടുള്ള സെൽഫി ചിത്രമാണ് രാഹുൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ച്ചത്.
രാഹുലിന്റെ കുറിപ്പിങ്ങനെ
'ഏഴ് ദിവസത്തെ ജയിൽ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കയാണ്. മല മുകളിൽ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തർക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികൾ.
ആദിവാസി സഹോദരീ സഹോദരന്മാർക്കും മുസ്ലി ക്രിസ്ത്യൻ സഹോദരങ്ങൾക്കും സഹകരണങ്ങൾക്ക് നന്ദി' രാഹുൽ പോസ്റ്റിൽ കുറിച്ചു.വൃശ്ചികം ഒന്നിന് നടതുറക്കുമ്പോൾ മുമ്പ് നടന്നതിനെക്കാൾ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന് സൂചന നൽകുന്നതാണ് രാഹുലിന്റെ വാക്കുകൾ.