കൊച്ചി: രാഹുൽ ഈശ്വറിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ശബരിമലയിൽ കലാപത്തിന് പദ്ധതിയിട്ടുവെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.അന്വേഷണ ഉദ്യോസ്ഥരമായി സഹകരിക്കണം, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിൽ എത്തി ഒപ്പിടണം എന്നീ ഉപാധികളോടെയാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. കലാപാഹ്വാനം ചെയ്തെന്ന പരാതിയിൽ കൊച്ചി പൊലീസാണ് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരത്തെ നന്ദാവനത്തിൽ നിന്നുള്ള ഫ്‌ളാറ്റിൽ നിന്നാണ് രാഹുൽ ഈശ്വറിനെ ഞായാറാഴ്ച അറസ്റ്റു ചെയ്തത്. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തംവീഴ്‌ത്തി അശുദ്ധമാക്കാൻ 20 ആളെ നിർത്തിയിരുന്നെന്ന് എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്.