- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു; മോഹൻകുമാർ ഫാൻസിനെതിരെ പരാതിയുമായി രാഹുൽ ഈശ്വർ; ചാനൽ ചർച്ചയിലെ രംഗം ഉപയോഗിച്ച് അധിക്ഷേപമെന്ന് ആരോപണം
കൊച്ചി: ജിസ് ജോയി സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് സിനിമയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി രാഹുൽ ഈശ്വർ. സിനിമയിലൂടെ ജിസ് ജോയി, കുഞ്ചാക്കോ ബോബൻ, സൈജു കുറിപ്പ് എന്നിവർ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്ന ആരോപിച്ചാണ് രാഹുലിന്റെ പരാതി.
മുൻപ് റിപ്പോർട്ടർ ടിവിയിലെ ചർച്ചാപരിപാടിയിൽ തന്റെ വാദം പറയാൻ രാഹുൽ 30 സെക്കൻഡ് ചോദിക്കുന്നതിന്റെ വീഡിയോ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സീനിൽ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വെറും 30 സെക്കൻഡ് അല്ലേ കൊടുക്കൂ അഭിലാഷേ എന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവച്ചാണ് രാഹുൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് രാഹുൽ പറയുന്നു: ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, എന്ന സിനിമയ്ക്കെതിരെ,, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ കജഇ ടലരശേീി 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പൊലീസിൽ പരാതി നൽകും. ഇന്ന് തന്നെ നൽകും.
മാർച്ച് മാസം പകുതിയിലാണ് ചിത്രം റിലീസ് ചെയ്തത്. സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹൻ കുമാർ ഫാൻസ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാലങ്ങളായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിസന്ധികളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.
ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാർക്കലിയാണ്. ശ്രീനിവാസൻ, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ബേസിൽ ജോസഫ്, അലൻസിയർ, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമ്മിക്കുന്നു. ലിസ്റ്റിന്റെ സഹോദരൻ ജസ്റ്റിൻ സ്റ്റീഫൻ ആൺ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. ബാഹുൽ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രിൻസ് ജോർജ് സംഗീതം ഒരുക്കുന്നു. രതിഷ് രാജാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്.