- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്രമൊഴിച്ചും ചോരവീഴ്ത്തിയും നട അടയ്ക്കുമെന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കി; രാജ്യദ്രോഹമെന്ന് പറഞ്ഞ് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരാതി പറഞ്ഞു; കലാപാഹ്വാനത്തിന് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്; എടുത്തത് ജാമ്യമില്ലാ കേസ്; ശബരിമല സ്ത്രീപ്രവേശന സമരത്തിൽ രാഹുൽ ഈശ്വർ അറസ്റ്റിലാകുന്നത് രണ്ടാംതവണ; തന്ത്രികുടുംബാഗം വീണ്ടും അഴിക്കുള്ളിലേക്ക്
കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനം തടഞ്ഞ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അയ്യപ്പ ധർമ സേനാ നേതാവ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ, ശബരിമല സമരത്തിന്റെ മറവിൽ നടത്തിയ ആസൂത്രണങ്ങൾ രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്ത് എത്തി എറണാകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ശബരിമല സംബന്ധിച്ച വിവാദ പരമാർശത്തിനാണ് നടപടി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ രക്തം വീഴ്‌ത്തി സന്നിധാനം അശുദ്ധമാക്കാൻ ആളുകൾ തയ്യാറായിരുന്നു എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പൊലീസ് തന്നെയാണ് തിരുവനന്തപുരം നന്ദൻകോട്ടുള്ള ഫ്ളാറ്റിൽ നിന്ന് രാഹുൽ ഈശ്വറിനെ അറസറ്റ് ചെയ്തത്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പർദ്ധ വളർത്തുന്നതടക്കമുള്ള നീക്കങ്ങൾ രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പൊലീസിന് ലഭിച്ച പരാതി. എറണാകുളം പ്രസ്
കൊച്ചി: ശബരിമലയിൽ യുവതീപ്രവേശനം തടഞ്ഞ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അയ്യപ്പ ധർമ സേനാ നേതാവ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനത്തിനിടെ, ശബരിമല സമരത്തിന്റെ മറവിൽ നടത്തിയ ആസൂത്രണങ്ങൾ രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്ത് എത്തി എറണാകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ശബരിമല സംബന്ധിച്ച വിവാദ പരമാർശത്തിനാണ് നടപടി. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ രക്തം വീഴ്‌ത്തി സന്നിധാനം അശുദ്ധമാക്കാൻ ആളുകൾ തയ്യാറായിരുന്നു എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് അറസ്റ്റ്. കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി രേഖപ്പെടുത്തിയത്. കൊച്ചി പൊലീസ് തന്നെയാണ് തിരുവനന്തപുരം നന്ദൻകോട്ടുള്ള ഫ്ളാറ്റിൽ നിന്ന് രാഹുൽ ഈശ്വറിനെ അറസറ്റ് ചെയ്തത്. 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മതസ്പർദ്ധ വളർത്തുന്നതടക്കമുള്ള നീക്കങ്ങൾ രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്നുണ്ടായി എന്ന് പൊലീസിന് ലഭിച്ച പരാതി. എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടാൻ നടത്തുന്ന നീക്കങ്ങൾ സംബന്ധിച്ചാണ് രാഹുൽ ഈശ്വർ വെളിപ്പെടുത്തിയത്. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു രാഹുൽ ഈശ്വർ മാധ്യമങ്ങളെ കണ്ടത്. രാഹുലിന്റെ പരാമർശനത്തിനെതിരെ എറണാകുളം സെൻട്രൻ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്ന വ്യക്തിയാണ് പരാതി നൽകിയത്. രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്നും പരാതിയിൽ പറയുന്നു. വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസും കരുതുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിന് ആശങ്കയുണ്ടായിരുന്നു. കൊച്ചിയിലുണ്ടായിരുന്ന ഡിജിപി ലോക്നാഥ് ബെഹറയുമായി ആലോചിച്ചാണ് കേസെടുത്തത്. സെൻട്രൽ സിഐ അനന്തലാലിനാണ് അന്വേഷണ ചുമതല. നോട്ടീസ് അയച്ച് രാഹുൽ ഈശ്വറിനെ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യാമെന്നാണ് പൊലീസ് ആദ്യം ആലോചിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ കൈ മുറിച്ച് ചോര വീഴ്‌ത്തി അശുദ്ധമാക്കാനായിരുന്നു പദ്ധതി. അശുദ്ധമായാൽ നട മൂന്ന് ദിവസം അടച്ചിടണമെന്നാണ് ആചാരം. ഇതായിരുന്നു പ്ലാൻ ബിയെന്ന രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്ലാൻ ബി മാത്രമല്ല പ്ലാൻ സിയും തങ്ങൾ ആസൂത്രണം ചെയ്തിരുന്നുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പദ്ധതിയാണ് രാഹുൽ വെളിപ്പെടുത്തിയത്. അശുദ്ധമായാൽ ആചാര പ്രകാരം നട അടച്ചിടും. ഇതോടെ യുവതികളുടെ വരവ് അവസാനിപ്പിക്കാൻ സാധിക്കും. ഇതിന് വേണ്ടി 20 പേരടങ്ങുന്ന പ്രത്യേക സംഘത്തെ ശബരിമലയിൽ ഒരുക്കി നിർത്തിയിരുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതോടെ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്ന വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് എത്തി. രക്തം, മൂത്രം എന്നിവ വീണ് അയ്യപ്പ ശാസ്താവിന്റെ സന്നിധി അശുദ്ധമാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ മൂന്ന് ദിവസം നട അടച്ചിടേണ്ടി വരും. ഇതായിരുന്നു തങ്ങളുടെ പ്ലാൻ ബി. സർക്കാരിന് മാത്രമല്ല തങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയുമൊക്കെ. മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുമ്പോഴും ഈ സംഘം ഒരുങ്ങിയിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.
കഴിഞ്ഞ 17നാണ് രാഹുൽ ഈശ്വറിനെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. ജയിലിൽ നിരാഹാര സമരം നടത്തുകയായിരുന്നു രാഹുൽ ഈശ്വർ. ശനിയാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. തുടർന്ന് തിങ്കളാഴ്ചയാണ് ജാമ്യം നൽകിയത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേർപ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിക്കുക, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ കേസ്. അതിലും വലിയ വകുപ്പുകൾ ഇനി രാഹുലിനെതിരെ ചുമത്തും. ഈ മാസം അഞ്ചിന് ശബരിമല നടതുറക്കും. അതുവരെ രാഹുലിനെ റിമാൻഡിലടയ്ക്കാനാണ് നീക്കം. ശബരിമലയിൽ പ്രതിഷേധത്തിന് വാക്കി ടോക്കി വാങ്ങിയതും വിവാദമായിരുന്നു. ഇതും രാഹുൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതിന് തെളിവായി പൊലീസ് വിലയിരുത്തും.
അതിനിടെ ശബരിമല സംഘർഷവുമായി ബന്ധപ്പട്ട് അറസ്റ്റിലായവരടെ എണ്ണം 3000 കടന്നു. ശനിയാഴ്ച വരെ അറസ്റ്റിലായത് 3345 പേരാണ്. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 122 പേർ റിമാൻഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തിൽ വിട്ടയച്ചു. പൊതു മുതൽ നശിപ്പിച്ച കേസിലാണ് കൂടുതൽ പേർ പിടിയിലായിരിക്കുന്നതെന്നു പൊലീസ് പറയുന്നു. വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പിൽ നാമജപഘോഷയാത്രകളിൽ പങ്കെടുത്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങൾ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താൽ മതിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‌ദേശിച്ചു.
കെ എസ് ആര് ടി യി ബസ് ഉൾപ്പെടെ പൊതുമുതല് തകര്ത്ത കേസില് അറസ്റ്റിലായവര്ക്ക് ജാമ്യം ലഭിക്കാന് 10,000 രൂപ മുതല് 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.